Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറുവിക്കറ്റ് ജയം. ഇതോടെ ഏകദിന പരമ്പരയിലെ തുടർച്ചയായ രണ്ടാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ ജേതാക്കളായിരുന്നു. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലായി.

ട്രന്റ് ബ്രിഡ്ജിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 227 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് ഓവറുകൾ ബാക്കി നിൽക്കവേ തന്നെ ജയം നേടുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ താരതമ്യേനെ മോശം പിച്ചെന്ന് പേരെടുത്ത ട്രന്റ് ബ്രിഡ്ജ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൂന്നാം ഏകദിനത്തിൽ ഭാഗ്യഗ്രൗണ്ടായി മാറുകയായിരുന്നു.

രോഹിത് ശർമയ്ക്കു പകരം ടീമിലിടം കിട്ടിയ അമ്പാട്ടി റായിഡുവാണ് ഇന്ത്യയെ സഹായിച്ചത്. 78 പന്തു നേരിട്ട റായിഡു ആറു ഫോറുൾപ്പെടെ 64 റൺ എടുത്തു പുറത്താകാതെ നിന്നു. അജിൻക്യ രഹാനെ (45), വിരാട് കോഹ്ലി (40), സുരേഷ് റെയ്‌ന (42) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആർ അശ്വിൻ ആണ് മാൻ ഓഫ് ദി മാച്ച്.

നേരത്തെ തന്നെ പിച്ചിനെ പറ്റി ആശങ്കയുണ്ടായിരുന്നതിനാൽ ടോസ് നേടിയിട്ടും ഇന്ത്യൻ നായകൻ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിന് വേണ്ടി നായകൻ അലിസ്റ്റർ കക്കും അലക്‌സ് ഹാലസും ചേർന്ന് 82 റൺസെടുത്തപ്പോൾ ആ കൂട്ട് കെട്ട് പൊളിക്കാൻ സുരേഷ് റെയ്‌നക്കായി.
65 പന്തിൽ നാലു ഫോറുകളടക്കം 44 റണ്ണെടുത്ത കുക്കിനെ പുറത്താക്കാൻ രോഹിതിന് പകരം ഇന്ത്യയ്ക്കായി ഇറങ്ങിയ അമ്പാട്ടി റായിഡുവിന് സാധിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇന്നലെ അമ്പാട്ടി റായിഡു ഇന്നലെ കാഴ്ചവച്ചത്.

കഴിഞ്ഞ കളിയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജിൽ നന്നായി തുടങ്ങിയിരുന്നു. ഒപ്പണർമാരായ അലൈസ്റ്റർ കുക്കും അലക്‌സ് ഹെയിൽസും അനായാസമായാണ് കളിച്ചത്. 17.6 ഓവർ ബാറ്റ്‌ചെയ്താണ് ഇവർ 82 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയത്. 42 റൺ എടുത്ത ഹെയിൽസും റെയ്‌നയും പിന്നാലെ കുക്കിനെ അമ്പാട്ടി റായിഡുവും പുറത്താക്കി. 65 പന്തിൽ നാലു ഫോറുൾപ്പെടെ 44 റണ്ണാണ് ഇംഗ്ലീഷ് നായകൻ എടുത്തത്.

58 പന്തിൽ 42 റണ്ണെടുത്ത ബട്ട്‌ലറിനെ അശ്വിൻ ബൗൾഡാക്കി. ബട്ട്‌ലറിന്റെ മടക്കം ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്ന് ഉറപ്പായി. ജെയിംസ് ട്രെഡ്‌വെൽ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് സ്‌കോർ 220 കടത്തിയത്. 18 പന്തിൽ ഒരു സിക്‌സറും നാലു ഫോറുമടക്കം 30 റണ്ണെടുത്ത ട്രെഡ്‌വെല്ലിനെ ഭുവനേശ്വർ കുമാർ പുറത്താക്കുകയായിരുന്നു. അവസാന പന്തിൽ സ്റ്റീവൻ ഫിൻ റണ്ണൗട്ടുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP