Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്താഫ്രിക്ക എ ടീമിന് രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകർച്ച; രണ്ടാമിന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടം; ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കാൻ ഇനിയും 14 റൺസ് ദൂരം; ഗ്രൗണ്ടിൽ ഓൾറൗണ്ട് മികവിൽ തിളങ്ങി രാഹുൽ ദ്രാവിഡിന്റെ ശിഷ്യന്മാർ; തിരുവനന്തപുരം ടെസ്റ്റിൽ ഇന്ത്യ എ വിജയത്തിലേക്ക്

സൗത്താഫ്രിക്ക എ ടീമിന് രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകർച്ച; രണ്ടാമിന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടം; ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കാൻ ഇനിയും 14 റൺസ് ദൂരം; ഗ്രൗണ്ടിൽ ഓൾറൗണ്ട് മികവിൽ തിളങ്ങി രാഹുൽ ദ്രാവിഡിന്റെ ശിഷ്യന്മാർ; തിരുവനന്തപുരം ടെസ്റ്റിൽ ഇന്ത്യ എ വിജയത്തിലേക്ക്

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: എ ടീമുകളുടെ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്ക് പരാജയത്തിലേക്ക്. ഒ്‌നനാമിന്നിങ്‌സിൽ ഇന്ത്യക്ക് 139 റൺസ് ലീഡ് വഴങ്ങിയ സൗത്താഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകർച്ച. സ്പോർട്സ് ഹബിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലാണ് സൗത്താഫ്രിക്ക. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കാൻ ഇനിയും വേണം 14 റൺസ് കൂടി. കളി നിർത്തുമ്പോൾ ഹെന്റിച്ച് ക്ലാസൻ 35*(56), വിയാൻ മൾഡർ 12*(18) എന്നിവരാണ് ക്രീസിൽ.

ആദ്യ ഇന്നിങ്‌സിൽ ലീഡ് വഴങ്ങിയ സന്ദർശകർക്ക് രണ്ടാം ഇന്നിങ്‌സിലും മോശം തുടക്കമായിരുന്നു. സ്‌കോർബോർഡിൽ 14 റൺസ് ആയപ്പോൾ തന്നെ ഓപ്പണർമാരായ പീറ്റർ മലാൻ 4(4), നായകൻ എയ്ഡൻ മാർക്രം 4(13) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. മൂന്നാമനായി എത്തിയ സുബൈർ ഹംസ 44(81) പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് ഖയ സോണ്ടോ 10(20) സെനുരൻ മുത്തുസ്വാമി 4(20 എന്നിവർ പെട്ടന്ന് പുറത്തായി. 94ന് 5 എന്ന നിലയിൽ തകർന്നെങ്കിലും ക്ലാസൻ - മൾഡർ സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ഷാബാസ് നദീം രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ഷാർദുൾ താക്കൂർ, കൃഷ്ണപ്പ ഗൗതം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ നായകൻ ശുബ്മാൻ ഗിൽ 90(153), കേരള രഞ്ജി താരം ജലജ് സക്സേന 61*(96) എന്നിവരുടെ അർധസെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ 139 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. സ്‌കോർ സൗത്താഫ്രിക്ക എ 166-10(51.5 ഓവർ), ഇന്ത്യ എ 303-10(87.5 ഓവർ) സന്ദർശകർക്ക് വേണ്ടി ലുങ്കി എങ്കിടി , ഡെയ്ൻ പീഡിറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മാർക്കോ ജാൻസൻ, ലുത്തോ സിപാംലാ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

129ന് രണ്ട് എന്ന സ്‌കോറിലാണ് രണ്ടാം ദിനം ഇന്ത്യ കളി പുനരാരംഭിച്ചത്. അങ്കിത് ബാവ്നെ 6(25) ആണ് ആദ്യം പുറത്തായത്. ഇന്ത്യയെ ഒന്നാമിന്നിങ്സിൽ മുന്നിലെത്തിച്ചെങ്കിലും സെഞ്ച്വറിക്ക് 10 റൺസ് അകലെ ഗിൽ വീണു. ഏകദിന പരമ്പരയിൽ അടിച്ച് കസറിയ ശിവം ദൂബെ 8(19) നിരാശപ്പെടുത്തി. കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേന തകർപ്പൻ സെഞ്ച്വറിയുമായി ഒരു വശത്ത് സ്‌കോർ ഉയർത്തിയത് ആണ് ഇന്ത്യയെ മുന്നൂറ് കടത്തിയതും. വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് 33(53), കൃഷ്ണപ്പ ഗൗതം 0(2) എന്നിവർ പെട്ടെന്ന് മടങ്ങിയപ്പോൾ ഇന്ത്യ 199ന് 7 എന്ന സ്‌കോറിലേക്ക് വീണു. എന്നാൽ എട്ടാം വിക്കറ്റിൽ ഷാർദുൾ താക്കൂർ 34(79) സക്സേന സഖ്യം നൂറ് റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയത് ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് വഴങ്ങി. താക്കൂർ പുറത്തായതിന് ശേഷം വന്ന ഷാബാസ് നദീം, മുഹമ്മദ് സിറാജ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP