Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെ മടങ്ങി; ഓസീസ് പിടിമുറുക്കിയതോടെ രണ്ടാം ട്വന്റി-20 യിൽ ഇന്ത്യക്ക് തോൽവി; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം

ആറ് ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെ മടങ്ങി; ഓസീസ് പിടിമുറുക്കിയതോടെ രണ്ടാം ട്വന്റി-20 യിൽ ഇന്ത്യക്ക് തോൽവി; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: പരമ്പര കൈവിടാതിരിക്കാൻ ഓസീസ് നടത്തിയ പോരാട്ടം ഫലം കണ്ടതോടെ, ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 യിൽ പരാജയം. ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാൻ വിട്ട ഓസീസ് ആദ്യ ഓവറുകളിൽ വരിഞ്ഞുകെട്ടിയതോടെ,ആതിഥേയരുടെ സ്‌കോർ 118 ൽ ഒതുങ്ങി.ഓസീസ് 27 പന്ത് ബാക്കി നിൽക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.ഇതോടെ മൂന്നു ടിട്വന്റി അടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും നേരത്തെ പുറത്തായ ശേഷം ഹെന്റിക്വസും ട്രാവിസ് ഹെഡും ചേർന്ന് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഹെന്റിക്വസ് 46 പന്തിൽ 62 റൺസടിച്ചപ്പോൾ ഹെഡ് 34 പന്തിൽ 48 റൺസാണ് അടിച്ചുകൂട്ടിയത്.അതേസമയം ഓസീസ് ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇന്ത്യൻ ബാറ്റിങ് നിര തകരുകയായിരുന്നു. ഇന്ത്യയുടെ ആറു ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ജെയ്‌സൺ ബെഹ്‌റണ്ടോഫാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 27 റൺസെടുത്ത കേദർ ജാദവാണ് ടോപ്പ് സ്‌കോറർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP