Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

വിക്കറ്റിന് പിന്നിൽ ധോണി ഉണ്ടായിരുന്നു; ഓരോ താരത്തിനും എത്തരത്തിലുള്ള പദ്ധതികൾ വേണമെന്ന് ധോണിക്ക് അറിയാമായിരുന്നു; പരാജയകാരണം പറഞ്ഞ് ഹാർദ്ദിക്ക് പാണ്ഡ്യ

വിക്കറ്റിന് പിന്നിൽ ധോണി ഉണ്ടായിരുന്നു; ഓരോ താരത്തിനും എത്തരത്തിലുള്ള പദ്ധതികൾ വേണമെന്ന് ധോണിക്ക് അറിയാമായിരുന്നു; പരാജയകാരണം പറഞ്ഞ് ഹാർദ്ദിക്ക് പാണ്ഡ്യ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചിരിക്കയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 20 റൺസിന്റെ ജയമാണ് ചെന്നൈ നേടിയത്. മത്സരശേഷം പരാജയകാരണം വിശദീകരിച്ച മുംബൈ നായകൻ ഹാർദ്ദിക് പാണ്ഡ്യ ധോണിയെ ചൂണ്ടിക്കാട്ടി.

മുംബൈയ്ക്ക് വിജയിക്കാൻ കഴിയുന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. പക്ഷേ ചെന്നൈ ബൗളർമാർ നന്നായി പന്തെറിഞ്ഞു. അതിനുള്ള പദ്ധതികൾ ചെന്നൈയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. അതിന് കാരണം വിക്കറ്റിന് പിന്നിൽ മഹേന്ദ്ര സിങ് ധോണി ഉണ്ടായിരുന്നുവെന്നതാണ്. ഓരോ താരത്തിനും എത്തരത്തിലുള്ള പദ്ധതികൾ വേണമെന്ന് ധോണിക്ക് അറിയാമെന്നും ഹാർദ്ദിക്ക് തുറന്നുസമ്മതിച്ചു.

പതിരാന പന്തെറിയാൻ എത്തിയതോടെയാണ് മത്സരം മാറിയത്. പിന്നീട് ബാറ്റിങ് ബുദ്ധിമുട്ടായി മാറി. ഓരോ സമയത്തെയും മികച്ച പ്രകടനമാണ് മത്സരഫലം നിർണയിക്കുന്നത്. മുംബൈ ഇന്ത്യൻസിന് അടുത്ത നാല് മത്സരങ്ങൾ നിർണായകമാണ്. മികച്ച ക്രിക്കറ്റ് കളിച്ചാൽ ഒരു തിരിച്ചുവരവിന് സാധിക്കുമെന്നും മുംബൈ നായകൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP