Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്ത്രങ്ങളുടെ തമ്പുരാനായി കുൽദീപ് യാദവിന്റെ ഹാട്രിക്കും രോഹിത്തിന്റെ മാസ്റ്റർ ക്ലാസും; ടീം ഇന്ത്യ ഉയർത്തിയ റൺമല കയറാനാവാതെ കരീബിയൻ പട; ഹോപ്പും നിക്കോളാസ് പുരാനും റണ്ണുകൾ വാരിക്കൂട്ടി വെല്ലുവിളിച്ചെങ്കിലും പാതിവഴിയിൽ കുടുക്കി ഷമിയും യാദവും; കോലിയുടെ ഗോൾഡൻ ഡക്കിന്റെ നിരാശ മാറ്റിയത് 107 റൺസിന്റെ തകർപ്പൻ ജയം; കുൽദീപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുഹാട്രിക് സ്വന്തമാക്കുന്ന ആദ്യഇന്ത്യൻ താരം

തന്ത്രങ്ങളുടെ തമ്പുരാനായി കുൽദീപ് യാദവിന്റെ ഹാട്രിക്കും രോഹിത്തിന്റെ മാസ്റ്റർ ക്ലാസും; ടീം ഇന്ത്യ ഉയർത്തിയ റൺമല കയറാനാവാതെ കരീബിയൻ പട; ഹോപ്പും നിക്കോളാസ് പുരാനും റണ്ണുകൾ വാരിക്കൂട്ടി വെല്ലുവിളിച്ചെങ്കിലും പാതിവഴിയിൽ കുടുക്കി ഷമിയും യാദവും; കോലിയുടെ ഗോൾഡൻ ഡക്കിന്റെ നിരാശ മാറ്റിയത് 107 റൺസിന്റെ തകർപ്പൻ ജയം; കുൽദീപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുഹാട്രിക് സ്വന്തമാക്കുന്ന ആദ്യഇന്ത്യൻ താരം

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ജയിക്കാൻ ഉറച്ചുതന്നെയായിരുന്നു ടീം ഇന്ത്യ മൈതാനത്തേക്ക് ഇന്നിറങ്ങിയത്. രോഹിത് ശർമയുടെ മാസ്റ്റർ ക്ലാസും, കുൽദീപ് യാദവിന്റെ ഹാട്രിക്കും, അതുതന്നെയാണ് വിശേഷം. 107 റൺസിന് വിൻഡീസിനെ തകർത്ത് രണ്ടാം ഏകദിനം ജയിച്ചുകയറുമ്പോൾ കോഹ്ലിയും കൂട്ടരും പരമ്പര സമനിലയിലാക്കി. അഞ്ചിന് 387 റൺസ,് എന്ന് ഭീമൻടോട്ടൽ ഉയർത്തിയാണ് ടോസ് നേടിയ വിൻഡീസിനെ ഇന്ത്യ വെല്ലുവിളിച്ചത്. കുൽദീപിന്റെയും മുഹമ്മദ് ഷമിയുടെയും സ്വപ്‌ന തുല്യമായ സ്‌പെല്ലുകൾ കൂടിയായതോടെ കരീബിയൻ പട 43.3 ഓവറിൽ 280 റൺസിലൊതുങ്ങി.

നേരത്തെ രോഹിത് ശർമയുടെയുടെയും (159) കെ.എൽ.രാഹുലിന്റെയും (102)തകർപ്പൻ സെഞ്ചുറികളാണ് ഇന്ത്യയുടെ റൺമല ഉയർത്തിയത്. 400ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോലിയുടെ ഗോൾഡൻ ഡക്ക് നിരാശപ്പെടുത്തിയെങ്കിലും, അവസാനഘട്ടത്തിൽ ശ്രേയസ് അയ്യർ (32 പന്തിൽ 53), റിഷഭ് പന്തിന്റെയും(16 പന്തിൽ 39) ഉജ്ജ്വല പ്രകടനവും ടോട്ടൽ ഉയർത്തി. റൺമല താണ്ടാൻ ഉന്നം വച്ചെത്തിയ വിൻഡീസ് ഷായി ഹോപ്പ്-നിക്കോളസ് പൂരാൻ നാലാംവിക്കറ്റ് കൂട്ടുകെട്ടിൽ 106 റൺസ് വാരിക്കൂട്ടി ഭീഷണി ഉയർത്തി. പുരാൻ 47 പന്തിൽ ആറു വീതം സിക്‌സും ഫോറും സഹിതം 75 റൺസെടുത്തു. ഹോപ്പ് 85 പന്തിൽ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 78 റൺസെടുത്തും പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച കീമോ പോളാണ് (42 പന്തിൽ നാലു ഫോറും മൂന്നു സിക്‌സും സഹിതം 46) വിൻഡീസിന്റെ തോൽവിഭാരം കുറച്ചത്. ഓപ്പണർ എവിൻ ലൂയിസ് (35 പന്തിൽ 30), ഷിമ്രോൺ ഹെറ്റ്മയർ (ഏഴു പന്തിൽ നാല്), റോസ്റ്റൺ ചെയ്‌സ് (ഒൻപതു പന്തിൽ നാല്), നിക്കോളാസ് പുരാൻ (47 പന്തിൽ 75), കീറോൺ പൊള്ളാർഡ് (0), ജെയ്‌സൻ ഹോൾഡർ (13 പന്തിൽ 11), അൽസാരി ജോസഫ് (0), ഖാരി പിയറി (18 പന്തിൽ 21) എന്നിവരാണ് വിൻഡീസ് നിരയിൽ പുറത്തായ മറ്റുള്ളവർ

30 ാം ഓവറിൽ ഷമി വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രവീന്ദ ജഡേജ്ക്ക് രണ്ടുവിക്കറ്റും, ശാർദ്ദുൽ താക്കൂറിന് ഒരുവിക്കറ്റും കിട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുഹാട്രിക് സ്വന്തമാക്കുന്ന ആദ്യഇന്ത്യൻ താരമാണ് കുൽദീപ് യാദവ്. വിൻഡീസ് ഇന്നിങ്‌സിന്റെ 33 ാം ഓവറിലാണ് കുൽദീപിന്റെ ഹാട്രിക് നേട്ടം. ഫോമിലുള്ള ബാറ്റ്‌സ്മാൻ ഷായി ഹോപ്പാണ് കുൽദീപ് തന്ത്രത്തിൽ ആദ്യം വീണത്. ഓവറിലെ മൂന്നാം പന്ത് സ്വീപ്പ് ചെയ്ത് ഹോപ്പ് ബൗണ്ടറി പ്രതീക്ഷിച്ചെങ്കിലും കോഹ്‌ലിയുടെ കൈകളിൽ ഒതുങ്ങി. 85 പന്തിൽ 78 റൺസാണ് നേടിയത്. അടുത്ത ഇര ജേസൺ ഹോൾഡറായിരുന്നു. മൂളി വന്ന ഗൂഗ്ലി ഹോൾഡറിനെ കബളിപ്പിച്ചു. വിക്കപ്പ് കീപ്പർ റിഷഭ് പന്ത് അവസരം പാഴാക്കിയതുമില്ല. അൽസാരി ജോസഫായിരുന്നു മൂന്നാം ഇര. 2017 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയിൽ ഈഡൻ ഗാർഡൻസിൽ വച്ച് കുൽദീപ് ഹാട്രിക് നേടിയിരുന്നു. അണ്ടർ 19 തലത്തിലും കുൽദീപ് ഹാട്രിക്ക് സ്വന്തമാക്കി.

ചെന്നൈയിൽ നടന്ന ആദ്യ മത്സരം വിൻഡീസ് എട്ടു വിക്കറ്റിനു ജയിച്ചിരുന്നു.പരമ്പര നിർണയിക്കുന്ന മത്സരം ഞായറാഴ്ച കട്ടക്കിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP