Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാജസ്ഥാനെതിരെ മധുരപ്രതികാരം മാത്രമല്ല പ്ലേഓഫിലേക്ക് ഒരുകൈത്താങ്ങും; മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും അർദ്ധ സെഞ്ചുറികളുടെ തിളക്കത്തിൽ രാജസ്ഥാനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച് സൺറൈസേഴ്‌സ്; ഹൈദരാബാദിന് നാലാം ജയവും രാജസ്ഥാന് ഏഴാം തോൽവിയും

രാജസ്ഥാനെതിരെ മധുരപ്രതികാരം മാത്രമല്ല പ്ലേഓഫിലേക്ക് ഒരുകൈത്താങ്ങും; മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും അർദ്ധ സെഞ്ചുറികളുടെ തിളക്കത്തിൽ രാജസ്ഥാനെ എട്ട് വിക്കറ്റിന് മുട്ടുകുത്തിച്ച് സൺറൈസേഴ്‌സ്;  ഹൈദരാബാദിന് നാലാം ജയവും രാജസ്ഥാന് ഏഴാം തോൽവിയും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ക്രിക്കറ്റിൽ തീരുമാനങ്ങൾ തക്ക സമയത്ത് എടുക്കുന്നതിന് എത്ര പ്രാധാന്യമുണ്ടെന്ന് സൺ റൈസേഴ്‌സ് ഹൈദരാബാദ് തെളിയിച്ചു. ടോസ് നേടിയപ്പോൾ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനത്തെ നീതീകരിച്ച് രാജസ്ഥാൻ റോയൽസിലെ ഒരു ബാറ്റ്‌സ്മാനെയും ഷെൻചെയ്യാൻ എസ്ആർഎച്ച് ബൗളർമാർ അനുവദിച്ചില്ല. ഇന്നിങ്‌സിലുടനീളം സമ്മർദ്ദം ചെലുത്തിയതോടെ രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടിയായി ഹൈദരാബാദ് 18.1 ഓവറിൽ, 2 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. 47 പന്തിൽ 83 റൺസെടുത്ത മനീഷ് പാണ്ഡെയും, 51 പന്തിൽ 52 റൺസെടുത്ത വിജയ് ശങ്കറുമാണ് ഹൈദരാബാദിനെ ജയത്തിലേക്ക് നയിച്ചത്. സൺറൈസേഴ്‌സിന് 8 വിക്കറ്റ് ജയം.

16 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ പാണ്ഡെ -വിജയ് ശങ്കർ സഖ്യം 140 റൺസ് കൂട്ടിചേർത്തതാണ് സൺറൈസേഴസ് രക്ഷയായത്. ഡേവിഡ് വാർണർ (നാല്), ജോണി ബെയർസ്റ്റൊ (10) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ഇരുവരെയും ജോഫ്ര ആർച്ചറാണ് മടക്കിയയച്ചത്

9 കളികളിൽ നിന്നായി എട്ട്‌പോയിന്റ് മാത്രമുണ്ടായിരുന്ന സൺറൈസേഴ്‌സ് ഏറ്റവും ഒടുവിൽ നിന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഇന്നുവരെ. സീസണിലെ 10ാം മത്സരം പൂർത്തിയാക്കിയ ഹൈദരാബാദിന്റെ നാലാം ജയമാണിത്. 11ാം മത്സരം കളിച്ച രാജസ്ഥാന്റെ ഏഴാം തോൽവിയും.
ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.

33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത ജേസൺ ഹോൾഡറും, 20 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനുമാണ് സൺറൈസേഴ്‌സിനെ 154 ൽ ഒതുക്കിയത്. റോയൽസിനായി 26 പന്തിൽ 36 റൺസ് നേടിയ സഞ്ജു വി. സാംസൺ ആണ് ടോപ് സ്‌കോറർ ആയത്. ബെൻ സ്റ്റോക്‌സ് (32 പന്തിൽ 30), റിയാൻ പരാഗ് (12 പന്തിൽ 20), സ്റ്റീവ് സ്മിത്ത് (15 പന്തിൽ 19), റോബിൻ ഉത്തപ്പ (13 പന്തിൽ 19) എന്നിവരും പൊരുതിനോക്കി. സഞ്ജു, സ്മിത്ത്, പ്രാഗ് എന്നിവരുടെ വിക്കറ്റുകൾ ഹോൾഡർ സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP