Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൗളിങ് ഗംഭീരമാക്കിയ ഇന്ത്യയെ അതേ നാണയത്തിൽ വിറപ്പിച്ച് വിൻഡീസ്; 96 റൺസ് ലക്ഷ്യം മറികടന്നത് 18ാം ഓവറിൽ ആറ് വിക്കറ്റും കളഞ്ഞ്; രക്ഷപ്പെട്ടത് വിൻഡീസിനെ ചെറിയ സ്‌കോറിൽ ഒതുക്കിയതുകൊണ്ട് മാത്രം; വിട്ട്മാറാതെ നാലാം നമ്പറിലെ ശനിദശ; അരങ്ങേറ്റ മത്സരത്തിൽ മികവ് കാട്ടി നവ്ദീപ് സെയ്‌നി; രണ്ടാം ടി20 നാളെ ഇതേ വേദിയിൽ

ബൗളിങ് ഗംഭീരമാക്കിയ ഇന്ത്യയെ അതേ നാണയത്തിൽ വിറപ്പിച്ച് വിൻഡീസ്; 96 റൺസ് ലക്ഷ്യം മറികടന്നത് 18ാം ഓവറിൽ ആറ് വിക്കറ്റും കളഞ്ഞ്; രക്ഷപ്പെട്ടത് വിൻഡീസിനെ ചെറിയ സ്‌കോറിൽ ഒതുക്കിയതുകൊണ്ട് മാത്രം; വിട്ട്മാറാതെ നാലാം നമ്പറിലെ ശനിദശ; അരങ്ങേറ്റ മത്സരത്തിൽ മികവ് കാട്ടി നവ്ദീപ് സെയ്‌നി; രണ്ടാം ടി20 നാളെ ഇതേ വേദിയിൽ

സ്പോർട്സ് ഡെസ്‌ക്‌

ഫ്‌ളോറിഡ: വിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് നിറം മങ്ങിയ വിജയം. 96 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. 24 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വിൻഡീസിന് വേണ്ടി ഷെൽഡൺ കോഡ്രൽ, സുനിൽ നരെയിൻ, കീമോ പോൾ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. അരങ്ങേറ്റ മത്സരത്തിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ നവ്ദീപ് സെയ്‌നിമികവ് കാട്ടി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

96 റൺസ് പിന്തുടർന്ന ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ശിഖർ ധവാനെ 1(7) നഷ്ടമായി. പിന്നീട് കോലി രോഹിത് സഖ്യം ക്ഷമയോടെ ബാറ്റ് വീശിയെങ്കിലും സ്‌കോർ 32ൽ എത്തിയപ്പോൾ നരെയിന്റെ ഓവറിൽ രോഹിത് പുറത്തായി. തൊട്ടടുത്ത പന്തിൽ ഉത്തരവാദിത്വമില്ലാതെ അനാവശ്യ ഷോട്ട് കളിച്ച ഋഷഭ് പന്ത് 0(1) പുറത്തായി. സ്‌കോർ 32ന് മൂന്ന്. അഞ്ചാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ 19(14) ആയിരുന്നു സ്‌കോർ 64ൽ നിൽക്കെ നാലാമനായി പുറത്തായത്. ഇതിനിടയിൽ സ്‌കോർ 69ൽ എത്തിയപ്പോൾ കോലി 19(29) വീണു. പിന്നീട് ക്രുണാൽ പാണ്ഡ്യ 12(14) രവീന്ദ്ര ജഡേജ 10*(9) എന്നിവർ മുന്നോട്ട് നയിച്ചു. സ്‌കോർ 88ൽ എത്തിയപ്പോൾ ആറാം വിക്കറ്റ് ക്രുണാലിന്റെ രൂപത്തിൽ വീണു. എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദർ 8*(5) ജഡേജ എന്നിലവർ കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

തകർച്ചയോടെയായിരുന്നു വിൻഡീസിന്റെ തുടക്കം. മത്സരത്തിന്റെ രണ്ടാം പന്തിൽ തന്നെ വാഷിങ്ടൺ സുന്ദറിന് വിക്കറ്റ് സമ്മാനിച്ച് ജോൺ കാംപെൽ 0(2) മടങ്ങി. രണ്ടാം ഓവറിന്റെ അവസാന പന്തിൽ സഹ ഓപ്പണറായ എവിൻ ലെവിസ് 0(6) ഭുവനേശ്വർ കുമാറിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. മൂന്നാമനായി ക്രീസിലെത്തിയ നിക്കോളസ് പൂരൻ 20(16) ഒരു ഫോറും രണ്ട് സിക്സും അടിച്ച് അക്രമത്തിന്റെ സൂചനകൾ നൽകിയെങ്കിലും ഇന്ത്യക്കായി ആദ്യ മത്സരം കളിക്കുന്ന നവ്ദീപ് സെയ്നിയുടെ പന്തിൽ ഋഷഭ് പന്ത് പിടിച്ച് പുറത്തായി.

നാലാമനായി ക്രീസിലെത്തിയ കൈറൺ പോളാർഡ് 49(49) ആണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. പൂരൻ പുറത്തായപ്പോൾ അഞ്ചാമനായി ക്രീസിലെത്തിയത് ഷിംറൺ ഹെറ്റ്മയർ. എന്നാൽ ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡ്. റോവ്മൻ പവൽ 4(5) ക്യാപ്റ്റൻ കാർലോസ് ബ്രാത്വെയ്റ്റ് 9(24) സുനിൽ നരൈൻ 2(4) കീമോ പോൾ 3(11), ഷെൽഡൺ കോഡ്രൽ 0*(1), ഒഷെയ്ൻ തോമസ് 0*(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോർ.എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോർ.ഇന്ത്യക്ക് വേണ്ടി നവ്ദീപ് സെയിനി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ക്രുണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷ്ങ്ടൺ സുന്ദർ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP