Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറാമത് ട്വന്റി-20 മത്സരത്തിൽ മിന്നൽ പ്രകടനവുമായി നായകൻ; ബൗളർമാരെ തുരത്തി രോഹിത് മുന്നേറിയതോടെ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകർത്ത് ടീം ഇന്ത്യ; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം; നിർണായക മത്സരം ഞായറാഴ്ച നാഗ്പൂരിൽ

നൂറാമത് ട്വന്റി-20 മത്സരത്തിൽ മിന്നൽ പ്രകടനവുമായി നായകൻ; ബൗളർമാരെ തുരത്തി രോഹിത് മുന്നേറിയതോടെ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകർത്ത് ടീം ഇന്ത്യ; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം; നിർണായക മത്സരം ഞായറാഴ്ച നാഗ്പൂരിൽ

മറുനാടൻ മലയാളി ബ്യൂറോ

രാജ്‌കോട്ട്: 100 ാമത് ട്വന്റി -20 മത്സരം രോഹിത് ശർമ അവിസ്മരണീയമാക്കി. തകർപ്പൻ പ്രകടനം കാഴ്ച വച്ചതോടെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ഇതോടെ മൂന്നുമത്സരങ്ങൾ അടങ്ങിയ പരമ്പര 1-1 എന്ന നിലയിലായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയം കൈവരിക്കുകയായിരുന്നു 43 പന്തിൽ ആറു വീത് സിക്സും ബൗണ്ടറികളും നേടിയ രോഹിത് 85 റൺസെടുത്താണ് പുറത്തായത്.ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം 118 റൺസാണ് നായകൻ നേടിയത്. ധവാൻ 27 പന്തിൽ 37 റൺസെടുത്തു. കെഎൽ രാഹുൽ-8, ശ്രേയസ് അയ്യർ 24. 26 പന്ത് ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം. പരമ്പരയിലെ മത്സരം ഞായറാഴ്ച നാഗ്പൂരിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP