Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെഞ്ച്വറിയോടെ കളം നിറഞ്ഞു കളിച്ച് രോഹിത് ശർമ്മ; ഉറച്ചു പിന്തുണ നൽകി ഒപ്പം ബാറ്റേന്തി വിരാട് കോലിയും; ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ കടുവകളുടെ ഗർജ്ജനം വീണ്ടും; ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഏകദിന പരമ്പന നേടി ഇന്ത്യ; സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി വിഫലമായി

സെഞ്ച്വറിയോടെ കളം നിറഞ്ഞു കളിച്ച് രോഹിത് ശർമ്മ; ഉറച്ചു പിന്തുണ നൽകി ഒപ്പം ബാറ്റേന്തി വിരാട് കോലിയും; ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ കടുവകളുടെ ഗർജ്ജനം വീണ്ടും; ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഏകദിന പരമ്പന നേടി ഇന്ത്യ; സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി വിഫലമായി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ ഓസിസിന് മേൽ വിജയം നേടിയതോടെ പരമ്പരയും സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ഓസീസ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. മൂന്നു മത്സര പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി (21).

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് സ്റ്റീവൻ സ്മിത്തിന്റെ (131) സെഞ്ചുറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി. ഷമിയുടെ നാല് വിക്കറ്റ് നിർണായകമായി. സ്മിത്തിന് സെഞ്ചുറിയിലൂടെതന്നെ രോഹിത് ശർമ (119) മറുപടി നൽകിയപ്പോൾ ഇന്ത്യ 47.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിരാട് കോലി (89), ശ്രേയസ് അയ്യർ (44) എന്നിവരുടെ ഇന്നിങ്സും നിർണായക പങ്കുവഹിച്ചു.

137 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിത്- കോലി സഖ്യം പടുത്തുയർത്തിയത്. ഇന്ത്യയുടെ വിജയത്തിൽ ശക്തി പകർന്നതും ഈ കൂട്ടുകെട്ട് തന്നെ. ഇതിനിടെ രോഹിത് തന്റെ 29-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കി. 128 പന്തിൽ എട്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റ ഇന്നിങ്സ്. എന്നാൽ രോഹിത്തിനെ സാംപ മിച്ചൽ സ്റ്റാർക്കിന്റെ കയ്യിൽ കുടുക്കി. പിന്നാലെ എത്തിയ ശ്രേയസ് അയ്യർ തകർപ്പൻ ഫോമിലായിരുന്നു. കോലിക്കൊപ്പം 68 റൺസാണ് അയ്യർ കൂട്ടിച്ചേർത്തത്. ഇതിനിടെ കോലി വീണെങ്കിലും മനീഷ് പാണ്ഡെ (8) വിജയം പൂർത്തിയാക്കി. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ഇതിനിടെ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി ഏകദിനത്തിൽ 5,000 റൺസും പിന്നിട്ടു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് പിന്നിടുന്ന ക്യാപ്റ്റനെന്ന നേട്ടവും കോലി സ്വന്തമാക്കി. ക്യാപ്റ്റനായ 82-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. എം.എസ് ധോനി (127 ഇന്നിങ്സ്), റിക്കി പോണ്ടിങ് (131), ഗ്രെയിം സ്മിത്ത് (135), സൗരവ് ഗാംഗുലി (136) എന്നിവരെല്ലാം കോലിക്ക് പിന്നിലായി.

ധവാന്റെ അഭാവത്തിൽ ഓപ്പണറുടെ വേഷത്തിലെത്തിയ രാഹുൽ, രോഹിത് ശർമയുമൊത്ത് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. കൂറ്റനടികകൾക്ക് ശ്രമിച്ച രോഹിത് ഇതുവരെ രണ്ട് സിക്സും ആറ് ഫോറും കണ്ടെത്തി. എന്നാൽ 13ാം ഓവറിൽ ഇന്ത്യക്ക് രാഹുലിനെ (19) നഷ്ടമായി. അഷ്ടടൺ അഗറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. പിന്നീടെത്തിയ ക്യാപ്റ്റൻ രോഹിത്തിന് അടിയുറച്ച പിന്തുണ നൽകി.

ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണർമാർ നിർണായക മത്സത്തിൽ നിരാശപ്പെടുത്തി. സ്‌കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ വാർണർ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന് ക്യാച്ച് നൽകുകയായിരുന്നു വാർണർ. അധികം വൈകിയില്ല, ക്യാപ്റ്റൻ ഫിഞ്ചും പവലിയനിൽ തിരിച്ചെത്തി. റണ്ണിങ്ങിനിടെ സ്മിത്തുമായുണ്ടായ ആശയക്കുഴപ്പം റണ്ണൗട്ടിൽ അവസാനിക്കുകയായിരുന്നു. 14 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. ഓസീസ് താരത്തിന്റെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ബംഗളൂരുവിൽ പിറന്നത്. എന്നാൽ മർണസ് ലബുഷെയ്നിൽ (64 പന്തിൽ 54)നിന്ന് മാത്രമാണ് സ്മിത്തിന് പിന്തുണ ലഭിച്ചത്. ഇരുവരും 126 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നീട് അലക്സ് ക്യാരി (35)യുമൊത്ത് 58 റൺസും സ്മിത്ത് കൂട്ടിച്ചേർത്തു.

സ്മിത്ത്- ലബുഷെയ്ൻ സഖ്യം ഓസീസിനെ മികച്ച നിലയിലേക്ക് നയിക്കുമ്പോഴാണ് രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. ലബുഷെയ്നെ ക്യാപ്റ്റൻ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ മിച്ചൽ സ്റ്റാർക്കിനെ പരീക്ഷിച്ചെങ്കിലു കാര്യമുണ്ടായില്ല. ജഡേജയുടെ തന്നെ പന്തിൽ ചാഹലിന് ക്യാച്ച്. ക്യാരിയെ കുൽദീപ് മടക്കിയപ്പോൾ അഷ്ടൺ ടർണർ നവ്ദീപ് സൈനിയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി. എന്നാൽ അപകടകാരിയായ നിൽക്കുകയായിരുന്ന സ്മിത്തിനെ ഷമിയാണ് മടക്കിയത്. നേരിട്ട് ആദ്യ പന്തിൽ തന്നെ പാറ്റ് കമ്മിൻസിനെ ഒരു തകർപ്പൻ യോർക്കർ ഷമി മടക്കിയയച്ചു. ആഡം സാംപയ്ക്കും ഷമിയുടെ യോർക്കറിന് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല. അവസാന ഓവറിൽ ഹേസൽവുഡിനെയും തിരിച്ചയച്ച് ഷമി നാല് വിക്കറ്റ് പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP