Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ന്യൂസിലാന്റിനെ പിടിച്ചുകെട്ടി മുഹമ്മദ് സിറാജ്; 17 റൺസ് മാത്രം വിട്ടുകൊടുത്ത് നേടിയത് നാല് വിക്കറ്റുകൾ; ഇന്ത്യയ്ക്ക് വിജയലക്ഷം 161 റൺസ്; വിജയിച്ചാൽ ടി 20 പരമ്പര സ്വന്തം

കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ന്യൂസിലാന്റിനെ പിടിച്ചുകെട്ടി മുഹമ്മദ് സിറാജ്; 17 റൺസ് മാത്രം വിട്ടുകൊടുത്ത് നേടിയത് നാല് വിക്കറ്റുകൾ; ഇന്ത്യയ്ക്ക് വിജയലക്ഷം 161 റൺസ്; വിജയിച്ചാൽ ടി 20 പരമ്പര സ്വന്തം

സ്പോർട്സ് ഡെസ്ക്

നേപിയർ: ഇന്ത്യക്കെതിരെ മൂന്നാം ടി20യിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്‌കോർ. 161 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. വമ്പൻ സ്‌കോറിലേക്ക് കുതിച്ച ന്യൂസിലാൻഡിനെ പേസ് ബൗളർ മുഹമ്മദ് സിറാജാണ് അവസാന ഓവറുകളിൽ പിടിച്ചു കെട്ടിയത്. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് രണ്ട് പന്തുകൾ ബാക്കി നിൽക്കേ 160 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. അർധ സെഞ്ചുറികളോടെ ഡെവോൺ കോൺവേയും ഗ്ലെൻ ഫിലിപ്‌സുമാണ് ന്യൂസിലൻഡിന്റെ നെടുതൂണുകളായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ അർഷദീപ് 37 റൺസ് വഴങ്ങി നാല് വിക്കറ്റു വീഴ്‌ത്തി.

ഇന്ത്യക്കെതിരെ മൂന്നാം ടി20യിൽ പതിഞ്ഞ തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്. നേപിയറിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലൻഡിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തിൽ അർഷ്ദീപ് സിംഗിന് ക്യാച്ച് നൽകി ചാപ്മാനും മടങ്ങി. എന്നാൽ, പിന്നീട് ഡെവോൺ കോൺവേയും ഗ്ലെൻ ഫിലിപ്‌സും ക്രീസിൽ നിലയുറപ്പിച്ചതോടെ ന്യൂസിലൻഡ് മത്സരത്തിലേക്ക് തിരികെ വന്നു. ഗ്ലെൻ ഫിലിപ്‌സാണ് അപകടകാരിയായി കാണപ്പെട്ടത്.

ഒടുവിൽ 33 പന്തിൽ 54 റൺസെടുത്ത ഫിലിപ്‌സിനെ ഭുവിയുടെ കൈകളിൽ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ വന്ന ഡാരി മിച്ചൽ വമ്പനടിക്കുള്ള മൂഡിൽ ആയിരുന്നു. എന്നാൽ, അർഷ്ദീപ് എത്തി ന്യൂസിലൻഡിന് അടുത്ത പ്രഹരം ഏൽപ്പിച്ചു. 49 പന്തിൽ 59 റൺസെടുത്ത കോൺവേ ഇഷാൻ കിഷാന്റെ കൈകളിൽ ഭദ്രമായി ഒതുങ്ങി. ജിമ്മി നീഷാമിനെ സ്‌കോർ ബോർഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലൻഡ് പരുങ്ങലിലായി.

മികച്ച സാന്റ്‌നറും സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചലിനെ കൂടുതൽ അടിക്കാൻ വിടാതെ അർഷ്ദീപും പറഞ്ഞയച്ചോടെ ഇന്ത്യ മേൽക്കൈ സ്വന്തമാക്കി. അവസാന ഓവറിൽ ടിം സൗത്തിയുടെ വിക്കറ്റുകൾ തെറിപ്പിച്ച് ഹർഷൽ പട്ടേൽ ന്യൂസിലൻഡിന്റെ സ്‌കോർ 160ൽ ഒതുക്കി. മഴയെ തുടർന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.

എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാൽ ന്യൂസിലൻഡിന് പരമ്പരയിൽ ഒപ്പമെത്താം. സ്ഥിരം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല. വാഷിങ്ടൺ സുന്ദറിന് പകരം ഹർഷൽ പട്ടേൽ ടീമിലെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP