Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലണ്ട് ഇന്നിങ്‌സിൽ പിറന്നതു മൂന്നു സെഞ്ച്വറികൾ; 537 എന്ന കൂറ്റൻ സ്‌കോർ പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റു നഷ്ടമാകാതെ 63

ഇംഗ്ലണ്ട് ഇന്നിങ്‌സിൽ പിറന്നതു മൂന്നു സെഞ്ച്വറികൾ; 537 എന്ന കൂറ്റൻ സ്‌കോർ പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റു നഷ്ടമാകാതെ 63

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു കൂറ്റൻ സ്‌കോർ. ജോ റൂട്ട് (124), മൊയീൻ അലി (117), ബെൻ സ്റ്റോക്ക്‌സ് (128) എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിൽ 537 റൺസാണ് ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റു നഷ്ടമാകാതെ 63 റൺസെടുത്തിട്ടുണ്ട്. മുരളി വിജയ് (25), ഗൗതം ഗംഭീർ (28) എന്നിവരാണു ക്രീസിൽ.

നാലിന് 311 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഇന്ത്യൻ ബൗളർമാരെ ഏറെ വിഷമിപ്പിച്ചു. സെഞ്ച്വറി നേടിയ താരങ്ങൾക്കു പുറമെ ജോണി ബെയർ‌സ്റ്റോ (46), വാലറ്റത്തു സഫർ അൻസാരി (32) എന്നിവരും ഇന്ത്യൻ ബൗളർമാരെ സധൈര്യം നേരിട്ടു.

ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റു വീഴ്‌ത്തി. മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. അമിത് മിശ്രയ്ക്കാണ് ഒരു വിക്കറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP