Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏകദിന പരമ്പരയുടെ തോൽവി മറന്ന് ട്വന്റി-20ക്കായി ആഫ്രിക്കൻ ടീം; ജീൻ പോൾ ഡുമിനിയുടെ നായകത്വത്തിൽ തിരിച്ച വരവിന് ദക്ഷിണാഫ്രിക്ക; ഇന്നത്തെ മത്സരത്തിൽ ശ്രദ്ധാ കേന്ദ്രമായി സുരേഷ് റൈന

ഏകദിന പരമ്പരയുടെ തോൽവി മറന്ന് ട്വന്റി-20ക്കായി ആഫ്രിക്കൻ ടീം; ജീൻ പോൾ ഡുമിനിയുടെ നായകത്വത്തിൽ തിരിച്ച വരവിന് ദക്ഷിണാഫ്രിക്ക; ഇന്നത്തെ മത്സരത്തിൽ ശ്രദ്ധാ കേന്ദ്രമായി സുരേഷ് റൈന

ജൊഹന്നാസ്ബർഗ്: മറക്കാനാഗ്രഹിക്കുന്ന ഏകദിന പരമ്പരയിലെ പരാജയത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഇന്ന് ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇറങ്ങും. ടെസ്റ്റിലെ പരാജയത്തിന്റെ ക്ഷീണം ഏകദിനത്തിൽ തീർത്ത ഇന്ത്യ ട്വന്റിയും നേടുക എന്ന ലക്ഷ്യത്തിലാണ് മത്സരത്തിനിറങ്ങുന്നത്.

3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ജീൻ പോൾ ഡുമിനിയുടെ നായകത്വത്തിലാണ് ഇന്ന് ആഫ്രിക്കൻ ടീം ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ നിരയിലുള്ള ക്രിസ്റ്റ്യൻ ജോൻകർ, റീസ ഹെൻഡ്രിക്‌സ്, ഡെയ്ൻ പീറ്റേഴ്‌സൺ, ജൂണിയർ ഡാല എന്നിവർ തങ്ങളുടെ അരങ്ങേറ്റ മത്സരത്തിനാണ് ഇന്നിറങ്ങുന്നത്.

ഇന്ത്യൻ നിരയിൽ നീണ്ട ഇടവേളക്ക് ശേഷമുള്ള സുരേഷ് റൈനയുടെ തിരിച്ച് വരവാണ് ശ്രദ്ധേയം. കെ.എൽ. രാഹുൽ, ജയ്‌ദേവ് ഉനദ്കട് എന്നിവരും ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്. വൈകിട്ട് ആറു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP