Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഈ അവിസ്മരണീയ യാത്രയിൽ പാഠങ്ങൾ ഏറെ പഠിച്ചു; സന്തോഷകരമായ ഒരുക്രിക്കറ്റ് ജീവിതത്തിന് ശേഷം വിടവാങ്ങട്ടെ': ഡെയ്ൽ സ്‌റ്റെയ്‌ന് പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയും വിരമിച്ചു; അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും കളി മതിയാക്കിയെന്ന് അംല

'ഈ അവിസ്മരണീയ യാത്രയിൽ പാഠങ്ങൾ ഏറെ പഠിച്ചു; സന്തോഷകരമായ ഒരുക്രിക്കറ്റ് ജീവിതത്തിന് ശേഷം വിടവാങ്ങട്ടെ': ഡെയ്ൽ സ്‌റ്റെയ്‌ന് പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയും വിരമിച്ചു; അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും കളി മതിയാക്കിയെന്ന് അംല

മറുനാടൻ ഡെസ്‌ക്‌

ഡർബൻ: ദക്ഷിണാഫ്രിക്കൻ ഹാഷിം അംല അപ്രതീക്ഷിതമായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ കാലഘട്ടത്തിലെ മികച്ച ബാറ്റ്മാന്മാരിലൊരാളായിരുന്നു ഈ 36 കാരൻ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കുകയാണെന്ന് ഇതിഹാസതാരം ഡെയ്ൽ സ്റ്റെയ്ൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അംലയും കളി മതിയാക്കിയത്.

ഈ അവിസ്മരണീയ യാത്രയിൽ ഞാൻ ഒരുപാട പാഠങ്ങൾ പഠിച്ചു. ധാരാളം കൂട്ടുകാരെ കിട്ടി. കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും അടക്കം എല്ലാവർക്കും നന്ദി. പ്രസിഡന്റിനും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനും പ്രത്യേക നന്ദി, അംല പറഞ്ഞു. അടുത്ത മാസം തുടങ്ങുന്ന ഇന്ത്യൻ പര്യടനത്തിന് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അംല പടിയിറങ്ങിയത്. 2012 ഇംഗ്ലണ്ടിലെ ഓവൽ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ടെസ്‌ററ് റെക്കോഡായ 311 റൺസ് സ്വന്തമാക്കിയത് അംലയുടെ മികവിൽ.

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള ഏക ദക്ഷിണാഫ്രിക്കൻ താരമാണ് അംല. മാത്രമല്ല, ഏകദിനത്തിൽ 2000, 3000, 4000, 5000, 6000, 7000 റൺസ് എന്നീ നാഴികക്കല്ലുകൾ ഏറ്റവും വേഗത്തിൽ പിന്നിട്ടതിന്റെ റെക്കോർഡും അംലയുടെ പേരിലാണ്. ഏകദിനത്തിൽ കൂടുതൽ സെഞ്ചുറികൾ നേടിയ ദക്ഷിണാഫ്രിക്കൻ താരം, ഐസിസി റാങ്കിങ്ങിൽ ടെസ്റ്റിലും ഏകദിനത്തിലും ഒരേസമയം ഒന്നാമതെത്തിയ 10 താരങ്ങളിൽ ഒരാൾ എന്നീ നേട്ടങ്ങളും അംലയ്ക്കാണ്.

2009ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ അംല, ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ശ്രീലങ്കയ്ക്കെതിരെയാണ് അവസാന മൽസരം കളിച്ചത്. 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ട്വന്റി20 മൽസരങ്ങളും ഉൾപ്പെടുന്നതാണ് അംലയുടെ കരിയർ. 2004 ഡിസംബറിൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിൽ കൊൽക്കത്തയിലായിരുന്നു അംലയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം. ഈ വർഷം ഫെബ്രുവരിയിൽ പോർട്ട് എലിസബത്തിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. സാങ്കേതിക മികവിൽ ലോകത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി എണ്ണപ്പെടുന്ന അംല, 124 ടെസ്റ്റുകളിൽനിന്ന് 46.64 റൺസ് ശരാശരിയിൽ 9282 റൺസ് നേടി. 28 സെഞ്ചുറികളും 41 അർധസെഞ്ചുറികളും സഹിതമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP