Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഓസീസ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് തിരിച്ചടി; ഏകദിന ടി20 പരമ്പരയിൽ നിന്ന് പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ പുറത്ത്; ഏകദിന പരമ്പരയ്ക്ക് രവീന്ദ്ര ജഡേജ പകരക്കാരൻ

ഓസീസ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് തിരിച്ചടി; ഏകദിന ടി20 പരമ്പരയിൽ നിന്ന് പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ പുറത്ത്; ഏകദിന പരമ്പരയ്ക്ക് രവീന്ദ്ര ജഡേജ പകരക്കാരൻ

സ്പോർട്സ് ഡെസ്‌ക്

മുംബൈ:ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപ് ഇന്ത്ക്ക് തിരിച്ചടി. പരിക്ക് കാരണം സ്റ്റാർ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യക്ക് പരമ്പര പൂർണമായും നഷ്ടമാകും. 2 ടി20 മത്സരങ്ങളും 5 ഏകദിന മത്സരങ്ങളുമുൾപ്പെട്ട പരമ്പരകളാണ് ഓസ്‌ട്രേലിയ ഇന്ത്യയിൽ കളിക്കുക. ഏകദിന പരമ്പരയ്ക്ക് ഹാർദ്ദികിന് പകരം രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല് ടി20 പരമ്പരയ്ക്ക് പകരക്കാരനെ നിയോഗിച്ചിട്ടില്ല.

പുറം ഭാഗത്തിനേറ്റ പരിക്കേറ്റാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. താരത്തെ കൂടുതൽ പരിശോധനകൾക്കായി ബംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സിഐ അറിയിച്ചിട്ടുണ്ട്. നേരത്തെ ഓസ്ട്രലിയയിൽ നടന്ന ഏകദിന മത്സരവും ഹർദിക് പാണ്ട്യക്ക് നഷ്ടമായിരുന്നു. കോഫി വിത്ത് കരൺ പരിപാടിയിലെ വിവാദ പരാമർശങ്ങളെ തുടർന്ന് താരത്തെ ബി.സി.സിഐ വിലക്കിയതിനെ തുടർന്നാണ് താരത്തിന് പരമ്ബര നഷ്ടമായത്. ഫെബ്രുവരി 24ന് വിശാഖപട്ടണത്ത് വച്ചാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും പരിക്ക് കാരണം താരം ടീമിന് പുറത്ത് പോയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP