Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിജയദാഹവുമായി കളിക്കളത്തിലിറങ്ങിയ ഹൈദരാബാദ് കുറിച്ചത് ടീമിന്റെ ഈ സീസണിലെ ഏറ്റവും വലിയ സ്‌കോർ; നാല് താരങ്ങൾ മാത്രം രണ്ടക്കം കണ്ട ഡൽഹിയെ ഹൈദരാബാദ് തോൽപിച്ചത് 88 റൺസിന്; ഡൽഹി തോൽവിയിൽ ഹാട്രിക് സൃഷ്ടിച്ചപ്പോൾ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി ഹൈദരാബാദ്

വിജയദാഹവുമായി കളിക്കളത്തിലിറങ്ങിയ ഹൈദരാബാദ് കുറിച്ചത് ടീമിന്റെ ഈ സീസണിലെ ഏറ്റവും വലിയ സ്‌കോർ; നാല് താരങ്ങൾ മാത്രം രണ്ടക്കം കണ്ട ഡൽഹിയെ ഹൈദരാബാദ് തോൽപിച്ചത് 88 റൺസിന്; ഡൽഹി തോൽവിയിൽ ഹാട്രിക് സൃഷ്ടിച്ചപ്പോൾ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി ഹൈദരാബാദ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഡൽഹിക്ക് ഇത് സീസണിലെ ഏറ്റവും വലിയ തോൽവിയാണ്. സൺസൈസേഴ്്‌സ് ഹൈദരാബാദിന്റെ 219 റൺസ് അവർക്ക് ബാലികേറാമലയായി തോന്നി. ഹൈദരാബാദിന്റെ പുതിയ ഓപ്പണിങ് ജോഡികൾ ആദ്യ ഓവറിൽ 77 റൺസ് എടുത്തതോടെ തന്നെ സീസണിലെ ഉയർന്ന പവർ പ്ലേ സ്‌കോറായി. ഡൽഹിയുടെ റൺവേട്ട തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ്. റാഷിദ് ഖാനാണ് ഡൽഹിയെതകർത്തത്. 7 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ്. 19 ഓവറിൽ 131 റൺസിന് പുറത്തായതോടെ ഡൽഹിക്ക് സീസണിലെ വലിയ തോൽവി. ഹൈദരാബാദിന് 88 റൺസ് വിജയം.

ഓപ്പണർ ശിഖർ ധവാനെ (0) തുടക്കത്തിൽ തന്നെ ഡൽഹിക്ക് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ മാർക്കസ് സ്റ്റോയിനിസിനും (5) യാതൊന്നും ചെയ്യാൻ സാധിച്ചില്ല. ഡൽഹിയുടെ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 36 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ.

ഷിമ്രൺ ഹെറ്റ്മ്യർ(16), അജിങ്ക്യ രഹാനെ(26) എന്നിവരെ കൃത്യമായ ഇടവേളകളിൽ മടക്കിയയച്ച് സൺറൈസേഴ്‌സ് മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. തുഷാർ ദേശ്പാണ്ഡേ 20 റൺസെടുത്ത് പുറത്താകാതെ നിന്നു. റാഷിദ് ഖാനെ കൂടാതെ നടരാജും സന്ദീപ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. വൃദ്ധിമാൻ സാഹയും നായകൻ ഡേവിഡ് വാർണറും ചേർന്നാണ് ഈ റൺമല സൺറൈസേഴ്‌സിനായി പടുത്തിയർത്തിയത്. സാഹ 87 റൺസും വാർണർ 66 റൺസും നേടി. മനീഷ് പാണ്ഡേ 44 റൺസും വില്യംസൺ 11 റൺസും നേടി പുറത്താകാതെ നിന്നു.

ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഡൽഹി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അതേസമയം, ഇന്നത്തെ ജയത്തോടെ പ്ലേഓഫ് സാധ്യതകൾ നിലനിർത്തിയ ഹൈദരാബാദ്, 12 മത്സരങ്ങളിൽ നിന്നു 10 പോയിന്റോടെ രാജസ്ഥാനെ മറികടന്ന് ആറാം സ്ഥാനത്തേക്കു കയറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP