Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

മുംബൈയിൽ കളി മറന്നപ്പോൾ പിണഞ്ഞ തോൽവി രാജ്‌കോട്ടിൽ വീറുകൂട്ടി; ബാറ്റ്‌സ്മാന്മാരും ബൗളർമാരും വിയർത്ത് പണിയെടുത്തതോടെ ഓസീസിനെതിരെ 36 റൺസിന്റെ കിടിലൻ ജയം; മൂന്നുമത്സരങ്ങളുടെ പരമ്പരയിൽ ഫിഞ്ചിന്റെ ടീമിനൊപ്പം തലയെടുപ്പോടെ ടീം ഇന്ത്യ; ഷമിയും കുൽദീപും സായ്‌നിയും ബൗളിങ്ങിനെ തീപിടിപ്പിച്ചപ്പോൾ ധവാനും രാഹുലും കോഹ്ലിയും കയറിയത് റൺമലയും; ബലഭേഷ് കോലിപ്പട!

മുംബൈയിൽ കളി മറന്നപ്പോൾ പിണഞ്ഞ തോൽവി രാജ്‌കോട്ടിൽ വീറുകൂട്ടി; ബാറ്റ്‌സ്മാന്മാരും ബൗളർമാരും വിയർത്ത് പണിയെടുത്തതോടെ ഓസീസിനെതിരെ 36 റൺസിന്റെ കിടിലൻ ജയം; മൂന്നുമത്സരങ്ങളുടെ പരമ്പരയിൽ ഫിഞ്ചിന്റെ ടീമിനൊപ്പം തലയെടുപ്പോടെ ടീം ഇന്ത്യ; ഷമിയും കുൽദീപും സായ്‌നിയും ബൗളിങ്ങിനെ തീപിടിപ്പിച്ചപ്പോൾ ധവാനും രാഹുലും കോഹ്ലിയും കയറിയത് റൺമലയും; ബലഭേഷ് കോലിപ്പട!

മറുനാടൻ ഡെസ്‌ക്‌

രാജ്‌കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരേപോലെ പണിയെടുത്തതോടെ, ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റൺസ് വിജയം. മൂന്നുമത്സരങ്ങൾ അടങ്ങിയ പരമ്പര ടീം ഇന്ത്യ സമനിലയിലാക്കി. 77 റൺസ് വിട്ടുകൊടുത്ത് മുഹമ്മദ് ഷമി മൂന്നുവിക്കറ്റും, സായ്‌നി, ജഡേജ, കുൽദീപ് എന്നിവർ രണ്ടുവിക്കറ്റ് വീതവും, ബുമ്ര ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

341 റൺസ് എന്ന ഭീമൻ സ്‌കോറിലേക്ക് ഓടിയടുക്കാൻ വെമ്പിയെത്തിയ ഓസീസിന് ഡേവിഡ് വാർണറെ നഷ്ടമായത് തിരിച്ചടിയായി. ഷമിയുടെ ബോളിൽ മനീഷ് പാണ്ഡെയാണ് വാർണറെ നേരത്തെ മടക്കി അയച്ചത്. നായകൻ ആരോൺ ഫിഞ്ചിന്റെതായിരുന്നു അടുത്ത ഊഴം. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. നിർണായക വേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ ഷമിയും കുൽദീപും സായ്‌നിയുമാണ് ഓസ്‌ട്രേലിയയുടെ മുന്നേറ്റത്തിന് കടിഞ്ഞാമിട്ടത്. കന്നി അങ്കത്തിനിറങ്ങിയ മാർനസ് ലാബസ്ഷാഗ്നെ 46 റൺസെടുക്കുമ്പോഴേക്കും ജഡേജയ്ക്ക് മുന്നിൽ വീണു. അലക്‌സ് കാരിയെയും സ്റ്റീവ് സ്മിത്തിനെയും മടക്കി അയച്ച് ഇരട്ടപ്രഹരം നൽകിയതോടെ ഓസീസിന്റെ റൺചേസ് കിതച്ചുതുടങ്ങി. 98 റൺസെടുത്ത സ്മിത്ത് ഫിഞ്ചുമായും മാർണസ് ലാബസ്ഷഗ്നെയുമായും ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ പൊളിഞ്ഞതോടെ ഓസീസ് സമ്മർദ്ദത്തിലായി. ഡെത്ത് ഓവറുകളിൽ ആഷ്ടൺ ടേണറെയും പാറ്റ് കമ്മിൻസിനെയും ഷമി ക്ലീൻ ബൗൾ ചെയ്തതോടെ ചിത്രം പൂർത്തിയായി. ആദം സാമ്പയെ ബുമ്ര പുറത്താക്കിയതോടെ 36 റൺസ് ജയം എന്ന് സ്‌കോർ ബോർഡിൽ തെളിഞ്ഞു.

നേരത്തെ, ഫിഞ്ചിനായിരുന്നു ടോസ്. ബാറ്റിങ്ങിന് ഇന്ത്യയെ അയയ്ക്കാനും ധൈര്യം കാട്ടി. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും 81 റൺസ് കൂട്ടുകെട്ടോടെ നല്ല തുടക്കം. അർദ്ധ സെഞ്ചുറിക്ക് അടുത്ത് വച്ച് രോഹിത്തിനെ ആദം സാമ്പ മടക്കി അയച്ചു. 60 പന്തിൽ നിന്ന് ധവാൻ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയെങ്കിലും സെഞ്ചുറിക്ക് നാല് റൺസ് അകലെ വച്ച് നിരാശനാകേണ്ടി വന്നു. കെയിൻ റിച്ചാർഡ്‌സാണ് ധവാനെ യാത്രയാക്കിയത്. മൂന്നാം നമ്പറിൽ വന്ന കോഹ്ലി തന്റെ 56 ാം ഏകദിന അർദ്ധസെഞ്ചുറി സന്തമാക്കി. നാലാം നമ്പറിൽ വന്ന ശ്രേയസ് അയ്യരെയും കോഹ്ലിയെയും സാമ്പയാണ് പറഞ്ഞയച്ചത്. രണ്ട് റൺസ് മാത്രമെടുത്ത പാണ്ഡെയ്ക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. ഫ്‌ളാറ്റ് പിച്ചിൽ 38 പന്തിലാണ് കെഎൽ. രാഹുൽ 50 കടന്നത്. 52 പന്തിൽ 80 റൺസ് നേടിയ രാഹുൽ അവസാന ഓവറിലാണ് പുറത്തായത്. കോഹ്ലി 78 റൺസെടുത്തു. മുംബൈയിലെ ആദ്യ മത്സരം 10 വിക്കറ്റിന് തോറ്റ ടീം ഇന്ത്യക്ക് ഇത് വമ്പൻ തിരിച്ചുവരവ് തന്നെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP