Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂസിലാന്റിന് മറുപടിയുമായി അശ്വിനും സിറാജും; ഒന്നാം ഇന്നിങ്ങ്‌സിൽ നാണം കെട്ട് ന്യൂസിലാന്റ്; 62 റൺസിന് എല്ലാവരും പുറത്ത്; ഫോളോ ഓൺ ചെയ്യിക്കാത രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച് ഇന്ത്യ

ന്യൂസിലാന്റിന് മറുപടിയുമായി അശ്വിനും സിറാജും; ഒന്നാം ഇന്നിങ്ങ്‌സിൽ നാണം കെട്ട് ന്യൂസിലാന്റ്; 62 റൺസിന് എല്ലാവരും പുറത്ത്; ഫോളോ ഓൺ ചെയ്യിക്കാത രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച് ഇന്ത്യ

സ്പോർട്സ് ഡെസ്ക്

മുംബൈ: ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേൽ 10 വിക്കറ്റുമായി തിളങ്ങിയ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെയും തേരോട്ടം.ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 325 റൺസിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനെ വെറും 62 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു.ഇതോടെ ഇന്ത്യക്ക് 263 റൺസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡായി. ഫോളോ ഓൺ വഴങ്ങിയെങ്കിലും ന്യൂസിലന്റിനെ ഫോളോ ഓൺ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ചു.

8 ഓവറിൽ 8 റൺസുമാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ആർ അശ്വിനും 19 റൺസ് വഴങ്ങിയ 3 വിക്കറ്റെടുത്ത സിറാജുമാണ് ന്യൂസിലാന്റിനെ തകർത്തത്.ശേഷിച്ച വിക്കറ്റുകൾ അക്ഷർ പട്ടേൽ രണ്ടും ജയന്ത് യാദവ് ഒന്നും പങ്കിട്ടു. 17 റൺസെടുത്ത കെയ്ൽ ജാമിസനാണ് അവരുടെ ടോപ് സ്‌കോറർ. കിവി നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ജാമസന്റെ ചെറുത്ത് അവസാനിപ്പിച്ച് അക്ഷർ പട്ടേലാണ് അവരുടെ ഇന്നിങ്സിന് തിരശ്ശീലയിട്ടത്.

ചരിത്രം തിരുത്തി എഴുതിയ അജാസ് പട്ടേലിന്റെ സ്പിന്നിന് മുഹമ്മദ് സിറാജിന്റെ പേസിലൂടെ മറുപടി നൽകിയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തിൽ തന്നെ സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി കിവികൾക്ക് വരാനുള്ള കൊടുങ്കാറ്റിന്റെ സൂചനകൾ നൽകി. പിന്നീട് പന്തെടുത്ത സ്പിന്നർമാർ കിവികളെ ഇടംവലം തിരിയാൻ അനുവദിക്കാതിരുന്നതോടെ അവർ പ്രതിരോധത്തിലായി.

ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് ബാറ്റ്സ്മാന്മാരെ തുടക്കത്തിൽ ഞെട്ടിച്ചത് പേസർ മുഹമ്മദ് സിറാജായിരുന്നു. നാലാം ഓവറിൽ തന്നെ വിൽ യങ്ങിനെ (4) മടക്കിയ സിറാജ് അതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ടോം ലാഥത്തെയും (10) പുറത്താക്കി. ആറാം ഓവറിൽ റോസ് ടെയ്ലറും (1) സിറാജിന് മുന്നിൽ വീണു.

പിന്നാലെ ഇന്ത്യൻ സ്പിന്നർമാരുടെ തേരോട്ടമായിരുന്നു. ഹെന്റി നിക്കോൾസ് (7), ടോം ബ്ലണ്ടൽ (8), ടിം സൗത്തി (0), വില്യം സോമർവില്ലെ (0) എന്നിവരെ അശ്വിൻ മടക്കി. ഡാരിൽ മിച്ചെൽ (8), കൈൽ ജാമിസൺ (17) എന്നിവരെ അക്ഷർ പട്ടേലും രചിൻ രവീന്ദ്രയെ ജയന്ത് യാദവും പുറത്താക്കി.ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന നേട്ടം തന്റെ പേരിൽ അജാസ് പട്ടേൽ എഴുതി ചേർത്തതിന് പിന്നാലെ കിവീസിന്റെ മുൻനിരയെ തകർത്താണ് ഇന്ത്യ ആക്രമിച്ചത്.

ന്യൂസിലാന്റ് ഫോളോ ഓൺ വഴങ്ങിയെങ്കിലും ഫോളോ ഓണിന് വിടാതെ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ചു.ശൂഭ്മാൻ ഗില്ലിന് പകരം പൂജാരയാണ് മായങ്കിനൊപ്പം ഓപ്പൺ ചെയ്തത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്ങസിൽ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് 287 റൺസായി.

നേരത്തെ പത്തിൽ പത്ത് വിക്കറ്റുകളും പോക്കറ്റിലാക്കി ഇന്ത്യൻ വംശജനായ അജാസ് പട്ടേൽ പുറത്തെടുത്ത മാസ്മരിക ബൗളിങാണ് ന്യൂസിലൻഡിന് തുണയായത്. സ്വന്തം രാജ്യത്തിന് പുറത്തെ ടെസ്റ്റിൽ ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളറാണ് അജാസ് പട്ടേൽ. 47.5-12-119-10 എന്നതാണ് മുംബൈയിൽ അജാസ് ചരിത്രത്തിലേക്ക് എഴുതി ചേർത്ത ബൗളിങ് ഫിഗർ.

ഫിറോഷ് ഷാ കോട്‌ലയിൽ 10 വിക്കറ്റ് നേട്ടം കൊയ്ത അനിൽ കുംബ്ലേയും 1956ൽ 10ൽ പത്തും വീഴ്‌ത്തിയ ഇംഗ്ലണ്ട് താരം ജിം ലേക്കറുമാണ് അജാസിന് മുൻപ് ഈ ക്ലബിൽ സ്ഥാനം നേടിയവർ. മുംബൈയിലാണ് അജാസ് പട്ടേൽ ജനിച്ചത്. ജനിച്ച നാട്ടിൽ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്വപ്ന തുല്യമായ ബൗളിങ്ങുമായി അജാസ് പട്ടേൽ അരങ്ങ് വാണു. 325 റൺസിൽ നിൽക്കെ ഇന്ത്യയെ ഒറ്റയ്ക്ക് അജാസ് പട്ടേൽ ഓൾഔട്ടാക്കി.ആറ് ബൗളർമാരെയാണ് ന്യൂസിലാൻഡ് മുംബൈയിൽ ഇന്ത്യക്കെതിരെ ഇറക്കിയത്. അവിടെ മറ്റൊരു കിവീസ് ബൗളർക്കും ഇരയെ കണ്ടെത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP