Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാതുവയ്പിന്റെ ഭൂതം ഒഴിഞ്ഞുപോയെന്ന് നിഷ്‌ക്കളങ്കമായി ചിന്തിക്കരുത് ! ഒരു വർഷത്തിനിടെ വാതുവയ്പുകാർ സമീപിച്ചത് അഞ്ചു അന്താരാഷ്ട്ര ക്രിക്കറ്റ് ടീം നായകന്മാരെ; ഏഷ്യാകപ്പിനിടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദിനെയും ബുക്കികൾ വലയിലാക്കാൻ നോക്കി; വാതുവയ്പുകാരിൽ അധികവും ഇന്ത്യാക്കാരെന്നും അവർക്ക് പ്രിയം ടി-20 യെന്നും വെളിപ്പെടുത്തി ഐസിസി

വാതുവയ്പിന്റെ ഭൂതം ഒഴിഞ്ഞുപോയെന്ന് നിഷ്‌ക്കളങ്കമായി ചിന്തിക്കരുത് ! ഒരു വർഷത്തിനിടെ വാതുവയ്പുകാർ സമീപിച്ചത് അഞ്ചു അന്താരാഷ്ട്ര ക്രിക്കറ്റ് ടീം നായകന്മാരെ; ഏഷ്യാകപ്പിനിടെ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദിനെയും ബുക്കികൾ വലയിലാക്കാൻ നോക്കി; വാതുവയ്പുകാരിൽ അധികവും ഇന്ത്യാക്കാരെന്നും അവർക്ക് പ്രിയം ടി-20 യെന്നും വെളിപ്പെടുത്തി ഐസിസി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിക്കറ്റിനെ വീണ്ടും വാതുവയ്‌പ്പിന്റെ ഭൂതം പിടികൂടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ അഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ടീം നായകന്മാരെ വാതുവയ്പുകാർ സമീപിച്ചിരുന്നു.ഇപ്പോൾ നടന്നുവരുന്ന ഏഷ്യാകപ്പിനിടെ അഫ്ഗാനിസ്ഥാന്റെ വിക്കറ്റ്കീപ്പർ-ബാറ്റ്‌സ്മാൻ മുഹമ്മദ് ഷഹ്‌സാദിനെയും വാതുവയ്പുകാർ സമീപിച്ചു. ഷാർജയിൽ ഒക്‌ടോബറിൽ നടക്കുന്ന അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് ടി-20 ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ച വയ്ക്കണം എന്നാവശ്യപ്പെട്ടാണ് മുഹമ്മദ് ഷഹ്‌സാദിനെ സമീപിച്ചത്.

ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിററ് ജനറൽ മാനേജർ അലക്‌സ് മാർഷലാണ് നാല് അന്താരാഷ്ട്ര ടീം നായകന്മാരെ ബുക്കികൾ സമീപിച്ചതായി വെളിപ്പെടുത്തിയത്. 'ടീം നായകന്മാരുടെ പേരുകൾ വെളിപ്പെടുത്താനാവില്ല. എന്നാൽ, അഞ്ച് നായകന്മാർ സംശയകരമായ സാഹചര്യത്തിൽ തങ്ങളെ ചിലർ സമീപിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ക്രിക്കറ്റർമാരെ സമീപിച്ച വാതുവയ്പുകാരിൽ അധികവും ഇന്ത്യാക്കാരായിരുന്നു. ഇവർ ഇന്ത്യയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് ഇതിന് അർഥമില്ല. അവർ ലോകമെമ്പാടുമുണ്ട്. ടി-20 യാണ് അവർക്ക് പ്രിയം. കാരണം സ്‌പോട്ട് ഫിക്‌സിങ് കൂടുതൽ എളുപ്പം ടി.20 യാണ്'.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഷഹ്‌സാദിനെ ശനിയാഴ്ച വൈകിട്ടാണ് ചിലർ സംശയകരമായ സാഹചര്യത്തിൽ ടീമിന്റെ ഹോട്ടലിൽ വന്ന് കണ്ടത്. അഫ്ഗാനിസ്ഥാൻ ടീം മാനേജ്‌മെന്റ് ഐസിസിയോട് പരാതിപ്പെട്ടതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ടാണ് വാതുവയ്പുകാർ ഷഹ്‌സാദിനെ കണ്ടത്. ഔദ്യോഗിക പരാതി നൽകിയിട്ടില്ലെങ്കിലും, ഷഹ്‌സാദിനുണ്ടായ അനുഭവം ഐസിസിയെ അറിയിക്കുകയാണ് ഉണ്ടായത്.

ഐസിസിയുടെ അഴിമതി വിരുദ്ധ സെല്ലിനെ സംബന്ധിച്ച് കൂൺ പോലെ പെരുകുന്ന സ്വകാര്യ ടി-20 ലീഗുകളാണ് വലിയ തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 32 പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ കളിക്കാരും മാച്ച് ഒഫീഷ്യൽസും 23 സംഭവങ്ങൾ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. എട്ട് സംഭവങ്ങളിൽ, കളിക്കാരാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ഇതിൽ അന്വേഷണം നേരിടുന്ന നാലുമുൻ കളിക്കാരും ഉൾപ്പെടുന്നു. മറ്റുപതിനാലിൽ, പുറത്തുള്ളവരാണ് കളിക്കാരെ സമീപിച്ചത്.

പുതിയ വെളിപ്പെടുത്തലോടെ അഴിമതി വിരുദ്ധ മാനദണ്ഡങ്ങൾ പുതുക്കാനും നിയമങ്ങൾ കർശനമാക്കാനുമാണ് ഐസിസി തീരുമാനം. ദുബായിൽ നടക്കാനിരിക്കുന്ന ടി-20 ലീഗിന്റെ കാര്യത്തിലും ഐസിസി പുനഃപരിശോധന നടത്തിവരികയാണ്. ലീഗിന്റെ ഫ്രാഞ്ചൈസി ഉടമസ്ഥരെ കുറിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചില ആശങ്കകൾ അറിയിച്ചിട്ടുണ്ട്. അതേസമയം ചാമ്പ്യൻസ് ട്രോഫി പോലുള്ള ഏകദിന ടൂർണമെന്റുകൾ റദ്ദാക്കി കൂടുതൽ ടി-20 മൽസരങ്ങൾ നടത്താനാണ് ഐസിസി ശ്രമിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ക്രിക്കറ്റ് ആരാധകരുടെ എണ്ണം കൂട്ടുകയാണ് ഐസിസിയുടെ ലക്ഷ്യം. ഏതായാലും ഐസിസിയുടെ അഴിമതി വിരുദ്ധ സെല്ലിന് പണി കൂടുകയാണെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP