Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിനത്തിൽ ഇന്ത്യൻ ബോളർമാരുടെ കിടിലൻ വിക്കറ്റ് വേട്ട; സ്പിൻ മികവിൽ അശ്വിൻ വീഴ്‌ത്തിയത് നാലു വിക്കറ്റ്; ഓരോ വിക്കറ്റ് വീതമെടുത്ത് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും; ചുരുങ്ങിയ സമയം കൊണ്ട് 6000 റൺസെടുക്കുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് ജോ റൂട്ടിന് സ്വന്തം

ആദ്യ ദിനത്തിൽ ഇന്ത്യൻ ബോളർമാരുടെ കിടിലൻ വിക്കറ്റ് വേട്ട; സ്പിൻ മികവിൽ അശ്വിൻ വീഴ്‌ത്തിയത് നാലു വിക്കറ്റ്; ഓരോ വിക്കറ്റ് വീതമെടുത്ത് ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും; ചുരുങ്ങിയ സമയം കൊണ്ട് 6000 റൺസെടുക്കുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് ജോ റൂട്ടിന് സ്വന്തം

മറുനാടൻ ഡെസ്‌ക്‌

ബിർമിങ്ങം :കരുത്തരായ ഇംഗ്ലണ്ട് ക്രിക്കറ്റ് നിരയെ നിലം പരിശാക്കിയ പ്രകടനമായിരുന്നു കായിക ലോകം ഇന്നലെ കണ്ടത്. എജ്ബാസ്റ്റനിലെ പേസ് വിക്കറ്റിൽ ഇന്ത്യൻ ബോളർമാർ താണ്ഡവമാടിയപ്പോൾ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും പേസ് മികവിനൊപ്പം രവിചന്ദ്രൻ അശ്വിന്റെ സ്പിൻ മികവും ചേർന്നപ്പോൾ, ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിന്റെ ആദ്യദിനം ഇംഗ്ലണ്ട്.88 ഓവറിൽ ഒൻപതിന് 285 എന്ന നിലയിലായി. ഇന്ത്യയ്ക്കായി അശ്വിൻ നാലും ഷമി രണ്ടും വിക്കറ്റെടുത്തു. ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും ഒരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം നന്നായി ബാറ്റു ചെയ്ത ഇംഗ്ലണ്ട് അവസാന സെഷനിൽ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. നായകൻ ജോ റൂട്ട് (80), ജോണി ബെയർ‌സ്റ്റോ (70) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറർമാർ. സെഞ്ചുറി നേടാനായില്ലെങ്കിലും, രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറി വളരെ കുറച്ചു സമയത്തിനകം 6000 റൺസ് തികയ്ക്കുന്ന ഇംഗ്ലണ്ട് താരം എന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കി. അഞ്ചു വർഷവും 231 ദിവസവുമാണ് റൂട്ടിനു വേണ്ടിവന്നത്. എഴുപതു ടെസ്റ്റുകളിൽനിന്നാണ് ഈ നേട്ടം. ജോസ് ബട്ലറെ റണ്ണെടുക്കും മുൻപ് അശ്വിൻ മടക്കി. വാലറ്റത്ത് സാം കുറന്റെ ചെറുത്തു നിൽപ്പില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്‌സ് രണ്ടാം ദിവസത്തേക്കു നീളുമായിരുന്നില്ല.

ടോസ് നേടി ബാറ്റിങ് തുടങ്ങാൻ തീരുമാനിച്ച ഇംഗ്ലണ്ടിനായി അലസ്റ്റയർ കുക്കും കീറ്റൻ ജെന്നിങ്ങ്‌സും നന്നായി തന്നെയാണു തുടങ്ങിയത്. ഉമേഷ് യാദവിന്റെയും ഇഷാന്ത് ശർമയുടെയും പന്തുകളെ ഇംഗ്ലിഷ് ഓപ്പണർമാർ ഫലപ്രദമായി പ്രതിരോധിച്ചതോടെ ഏഴാം ഓവറിൽ കോഹ്ലി കളി മാറ്റി. പന്ത് അശ്വിന്. കോഹ്ലിയുടെ തീരുമാനം നൂറു ശതമാനം ശരിവയ്ക്കും വിധം തന്റെ രണ്ടാം ഓവറിൽ ഉജ്ജ്വലമായ ഒരു പന്തിലൂടെ കുക്കിനെ മടക്കി അശ്വിൻ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചു. മിഡിൽ സ്റ്റംപ് ലൈനിൽ കുത്തിത്തിരിഞ്ഞ ആശ്വിന്റെ പന്ത് ഇംഗ്ലണ്ടിന്റെ വിശ്വസ്ത ഓപ്പണറുടെ ഓഫ്സ്റ്റംപ് വീഴ്‌ത്തി.

എന്നാൽ, മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് ഏകദിന പരമ്പരയിലെ ഫോം തുടരാൻ തീരുമാനിച്ചാണ് ഇറങ്ങിയത്. അതോടെ, ഇംഗ്ലണ്ട് മൽസരത്തിലേക്കു ശക്തമായി തിരിച്ചുവന്നു. നന്നായി ബാറ്റ് ചെയ്തിരുന്ന ജെന്നിങ്ങ്‌സിനെ മുഹമ്മദ് ഷമിയാണു മടക്കിയത്. ജെന്നിങ്ങ്‌സ് പ്രതിരോധിച്ച പന്ത് താരത്തിന്റെ ദേഹത്തിടിച്ച ശേഷം ബെയ്ൽസിൽ പതിക്കുകയായിരുന്നു. അധികം താമസിയാതെ മലാനെയും ഷമി മടക്കി. 14-ാം സെഞ്ചുറിയിലേക്കു കുതിച്ച റൂട്ട് ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായി. വിക്കറ്റ് നഷ്ടത്തിൽ ക്ഷുഭിതനായ റൂട്ട് ബാറ്റ് വലിച്ചെറിഞ്ഞാണു മടങ്ങിയത്.

ബെയർ‌സ്റ്റോയെ യാദവും നേരിട്ട രണ്ടാം പന്തിൽത്തന്നെ ബട്ലറെ മടക്കി അശ്വിനും കരുത്തുകാട്ടിയതോടെ എട്ടു റൺസിനിടെ ഇന്ത്യ നേടിയതു മൂന്നു വിക്കറ്റ്. ഇതോടെ ഇംഗ്ലണ്ട് ആറിന് 224 എന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യ മേൽക്കൈ നിലനിർത്തി.

സ്‌കോർബോർഡ്

ഇംഗ്ലണ്ട്- കുക്ക് ബി അശ്വിൻ 13, ജെന്നിങ്ങ്‌സ് ബി ഷമി 42, റൂട്ട് റണ്ണൗട്ട് 80, മലാൻ എൽബിഡബ്ല്യു ബി ഷമി 8, ബെയർ‌സ്റ്റോ ബി ഉമേഷ് 70, സ്റ്റോക്‌സ് സി ആൻഡ് ബി അശ്വിൻ 21, ബട്ലർ എൽബിഡബ്ല്യു ബി അശ്വൻ 0, കുറാൻ ബാറ്റിങ് 24, റഷീദ് എൽബിഡബ്ല്യു ബി ഇഷാന്ത് 13, ബ്രോഡ് എൽബിഡബ്ല്യു ബി അശ്വൻ 1, ആൻഡേർസൻ ബാറ്റിങ് 0. എക്‌സ്ട്ര 13. ആകെ 88 ഓവറിൽ 9-285. ബോളിങ്- ഉമേഷ് 17-2-56-1, ഇഷാന്ത് 17-1-46-1, അശ്വിൻ 20-5-49-4, ഷമി 18-1-64-2, ഹാർദിക് 10-1-46-0

വിക്കറ്റുവീഴ്ച- 1-26(കുക്ക്), 2-98(ജെന്നിങ്ങ്‌സ്), 3-112(മലാൻ), 4-216(റൂട്ട്), 5-223(ബെയർ‌സ്റ്റോ), 6-224(ബട്ലർ), 7-243 (സ്റ്റോക്‌സ്), 8-278(റഷീദ്), 9-283(ബ്രോഡ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP