Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തി. ഓസിസിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരിയതോടെയാണ് റാങ്കിംഗിൽ രണ്ടാമതായിരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഒന്നിൽപോലും ജയിക്കാൻ റാങ്കിംഗിൽ മുമ്പന്മാരായിരുന്ന ഓസീസിനു കഴിഞ്ഞില്ല. ഇതോടെ ഓസീസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര വിജയമാണ് ഇന്ത്യയെ റാങ്കിംഗിൽ മുന്നേറാൻ സഹായിച്ചത്. നാലു ടെസ്റ്റുള്ള പരമ്പരയിൽ ഇന്ത്യ രണ്ട് മത്സരത്തിൽ വിജയിച്ചു. ഒരു മത്സരം സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടക്കും. ഈ മത്സരം വിജയിച്ചാൽ ഒരു പോയിന്റ് മാത്രം പിന്നിലുള്ള പാക്കിസ്ഥാനുമായുള്ള മാർജിൻ വർധിപ്പിക്കാം. റാങ്കിംഗിൽ ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാമതുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP