Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിവീസിനെ തകർത്തെറിഞ്ഞ് ഷർദ്ദുലും കുൽദീപ് സെന്നും; ഇന്ത്യ എക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ; സന്ദർശകർ 167 റൺസിന് ഓൾഔട്ട്; ഇന്ത്യ ബാറ്റിങ്ങ് തുടങ്ങി

കിവീസിനെ തകർത്തെറിഞ്ഞ് ഷർദ്ദുലും കുൽദീപ് സെന്നും; ഇന്ത്യ എക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ; സന്ദർശകർ 167 റൺസിന് ഓൾഔട്ട്; ഇന്ത്യ ബാറ്റിങ്ങ് തുടങ്ങി

സ്പോർട്സ് ഡെസ്ക്

ചെന്നൈ: അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ 40.2 ഓവറിൽ 167 റൺസിന് ഓൾ ഔട്ടായി. എട്ടാമനായി ഇറങ്ങി 61 റൺസെടുത്ത മൈക്കൽ റിപ്പണാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. പത്താമനായി ക്രീസിലെത്തിയ ജോ വാക്കർ 36 റൺസെടുത്ത് റിപ്പണ് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി ഷാർദ്ദുൽ ഠാക്കൂർ നാലു വിക്കറ്റെടുപ്പോൾ കുൽദീപ് സെൻ മൂന്നും വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലൻഡ് എ തുടക്കത്തിലെ തകർന്നടിഞ്ഞു. ഓപ്പണർ ചോഡ് ബോവസിനെ ക്ലീൻ ബൗൾഡാക്കി ഷാർദ്ദുൽ വിക്കറ്റ് വേട്ട തുടങ്ങി. പിന്നാലെ രചിൻ രവീന്ദ്രയെ കുൽദീപ് സെൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ഡെയ്ൻ ക്ലീവറെ ഷാർദ്ദുലും ജോർ കാർട്ടറെയും ടോം ബ്രൂസിനെയും കുൽദീപും മടക്കിയതോടെ കിവീസ് 26-5ലേക്ക് കൂപ്പുകുത്തി.

ക്യാപ്റ്റൻ റോബർട്ട് ഒ ഡൊണൽ(22) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഷാർദ്ദുലിന്റെ പന്തിൽ സഞ്ജുവിന് പിടികൊടുത്ത് മടങ്ങി. സീൻ സോളിയ(5) റണ്ണൗട്ടാവുകയും ലോഗാൻ വാൻ ബീക്കിനെ കുൽദീപ് സിങ് യാദവ് പുറത്താക്കുകും ചെയ്തതോടെ 74-8ലേക്ക് വീണ ന്യൂസിലൻഡ് 100 പോലും കടക്കില്ലെന്ന് കരുതിയെങ്കിലും ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന റിപ്പണും വാക്കറും ചേർന്ന് 89 റൺസ് കൂട്ടുക്കെട്ടുയർത്തി കിവീസ് സ്‌കോറിന് അൽപം മാന്യത നൽകി. വാക്കർ റണ്ണൗട്ടായതിന് പിന്നാലെ റിപ്പണെ വീഴ്‌ത്തി ഷാർദ്ദുൽ തന്നെ കിവീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി ഷാർദ്ദുൽ ഠാക്കൂർ 32 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോൾ കുൽദീപ് സെൻ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഏഴോവർ എറിഞ്ഞെങ്കിലും ഉംറാൻ മാലിക്കിന് വിക്കറ്റൊന്നും നേടാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP