Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്ക ലെജൻഡ്‌സിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലെജൻഡ്‌സിന് അഞ്ച് വിക്കറ്റ് ജയം; താരമായി ഇർഫാൻ പഠാൻ

ശ്രീലങ്ക ലെജൻഡ്‌സിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലെജൻഡ്‌സിന് അഞ്ച് വിക്കറ്റ് ജയം; താരമായി ഇർഫാൻ പഠാൻ

സ്വന്തം ലേഖകൻ

മുംബൈ: റോഡ് സേഫ്റ്റി വേൾസ് സീരീസ് ക്രിക്കറ്റിൽ ഇന്ത്യ ലെജൻഡ്‌സിന് അഞ്ച് വിക്കറ്റ് ജയം. ശ്രീലങ്ക ലെജൻഡ്‌സിനെ മുട്ടുകുത്തിച്ച ഇന്ത്യ ലജൻഡ്‌സ് അഞ്ച് വിക്കറ്റിന് വിജയം ഉറപ്പിക്കുക ആയിരുന്നു. ശ്രീലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ എട്ടു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.

31 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറുമുൾപ്പെടെ 57 റൺസെടുത്ത ഇർഫാൻ പഠാനാണ് കളിയിലെ താരം. 45 പന്തിൽ 46 റൺസ് നേടിയ മുഹമ്മദ് കൈഫും പഠാനൊപ്പം ഇന്ത്യയുടെ വിജയശിൽപിയായി. സച്ചിൻ തെൻഡുൽക്കർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. സെവാഗ് (3), യുവരാജ് സിങ് (1), സഞ്ജയ് ബങ്കാർ (18) എന്നിങ്ങനെയാണു പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്‌കോറുകൾ. എട്ട് പന്തിൽ 11 റൺസുമായി മൻപ്രീത് ഗോണി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കായി ആരും കാര്യമായ പ്രകടനം നടത്തിയില്ല. 23 റൺസ് വീതം നേടിയ ക്യാപ്റ്റൻ തിലകരത്‌നെ ദിൽഷനും ചമര കപുഗെദെരയുമാണ് ലങ്കയുടെ ടോപ്‌സ്‌കോറർമാർ. രൊമേഷ് കലുവിതരണ 21 റൺസെടുത്തു. ഇന്ത്യയ്ക്കായി മുനാഫ് പട്ടേൽ നാലു വിക്കറ്റ് വീഴ്‌ത്തി. സഹീർ ഖാൻ, ഇർഫാൻ പഠാൻ, മൻപ്രീത് ഗോണി, സഞ്ജയ് ബങ്കാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP