Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്റ്റ് ഇൻഡീസ് ഫോളോ ഓൺ ചെയ്തു; ആദ്യ ടെസ്റ്റിൽ വിജയമുറപ്പിച്ച് ഇന്ത്യ; ഇനി ഇന്ത്യയെ ബാറ്റിങ്ങിന് ഇറക്കണമെങ്കിൽ വിൻഡീസ് 302 റൺസ് കൂടി നേടണം

വെസ്റ്റ് ഇൻഡീസ് ഫോളോ ഓൺ ചെയ്തു; ആദ്യ ടെസ്റ്റിൽ വിജയമുറപ്പിച്ച് ഇന്ത്യ; ഇനി ഇന്ത്യയെ ബാറ്റിങ്ങിന് ഇറക്കണമെങ്കിൽ വിൻഡീസ് 302 റൺസ് കൂടി നേടണം

ആന്റിഗ്വ: അനിൽ കുംബ്ലെ പരിശീലിപ്പിക്കാൻ എത്തിയശേഷം ആദ്യ മത്സരം കളിക്കുന്ന ഇന്ത്യ ഇന്നിങ്‌സ് വിജയത്തിലേക്ക്. വെസ്റ്റ ഇൻഡീസിനെതിരെ ആന്റിഗ്വയിൽ പുരോഗമിക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണിപ്പോൾ.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ കൂറ്റൻസ്‌കോർ പിന്തുടർന്ന ആതിഥേയർ ഫോളോ ഓൺ വഴങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 566 റൺസിനെതിരേ ബാറ്റുവീശിയ വിൻഡീസിന് 243 റൺസേ എടുക്കാനായുള്ളൂ.

ഫോളോഓണിന് പിന്നാലെ രണ്ടാമിന്നിങ്സ് തുടങ്ങിയ വിൻഡീസിന് ഒരുവിക്കറ്റ് നഷ്ടമാകുകയും ചെയ്തു. മൂന്നാംദിനം കളി നിർത്തുമ്പോൾ വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ സ്‌കോറിന് ഒപ്പമെത്തണമെങ്കിൽ വെസ്റ്റ് ഇൻഡീസിന് ഇനിയും 302 റൺസ് കൂടി വേണം.

വിൻഡീസിന്റെ ആദ്യ ഇന്നിങ്സിലെ ടോപ് സ്‌കോററായ ക്രെയ്ഗ് ബ്രാത്‌വൈറ്റാണ് പുറത്തായത്. ഇഷാന്ത് ശർമ്മക്കാണ് വിക്കറ്റ്. ഡാരെൻ ബ്രാവോ(10)യും രാജേന്ദ്ര ചന്ദ്രിക(9)യുമാണ് ക്രീസിൽ.

രണ്ട് ദിവസം ബാക്കി നിൽക്കേ ഇന്ത്യക്കും ജയത്തിനുമിടയിൽ ശേഷിക്കുന്നത് ഒൻപത് വിക്കറ്റുകളാണ്. ആദ്യ ഇന്നിങ്സിലെ മികവ് ഇന്ത്യൻ ബൗളർമാർ പുറത്തെടുത്താൽ നാലാം ദിവസം തന്നെ ഇന്ത്യ ആന്റിഗ്വ ടെസ്റ്റിൽ ജയിക്കും.

തലേന്നത്തെ സ്‌കോറായ ഒന്നിന് 31 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിൻഡീസിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു. പതിനെട്ട് മാസത്തിന് ശേഷം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യൻ ബൗളർമാരിൽ മികച്ച് നിന്നത്. വിൻഡീസ് മധ്യനിരയെ തകർത്ത ഷമി 20 ഓവറിൽ 66 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഷമിക്ക് മികച്ച പിന്തുണയുമായി പന്തെറിഞ്ഞ ഉമേഷ് യാദവ് ചെറുത്ത് നിൽപ്പിന്റെ സൂചന തന്ന വിൻഡീസ് വാലറ്റത്തെയും കശക്കിയെറിഞ്ഞപ്പോൾ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി. യാദവ് 18 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകൾ സ്പിൻ ബൗളർ അമിത് മിശ്രക്കാണ്.

വിൻഡീസ് മുൻ നിരയിൽ ഓപ്പണറായിറങ്ങിയ ക്രെയ്ഗ് ബ്രാത്‌വൈറ്റിന് മാത്രമാണ് തിളങ്ങാനായത്. ക്ഷമാപൂർവ്വം ബാറ്റേന്തിയ വിൻഡീസ് ഓപ്പണർ 218 പന്ത് നേരിട്ട് 74 റസെടുത്തു. എട്ടാമനായി യാദവിന് വിക്കറ്റ് സമ്മാനിച്ചാണു ബ്രാത്‌വൈറ്റ് മടങ്ങിയത്. ബ്രാത്‌വൈറ്റ് പോയതിന് ശേഷം ക്രീസിൽ ഒത്തുകൂടിയ വിൻഡീസ് ക്യാപ്റ്റൻ ജെയ്സൺ ഹോൾഡറും ഡൗറിച്ചും ചേർന്ന സംഖ്യമാണ് വിൻഡീസ് സ്‌കോർ 200 കടത്തിയത്.

ഷെയ്ൻ ഡൗറിച്ച് 57 റസെടുത്ത് പുറത്താവാതെ നിന്നപ്പോൾ വിൻഡീസ് നായകൻ 36 റൺസ് എടുത്തു. 144 റസിൽ ഒത്തുചേർന്ന ഇരുവരും വേർപിരിയുന്നത് 213 റൺസിലാണ്. യാദവിന്റെ പന്തിൽ ഹോൾഡറെ കീപ്പർ സാഹ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സി.ആർ ബ്രാത് വൈറ്റിനെയും പുറത്താക്കി യാദവ് നാല് വിക്കറ്റ് തികച്ചു. ഗബ്രിയേലിനെ മിശ്ര ബൗൾഡാക്കിയതോടെ വിൻഡീസിന്റെ ആദ്യ ഇന്നിങ്സിന് അവസാനമായി.

നേരത്തെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി നേടിയ ആർ അശ്വിന്റെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ശിഖർ ധവാനും അമിത് മിശ്രയും അർധസെഞ്ച്വറി നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP