Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202117Sunday

6 ബോളിൽ 23....3 ബോളിൽ 16: നെഞ്ചിടിപ്പിന്റെ വേഗം കൂട്ടിയ നിമിഷങ്ങൾക്കൊടുവിൽ ചെന്നൈ തലതാഴ്‌ത്തി; ജഡേജയുടെ അർദ്ധസെഞ്ചുറിയും ധോണിയുടെ രക്ഷാപ്രവർത്തനവും മതിയായില്ല; സൺറൈസേഴ്‌സ് ഹൈദരാബാദിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 7 റൺസ് വിജയം; ഇരുടീമുകളുടെയും ടോപ് ഓർഡറുകൾ തകർന്ന മത്സരത്തിൽ തിളങ്ങിയത് ചില രക്ഷകർ മാത്രം; ചെന്നൈക്കിത് തുടർച്ചയായ മൂന്നാം പരാജയം; ഹൈദരാബാദിന് രണ്ടാം ജയവും

6 ബോളിൽ 23....3 ബോളിൽ 16: നെഞ്ചിടിപ്പിന്റെ വേഗം കൂട്ടിയ നിമിഷങ്ങൾക്കൊടുവിൽ ചെന്നൈ തലതാഴ്‌ത്തി; ജഡേജയുടെ അർദ്ധസെഞ്ചുറിയും ധോണിയുടെ രക്ഷാപ്രവർത്തനവും മതിയായില്ല; സൺറൈസേഴ്‌സ് ഹൈദരാബാദിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 7 റൺസ് വിജയം; ഇരുടീമുകളുടെയും ടോപ് ഓർഡറുകൾ തകർന്ന മത്സരത്തിൽ തിളങ്ങിയത് ചില രക്ഷകർ മാത്രം; ചെന്നൈക്കിത് തുടർച്ചയായ മൂന്നാം പരാജയം; ഹൈദരാബാദിന് രണ്ടാം ജയവും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കളിക്കിറങ്ങിയ രണ്ടുടീമുകളുടെയും ടോപ് ഓർഡർ പരാജയപ്പെട്ട ദിവസം. ചില രക്ഷക കൂട്ടുകെട്ടുകൾ ഒഴിച്ചാൽ ബാറ്റിങ് തകർച്ചയുടെ ഒരുദിവസം. ആകാംക്ഷയുടെ നിമിഷങ്ങൾ. ആറ് ബോളിൽ 23, 3 ബോളിൽ 16 ഇങ്ങനെ നെഞ്ചിടിപ്പ് കൂട്ടുന്ന നിമിഷങ്ങൾ. ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്‌സിനെ 7 റൺസിന് കീഴടക്കി. ചെന്നൈക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ

ഇത് ഈ ഐപിഎൽ സീസണിലെ ചെന്നൈയുടെ തുടർച്ചയായി മൂന്നാം പരാജയമാണ്. ഹൈദരാബാദിന്റെ 165 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് മോശം തുടക്കമായിരുന്നു. ആദ്യ ആറ് ഓവറിനുള്ളിൽ ഷെയ്ൻ വാട്ട്സൺ (1), അമ്പാട്ടി റായുഡു (8), ഫാഫ് ഡുപ്ലെസിസ് (22) എന്നിവരുടെ വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായി. പിന്നാലെ കേദാർ ജാദവും (3) പുറത്തായി.. നാലിന് 42 എന്ന നിലയിൽ. ധോണിയും രവീന്ദ്ര ജഡേജയും ചേർന്ന് ചെന്നൈ സ്‌കോർ 100 കടത്തി. 34 പന്തുകളിൽ നിന്ന് ജഡേജ അർധസെഞ്ചുറി പൂർത്തിയാക്കി.

സാം കറനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ എം.എസ്. ധോണി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയത്തിന് ഏഴ് റൺസ് അകലെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. 36 പന്തിൽ 47 റൺസെടുത്ത ധോണി ഹൈദരാബാദിന് ബൗളർമാർ നൽകിയ എക്‌സ്ട്രാ റൺസിനെയും ഡ്രോപ്ഡ് ക്യാച്ചുകളെയും പഴി പറഞ്ഞു.

പ്രിയം ഗാർഗിനും അഭിഷേക് ശർമയ്ക്കുമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് നന്ദി പറഞ്ഞത്. ടോപ് ഓർഡർ തകർന്നടിയുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടത്. ജോണി ബെയർ സ്‌റ്റോ ആദ്യം ഡക്ക് ഔട്ടായി. മനീഷ് പാണ്ഡെ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ എന്നിവരെല്ലാം കാര്യമായി സംഭാവനകൾ ഇല്ലാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നീടായിരുന്നു ഗാർഗിന്റെയും അഭിഷേകിന്റെയും വരവ്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. ഗാർഗ് 23 പന്തിൽ അർദ്ധസെഞ്ചുറി നേടി. 26 പന്തിൽ 51 റൺസെടുത്ത പ്രിയം ഗാർഗാണ് ടോപ് സ്‌കോറർ. 24 പന്തുകൾ നേരിട്ട അഭിഷേക് ശർമ ഒരു സിക്സും നാലു ഫോറുമടക്കം 31 റൺസെടുത്തു. ദീപക് ചാഹർ രണ്ടും സാം കറൻ, ഷർദുൽ താക്കൂർ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.

20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് സൺറൈസേഴ്‌സ് നേടിയത്. ടോസ് നേടിയ റൈസേഴ്‌സ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP