Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒത്തുകളി വിവാദം വിനയായി; അസ്ഹറുദീനു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആകാനാകില്ല; മുൻ നായകന്റെ നാമനിർദേശ പത്രിക തള്ളി

ഒത്തുകളി വിവാദം വിനയായി; അസ്ഹറുദീനു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആകാനാകില്ല; മുൻ നായകന്റെ നാമനിർദേശ പത്രിക തള്ളി

ഹൈദരബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകാനുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസ്ഹറുദീന്റെ നീക്കത്തിനു തിരിച്ചടി. ഒത്തുകളി വിവാദത്തിൽപ്പെട്ടതു ചൂണ്ടിക്കാട്ടി അസ്ഹറിന്റെ നാമനിർദേശ പത്രിക അസോസിയേഷൻ തള്ളി.

എന്നാൽ, നടപടിക്കെതിരെ അസ്ഹറുദ്ദീൻ രംഗത്തെത്തി. തന്റെ പേരിലുണ്ടായിരുന്ന എല്ലാ കേസുകളിൽ നിന്നും കോടതി എന്നെ കുറ്റ വിമുക്തമാക്കിയിട്ടുണ്ട്. ബിസിസിഐ അതിന്മേൽ അപ്പീലൊന്നും സമർപ്പിച്ചിരുന്നുമില്ലെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തെ തുടർന്ന് 2000ത്തിൽ ആയിരുന്നു അസ്ഹറുദ്ദീനെതിരെ ഐ.സി.സി.ഐയും ബി.സിസി.ഐയും നടപടി സ്വീകരിച്ചത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായിരുന്ന ഹാൻസി ക്രോണ്യെയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ 2012 നവംബറിൽ ആന്ധ്രപ്രദേശ് ഹൈക്കോടതി താരത്തെ കുറ്റ വിമുക്തനായി പ്രഖ്യാപിച്ചു.

ബി.സി.സി.ഐയുടെ ക്ലിയറൻസ് ഉണ്ടെങ്കിലേ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകാനാകൂ. ഹൈദരബാദ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റായ അഷറൂബ് അയുബ് അസ്ഹറുദ്ദീനു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ഭരണഘടനയനുസരിച്ച് ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. അസ്ഹർ നോമിനേഷൻ നൽകിയിരുന്നു പക്ഷേ അദ്ദേഹത്തിന്റെ നിരോധനം നീക്കിയതായി ഇതുവരെ സ്ഥിരീകരണമൊന്നും ഞങ്ങൾക്ക് ബി.സി.സി.ഐയിൽ നിന്നും ലഭിച്ചിട്ടില്ലെന്നും അയൂബ് പറഞ്ഞു.

ബി.സി.സി.ഐയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമായാൽ മാത്രമെ അസോസിയേഷൻ ഭരണഘടനയനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യത ലഭിക്കുകയുള്ളു എന്നും അഷറൂബ് അയൂബ് വ്യക്തമാക്കി. ജനുവരി ആദ്യം പുറത്തു വന്ന സുപ്രീം കോടതി വിധിയനുസരിച്ച് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ വ്യക്തിയാണ് അയൂബ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP