Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കാൻ ഇംഗ്‌ളണ്ടിന് 257 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ; കോഹ്ലി മാത്രം അർദ്ധ സെഞ്ച്വറി കണ്ട ഇന്ത്യൻ ഇന്നിങ്‌സിൽ മറ്റുള്ളവരെ വിറപ്പിച്ച് ഇംഗ്‌ളീഷ് ടീം

മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കാൻ ഇംഗ്‌ളണ്ടിന് 257 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ; കോഹ്ലി മാത്രം അർദ്ധ സെഞ്ച്വറി കണ്ട ഇന്ത്യൻ ഇന്നിങ്‌സിൽ മറ്റുള്ളവരെ വിറപ്പിച്ച് ഇംഗ്‌ളീഷ് ടീം

ലണ്ടൻ: ആദ്യ രണ്ടു മത്സരങ്ങൾ ഓരോ ടീമും ജയിച്ചതോടെ ഫൈനലായി മാറിയ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ജയംനേടി പരമ്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ കുറച്ചെങ്കിലും രക്ഷിച്ചത്. കോഹ്‌ലി 72 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 71 റൺസെടുത്തു.

അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാറും (35 പന്തിൽ ഒരു ബൗണ്ടറിയോടെ 21) ഷാർദുൽ താക്കൂറും (13 പന്തിൽ രണ്ടു സിക്‌സ് സഹിതം പുറത്താകാതെ 22) നടത്തിയ പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 250 കടത്തിയത്. ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഇംഗ്ലിഷ് ബോളർമാർക്കു മുന്നിൽ പതറിയ ധവാനും രോഹിതും റണ്ണെടുക്കാൻ കഷ്ടപ്പെട്ടു. 18 പന്തിൽ രണ്ടു റൺസുമായി നിന്ന രോഹിതിനെ ഡേവിഡ് വില്ലി പുറത്താക്കി. രണ്ടാം വിക്കറ്റിൽ സമയമെടുത്ത് ഇന്നിങ്‌സ് കെട്ടിപ്പടുത്ത ധവാൻ-കോഹ്ലി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. രണ്ടാം വിക്കറ്റിൽ 71 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

49 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ നേടിയ 44 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ 22 പന്തിൽ 21 റൺസെടുത്ത കാർത്തിക് മടങ്ങി. സുരേഷ് റെയ്‌ന നാലു പന്തിൽ ഒരു റൺ മാത്രമെടുത്ത് മടങ്ങിയതോടെ ഇന്ത്യ വൻ തകർച്ചയിലായി. പിന്നീട് ധോണിയും ഹാർദിക് പാണ്ഡ്യയും ചേർന്ന് കരുതിക്കളിച്ചു. സ്‌കോർ 194ൽ എത്തിച്ചതിനു പിന്നാലെ ഹാർദിക് പുറത്ത്. 21 പന്തിൽ 21 റൺസായിരുന്നു ഹാർദിക് നേടിയത്.

തുടർന്നെത്തിയ ഭുവനേശ്വർ കുമാറും ധോണിയും ചേർന്ന് ഇംഗ്ലിഷ് ബോളർമാരെ വിരട്ടി നിർത്തിയെങ്കിലും 66 പന്തിൽ നാലു ബൗണ്ടറികളോടെ 42 റൺസെടുത്ത ധോണി മടങ്ങി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 10 ഓവറിൽ 49 റൺസും ഡേവിഡ് വില്ലി ഒൻപത് ഓവറിൽ 40 റൺസും വഴങ്ങി മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP