Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതൊക്കെ കൊണ്ടാണ് സൗരവ് ഗാംഗുലി എല്ലാവരെയും 'ദാദ'യായി മാറുന്നത്! ഗാംഗുലി ഐസിസി ചെയർമാൻ ആകുന്നതും കാത്തിരിക്കുന്നത് ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം; ഗംഗുലി ചെയർമാൻ ആയാൽ തന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും താരം; ക്രിക്കറ്റിനെ നന്നായി അറിയുന്ന ഗാംഗുലിയെ പിന്തുണച്ച് നിരവധി അന്താരാഷ്ട്ര താരങ്ങളും; കൊൽക്കത്തയുടെ രാജകുമാരൻ ലോക ക്രിക്കറ്റ് സാമ്രാജ്യത്തിന്റെ സമ്രാട്ടാകുമോ?

ഇതൊക്കെ കൊണ്ടാണ് സൗരവ് ഗാംഗുലി എല്ലാവരെയും 'ദാദ'യായി മാറുന്നത്! ഗാംഗുലി ഐസിസി ചെയർമാൻ ആകുന്നതും കാത്തിരിക്കുന്നത് ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം; ഗംഗുലി ചെയർമാൻ ആയാൽ തന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും താരം; ക്രിക്കറ്റിനെ നന്നായി അറിയുന്ന ഗാംഗുലിയെ പിന്തുണച്ച് നിരവധി അന്താരാഷ്ട്ര താരങ്ങളും; കൊൽക്കത്തയുടെ രാജകുമാരൻ ലോക ക്രിക്കറ്റ് സാമ്രാജ്യത്തിന്റെ സമ്രാട്ടാകുമോ?

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: നിലവിൽ ബിസിസിഐ അധ്യക്ഷനാണ് മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി. കളിക്കളത്തിൽ ആയാലും പുറത്തായാലും നായക പാഠവത്തിൽ അദ്ദേഹത്തെ വെല്ലാൻ ആരുമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ വിജയത്തിനായി കൊതിക്കുന്ന ടീമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. ഇപ്പോൾ ബിസിസിഐ നായകനായ ഗാംഗുലി ഐസിസിയുടെ തലവൻ ആകാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ കോണിലുള്ളവർ ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നുണ്ട്. ഗാംഗുലിയാണ് മത്സരിക്കുന്നതെങ്കിൽ അതിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് വിവിധ രാജ്യങ്ങളിൽ ഉള്ളവരാണ് രംഗത്തുള്ളത്. നിരവധി അന്താരാഷ്ട്ര താരങ്ങളും ഈ അഭിപ്രായം ഉള്ളവാണ്. ചിലർ പരസ്യമായി പിന്തുണച്ചു കൊണ്ടു രംഗത്തെത്തുകയും ചെയ്തു.

സൗരവ് ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആയാൽ തനിക്കും പ്രതീക്ഷയുണ്ടെന്ന അഭിപ്രായവുമായി ഒരു മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും രംഗത്തെത്തി. ഡാനിഷ് കനേരിയ ആണ് ഈ അഭിപ്രായം ഉന്നയിച്ചത്. ഗാംഗുലി ഐസിസി ചെയർമാനായാൽ അത് ക്രിക്കറ്റിനും ക്രിക്കറ്റ് കളിക്കാർക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്ന് കനേറിയ അഭിപ്രായപ്പെട്ടു. ഐസിസിയെ നയിക്കാനുള്ള അനുഭവ സമ്പത്ത് ഗാംഗുലിക്കുണ്ടെന്നും കനേറിയ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വേണ്ടിവരികയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പിന്തുണയ്ക്കാതിരിക്കുകയും ചെയ്താലും മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയോടെ ഗാംഗുലി അനായാസം ചെയർമാനാകും. ഗാംഗുലി ചെയർമാനായാൽ തനിക്കെതിരായ വിലക്കിനെതിരെ അദ്ദേഹത്തിന് അപ്പീൽ നൽകുമെന്നും കനേറിയ പറഞ്ഞു.

ഐസിസി ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ത്യക്കാരൻ ശശാങ്ക് മനോഹർ സ്ഥാനമൊഴിയുമ്പോൾ ആ പദവിയിലേക്കു കറുത്ത കുതിരയായി സൗരവ് ഗാംഗുലി എത്തിയേക്കുമെന്ന് അടുത്തിടെയായി അഭ്യൂഹങ്ങളുണ്ട്. 3ാം തവണയും ചെയർമാനായി തനിക്കു താൽപര്യമില്ലെന്നു ശശാങ്ക് മനോഹർ അറിയിച്ചതോടെ ഇംഗ്ലിഷ് ക്രിക്കറ്റ് തലവൻ കോളിൻ ഗ്രേവ്‌സ് ആ സ്ഥാനത്തേക്കു വരുമെന്നായിരുന്നു സൂചന. എന്നാൽ, കോവിഡ്മൂലം സർവകാര്യങ്ങളും തകിടംമറിഞ്ഞതോടെ ഗാംഗുലിയെ മുൻനിർത്തി ബിസിസിഐ രംഗത്തിറങ്ങിയേക്കുമെന്നാണ് വിവരം. രാജ്യാന്തര ക്രിക്കറ്റ് ഭരണം കൈപ്പിടിയിലൊതുക്കാൻ കിട്ടുന്ന സുവർണാവസരം ഗാംഗുലിയിലൂടെ പ്രയോജനപ്പെടുത്താമെന്നാണു ചിന്ത.

'സൗരവ് ഗാംഗുലി ഐസിസി ചെയർമാനാകുന്നത് എല്ലാ വിധത്തിലും ഗുണകരമാകുമെന്നാണ് എന്റെയും പ്രതീക്ഷ. അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് താരം തന്നെ സംഘടനയുടെ തലപ്പത്തെത്തുന്നത് ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങൾക്കും ഒരുപോലെ നല്ലതാണ്. അദ്ദേഹം പ്രഫഷനൽ ക്രിക്കറ്റ് താരമാണ്, ദീർഘകാലം ഇന്ത്യയെ നയിച്ചിട്ടുണ്ട്, ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ ക്രിക്കറ്റ് ഭരണത്തിലും പരിചയസമ്പന്നനാണ്' കനേറിയ ചൂണ്ടിക്കാട്ടി. 'ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയെ പിന്തുണയ്ക്കണമോ എന്നത് ഓരോ ബോർഡുകളുടെയും തീരുമാനമാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്തുണച്ചില്ലെങ്കിലും മറ്റ് ബോർഡുകളുടെ പിന്തുണയോടെ അദ്ദേഹത്തിന് ചെയർമാൻ സ്ഥാനത്തെത്താവുന്നതേയുള്ളൂ. അദ്ദേഹത്തിന് തന്നെ ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടാനാണ് സാധ്യത. ക്രിക്കറ്റ് താരമെന്ന നിലയിലും മുൻ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിലും ഗാംഗുലി സൃഷ്ടിച്ചെടുത്ത ഒരു സൽപ്പേരുണ്ട്. ഇതെല്ലാം ഗാംഗുലിക്ക് തുണയാകും' കനേറിയ അഭിപ്രായപ്പെട്ടു.

നേരത്തെ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഡയറക്ടറും മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ ഗ്രെയിം സ്മിത്തും സിഇഒ ജാക് ഫോളും ഐസിസി തലപ്പത്തേക്കു ഗാംഗുലി വരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ഗവറും നേരത്തേ ഗാംഗുലിയെ പിന്തുണച്ചിരുന്നു. 'ബിസിസിഐയെപ്പോലെ രാഷ്ട്രീയ ചരടുവലികൾ നിറഞ്ഞ ഒരു ഭരണസമിതിയെ നിയന്ത്രിക്കുന്ന ഗാംഗുലിക്ക് അനായാസം ഐസിസിയെ നയിക്കാൻ കഴിയും; വികസനം കൊണ്ടുവരാനും' ഗവർ പറഞ്ഞു. ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ.ശ്രീനിവാസൻ എന്നിവരാണു മുൻപ് ഐസിസിയെ നയിച്ചിട്ടുള്ള ഇന്ത്യക്കാർ. ഗാംഗുലി മത്സരിച്ചാൽ ഇംഗ്ലിഷ്, പാക്ക് ക്രിക്കറ്റ് ബോർഡുകൾ ഒഴികെയുള്ളവയുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചേക്കുമെന്നാണു ബിസിസിഐയുടെ പ്രതീക്ഷ.

കഴിഞ്ഞ ഒക്ടോബറിൽ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലിയുടെ ഔദ്യോഗിക കാലാവധി ഈ ജൂലൈയിൽ അവസാനിക്കും. അതിനുശേഷം 3 വർഷം കൂളിങ് ഓഫ് പീരിയഡാണ്. മുൻപ് 5 വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയിൽ ഇരുന്നതിനാലാണിത്. നിലവിലെ നിയമപ്രകാരം തുടർച്ചയായി 6 വർഷമേ ഒരാൾക്കു കായിക ഭരണപദവിയിൽ തുടരാൻ കഴിയൂ. എന്നാൽ, ഐസിസി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് ഇന്ത്യയിലെ നിയന്ത്രണം ബാധകമല്ലതാനും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP