Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരുന്നൂറാം ഏകദിനത്തിൽ തിളങ്ങുന്ന സെഞ്ച്വറി; വിരാട് കോലി സെഞ്ചുറി നേട്ടത്തിൽ സച്ചിനു പിന്നിൽ; ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 281 റൺസ്

ഇരുന്നൂറാം ഏകദിനത്തിൽ തിളങ്ങുന്ന സെഞ്ച്വറി; വിരാട് കോലി സെഞ്ചുറി നേട്ടത്തിൽ സച്ചിനു പിന്നിൽ; ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 281 റൺസ്

 മുംബൈ: ഇരുന്നൂറാം ഏകദിനം അവിസ്മരണീയമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 111 പന്തിൽ നിന്ന് ഏഴു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് വാംഖഡ സ്‌റ്റേഡിയത്തിൽ കോലി തന്റെ കരിയറിലെ 31-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്.

ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി കോലി മാറി. 49 സെഞ്ചുറിയുള്ള സച്ചിന്റെ റെക്കോഡ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

കോലിയുടെ സെഞ്ച്വറി മികവിൽ  ഇന്ത്യ അമ്പത് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 29 റൺസെടുക്കുന്നതിനിടയിൽ ശിഖർ ധവാനെയും രോഹിത് ശർമ്മയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. കോലി എത്തിയതോടെയാണ് ഇന്ത്യ സ്‌ക്കോറിംഗിന് വേഗം കൂട്ടിയത്. കോലി 125 പന്തിൽ 121 റൺസുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഒമ്പത് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ സെഞ്ചുറി ഇന്നിങ്സ്. ദിനേശ് കാർത്തികിനെ കൂട്ടുപിടിച്ചാണ് കോലി ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കി. ധോനി 25 റൺസിനും ഹാർദിക് പാണ്ഡ്യ 16 റൺസെടുത്തും പുറത്തായി.

അവസാന ഓവറുകളിൽ കോലിയും ഭുവനേശ്വർ കുമാറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയുടെ സ്‌കോർ 280 റൺസിലെത്തിച്ചത്. ഭുവനേശ്വർ 15 പന്തിൽ രണ്ടു വീതം ഫോറും സിക്സുമടക്കം 26 റൺസ് നേടി.ട്രെന്റ് ബൗൾട്ടും ടിം സൗത്തിയുമാണ് കിവീസ് ബൗളിങ്ങിൽ മികച്ചു നിന്നത്. ബൗൾട്ട് നാലു വിക്കറ്റും സൗത്തി മൂന്ന് വിക്കറ്റും വീഴ്‌ത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP