Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

13 റൺസിനിടെ നാല് മുൻനിരക്കാർ വീണതോടെ പതറിയ ബംഗ്ലാദേശിന് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ വേണം 89 റൺസ്; പിങ്ക് പന്ത് കളം പിടിച്ച ടെസ്റ്റിൽ സന്ദർശകർക്ക് അവശേഷിക്കുന്നത് നാലു വിക്കറ്റുകൾ മാത്രം; കോലിയുടെ 27ാം സെഞ്ചുറി നേട്ടം ആഘോഷിച്ച് ടീം ഇന്ത്യ

13 റൺസിനിടെ നാല് മുൻനിരക്കാർ വീണതോടെ പതറിയ ബംഗ്ലാദേശിന് ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ വേണം 89 റൺസ്; പിങ്ക് പന്ത് കളം പിടിച്ച ടെസ്റ്റിൽ സന്ദർശകർക്ക് അവശേഷിക്കുന്നത് നാലു വിക്കറ്റുകൾ മാത്രം; കോലിയുടെ 27ാം സെഞ്ചുറി നേട്ടം ആഘോഷിച്ച് ടീം ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

കാൽക്കത്ത: പിങ്ക് പന്ത് പിച്ച് കീഴടക്കിയ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 241 റൺസ് ലീഡ് പിന്തുടരുന്ന ബംഗ്ലാദേശ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ബംഗ്ലാദേശിനു വൻ തിരിച്ചടിയാണ് നേരിട്ടത്. 13 റൺസിനിടെ ബംഗ്ലാദേശിന്റെ നാല് മുൻനിര താരങ്ങളാണ് പുറത്തായത്. ഓപ്പണർ ഷദ്മാൻ ഇസ്ലാമും നായകൻ മോമിനുൾ ഹഖും റൺസൊന്നുമെടുക്കാതെ പുറത്തായി. ഇമ്രുൽ കയസ് അഞ്ച് റൺസിനും മുഹമ്മദ് മിഥുൻ ആറ് റൺസിനും പുറത്തായി.പിന്നീട് മുഷ്ഫിഖർ റഹീമും മഹ്മുദുള്ളയും ചേർന്നാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. പരിക്കേറ്റ് മഹ്മുദുള്ള പിന്മാറിയതും ബംഗ്ലാദേശിന് തിരിച്ചടിയായി. 59 റൺസുമായി റഹീംക്രീസിലുണ്ട്.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ 27 സെഞ്ച്വുറി നേട്ടം കരസ്ഥമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തിളങ്ങി. 159 പന്തിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോലി സെഞ്ച്വുറി നേടിയത്. മൂന്ന് നിറത്തിലുള്ള പന്തുകളിലും ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വുറി നേട്ടം കരസ്ഥമാക്കിയ ആദ്യതാരവും കോലിയായി. കോലിയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തിട്ടുണ്ട്. ഇപ്പോൾ 183 റൺസിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിൻക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സിൽ 106ന് എല്ലാവരും പുറത്തായിരുന്നു.

12 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 130 റൺസോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റൺസ് കൂട്ടിച്ചേർത്തു. രഹാനെയെ തയ്ജുൽ ഇസ്ലാമിന്റെ പന്തിൽ ഇബാദത്ത് ഹുസൈൻ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോർ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്.

മായങ്ക് അഗർവാൾ (14), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (55) എന്നിവരുടെ വിക്കറ്റുകൾ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബം്ഗ്ലാദേശിനായി ഇബാദത്ത് ഹുസൈൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ച്വുറി നേട്ടത്തിൽ ഇനി കോലിക്ക് മുന്നിൽ മറികടക്കാനുള്ള ഇന്ത്യൻ താരങ്ങൾ സുനിൽ ഗവാസ്‌കറും, രാഹുൽ ദ്രാവിഡും, സച്ചിൻ ടെണ്ടുൽക്കറും മാത്രമാണ് ഉള്ളത്.

ടെസ്റ്റിൽ 34 സെഞ്ച്വുറികളാണ് ഗവാസ്‌കറിന്റെ നേട്ടം. ദ്രാവിഡ് 36 സെഞ്ച്വുറികൾ നേടിയപ്പോൾ സച്ചിൻ 51 സെഞ്ച്വുറിയാണ് തന്റെ പേരിൽ കുറിച്ചത്ടെസ്റ്റിലെ ആദ്യദിവസം തന്നെ ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ 5,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും കോലിയാണ്. ടെസ്റ്റിൽ നായകനായി നിന്ന് 5000 റൺസ് പിന്നിട്ട മറ്റ് ആറ് താരങ്ങളേക്കാൾ വേഗത്തിലാണ് കോലി ഈ നേട്ടത്തിലേക്ക് എത്തിയത്.

5000 ടെസ്റ്റ് റൺസ് തികയ്ക്കാൻ 53 ടെസ്റ്റുകളാണ് കോലിക്ക് വേണ്ടിവന്നത്. ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിങ്ങിന് വേണ്ടിവന്നത് 54 ടെസ്റ്റുകളും, 97 ഇന്നിങ്‌സും.ബാക്കിയുള്ള നാല് നായകന്മാർക്കും ഈ നേട്ടത്തിലേക്കെത്താൻ 100ൽ കൂടുതൽ ഇന്നിങ്‌സ് വേണ്ടിവന്നു. 130 ഇന്നിങ്‌സിൽ നിന്ന് 5000 റൺസ് കണ്ടെത്തിയ സ്റ്റീഫൻ ഫ്‌ളെമിങ്ങാണ് ലിസ്റ്റിൽ ഏറ്റവും പിന്നിൽ. 106 ഇന്നിങ്‌സിൽ നിന്ന് 5000 റൺസ് കണ്ടെത്തിയ ക്ലിവ് ലോയ്ഡ്, 110 ഇന്നിങ്‌സിൽ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ഗ്രെയിം സ്മിത്ത്, 116 ഇന്നിങ്‌സിൽ നിന്ന് 5000 കണ്ടെത്തിയ അലൻ ബോർഡർ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് നായകർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP