Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും പടിക്കൽ കലമുടച്ചു; രാജ്‌കോട്ട് ഏകദിനത്തിൽ ഇന്ത്യയ്ക്ക് 18 റൺസിന്റെ തോൽവി; പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2 - 1ന് മുന്നിൽ

വീണ്ടും പടിക്കൽ കലമുടച്ചു; രാജ്‌കോട്ട് ഏകദിനത്തിൽ ഇന്ത്യയ്ക്ക് 18 റൺസിന്റെ തോൽവി; പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2 - 1ന് മുന്നിൽ

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കക്കെതിരെ രാജ്‌കോട്ടിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 18 റൺസിനാണ് ഇന്ത്യ പരാജിയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത 50 ഓവർ കഴിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക് പരമ്പരയിൽ 2-1ന് മുന്നിലെത്തി. 

നേരത്തെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ധോണിയും വിരാട് കോലിയും പുറത്തായതോടെയാണ് ഇതോടെയാണ് ഇന്ത്യ തോൽവിയിലേക്ക് വീണത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലി 77 റൺസെടുത്ത് ടോപ് സ്‌കോററായി. 99 പന്തിൽ 5 ബൗണ്ടറികൾ മാത്രം അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ക്യാപ്ടൻ ധോണി 61 പന്തിൽ 47 റൺസെടുത്ത് പുറത്തായി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 80 റൺസ് കൂട്ടിച്ചേർത്തു. ഇവർ പിരിഞ്ഞ ശേഷം റെയ്‌നെ(0) വേഗം പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. രഹാനെയ്ക്ക് നാല് റൺസ് മാത്രം എടുക്കാനേ സാധിച്ചുള്ളൂ.

നേരത്തെ ഓപ്പണിങ് ഇറങ്ങിയ രോഹിത് ശർമ്മ 65 റൺസെടുത്ത് മികച്ച തുടക്കം നൽകിയിരുന്നു. ഓപ്പണിഗം വിക്കറ്റിൽ ധവാനുമൊത്ത് 40 റൺസ് എടുത്ത രോഹിത് കോലിക്കൊപ്പം ചേർന്ന് 72 റൺസും രണ്ടാം വിക്കറ്റിൽ കൂട്ടിചേർത്തു. മൂന്നാം വിക്കറ്റിൽ ക്യാപ്ടൻ ധോണിയും വൈസ് ക്യാപ്ടനും ചേർന്നുയർത്തിയതാണ് ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ട്. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കിടയിൽ നാല് വിക്കറ്റ് വീഴ്‌ത്തിയ മോണി മോർക്കൽ മികച്ചു നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 270 റൺസെടുത്തത്. സെഞ്ച്വറി നേടിയ ഡികോക്കും(103) അർധ സെഞ്ച്വറി നേടിയ ഡുപ്‌ളെസിസി (60)യുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലത്തെിച്ചത്.

33 റൺസെടുത്ത മില്ലറെ പുറത്താക്കി ഹർഭജൻ സിങ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. പിന്നീട് മൂന്നാം വിക്കറ്റിൽ ഡുപ്‌ളെസിസും ഡി കോക്കും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു. മോഹിത് ശർമ്മ ഡുപഌിസിനെ ഭുവനേശ്വർ കുമാറിന്റെ കൈകളിലത്തെിച്ചപ്പോൾ സെഞ്ച്വറി പൂർത്തിയാക്കിയ ഡി കോകിനെ ധവാൻ റണ്ണൗട്ടാക്കുകയായിരുന്നു. ഡിവില്ലേഴ്‌സിനെ(4) നിലയുറപ്പിക്കും മുമ്പേ അക്‌സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. മോഹിത് ശർമ്മ ഡുമിനിയുടെ(14) അന്തകനായതോടെ അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു.

ഒരുഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കൻ സ്‌കോർ 270 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി മോഹിത് ശർമ രണ്ട് വിക്കറ്റടെുത്തു. സ്പിന്നർമാരായ ഹർഭജൻ, അമിത് മിശ്ര, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP