Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുംബ്ലെയ്ക്കെതിരെ പരാതി പറഞ്ഞവരെല്ലാം പുറത്തുപോകേണ്ടവർ; പൊട്ടിത്തെറിച്ച് സുനിൽ ഗവാസ്‌ക്കർ; കോലിയെ പേര് പറയാതെ വിമർശിച്ച ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ട്വീറ്റും

കുംബ്ലെയ്ക്കെതിരെ പരാതി പറഞ്ഞവരെല്ലാം പുറത്തുപോകേണ്ടവർ; പൊട്ടിത്തെറിച്ച് സുനിൽ ഗവാസ്‌ക്കർ; കോലിയെ പേര് പറയാതെ വിമർശിച്ച ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ട്വീറ്റും

മുംബൈ: പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ. എൻഡി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗവാസ്‌ക്കർ ഇന്ത്യൻ ടീമിലെ താരമുഖങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത ദിനമാണെന്ന് പറയുന്ന ഗവാസ്‌ക്കർ കോഹ്ലിയും കുബ്ലെയും തമ്മിൽ പ്രശ്നമുള്ളതായി അറിയില്ലെന്നും കൂട്ടിച്ചേർത്തു. പരിശീലനം വേണ്ട ഇന്ന് അവധിയെടുത്ത് കറങ്ങാൻ പൊയ്കൊള്ളൂ എന്ന് പറയുന്ന കോച്ചിനെ പ്രതീക്ഷിക്കുന്നത് വിഢിത്തമാണെന്നും ഗവാസ്‌ക്കർ പറയുന്നു.

'സൗമ്യമായി സംസാരിക്കുന്ന പരിശീലകരെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? അതായത് നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഇന്ന് പരിശീലനം വേണ്ട, അവധിയെടുത്ത് കറങ്ങാൻ പൊയ്‌ക്കോളൂ എന്നൊക്കെ പറയുന്ന പരിശീലകരെ''. ഗവാസ്‌ക്കർ ചോദിക്കുന്നു. കുംബ്ലെക്ക് എതിരെ ഏതെങ്കിലും താരങ്ങൾ പരാതി നൽകിയിട്ടുണ്ടെങ്കിൽ അവരെല്ലാം ടീമിൽ നിന്ന് പുറത്തു പോകേണ്ടവരാണെന്നും ഗവാസ്‌കർ പറയുന്നു.
കുംബ്ലെ എന്തെങ്കിലും തെറ്റു ചെയ്തതായി ഞാൻ കരുതുന്നില്ല. എല്ലാ ടീമിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാകാം. പക്ഷേ മത്സരഫലങ്ങൾ അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടു പോയതെന്നും ഗവാസ്‌കർ നിരീക്ഷിക്കുന്നു.

കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയെന്നാണ് കുംബ്ലെയെ ഗവാസ്‌കർ വിശേഷിപ്പിക്കുന്നത്. തന്റെ താടിയെല്ലിന് പൊട്ടിയിട്ടും അത് കെട്ടിവെച്ച് കളിച്ച കുംബ്ലെയുടെ ആത്മാർത്ഥത ഗവാസ്‌ക്കർ അനുസ്മരിക്കുന്നു. കഴിഞ്ഞ ദിവസമാണ് അനിൽ കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചത്. നായകൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസമാണ കുംബ്ലെയുടെ രാജിയിൽ കലാശിച്ചത്.

അതേ സമയം ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല നേരത്തെ കുംബ്ലെ കോലി പ്രശ്‌നത്തിൽ അഭിപ്രായം പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്, കുംബ്ലെയുടെ രാജി പ്രഖ്യാപനത്തിന് കായിക ലോകത്ത് നിന്നു തന്നെ അതൃപ്തി എത്തി. കുംബ്ലെയ്ക്ക് പിന്തുണ നൽകുന്നവർ ഏറെ. ബിസിസിഐയ്ക്കും താൽപ്പര്യം ഇന്ത്യയുടെ വിജയ സീസണ് കാരണമായ കുംബ്ലെയോട് തന്നെ. ഇതിനിടെ ആരുടെയും പേര് പരാമർശിക്കാതെ ഇന്ത്യയുടെ ഒളിംപിക് സ്വർണം അഭിനവ് ബിന്ദ്ര ഇട്ട ട്വീറ്റ് വൈറലായി. അത് കോഹ്ലിക്കുള്ള മറുപടിയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം.

എന്റെ ഗുരുവും വഴികാട്ടിയും എന്റെ കോച്ചായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തോട് എനിക്ക് ദേഷ്യം തോന്നിയിട്ടുണ്ട്. എന്നിട്ടും 20 വർഷം ഞാൻ അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടി. എപ്പോഴുമുള്ള ഉപദേശ എനിക്കിഷ്ടമല്ലായിരുന്നു.ഇത് ഇവിടെ വെറുതെ പറഞ്ഞെന്നേയുള്ളുവെന്ന് ബിന്ദ്ര കുറിച്ചു.

കോലിയുടെയും കുംബ്ലെയുടെയും പേര് പറഞ്ഞില്ലെങ്കിലും ഇന്ത്യൻ ടീമിനെ ഉദ്ദേശിച്ചാണിതെന്ന് വ്യക്തം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും സമാനമായ ട്വീറ്റ് നൽകി. തന്റെ പരിശീലകനും ഇതു പോലെ തന്നെയായിരുന്നു. അത് പരിശീലനത്തിന്റെ ഭാഗമാണ്. അദ്ദേഹം തന്നെയാണ് ഇപ്പോഴും തന്റെ പരിശീലകനെന്ന് ജ്വാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP