Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു പ്രതിഭയ്ക്കായി ഒരു രാജ്യം ക്രിക്കറ്റിനെ നെഞ്ചേറ്റി; ആ ഇതിഹാസം കളമൊഴിഞ്ഞപ്പോൾ രാജ്യം മുഴുവൻ കണ്ണീർ വാർത്തു; ഈ ജീനിയസിന് ഇന്ത്യയിൽ സമയം പോലും പിടിച്ചു നിർത്താനാവുമെന്ന് പീറ്റർ റിബൂക്ക് എന്ന മാധ്യപ്രവർത്തകൻ പറഞ്ഞപ്പോഴും; ദൈവം നാലാം നമ്പറിൽ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുമെന്ന് മാത്യു ഹെയ്ഡൻ പറഞ്ഞപ്പോഴും കാലം അദ്ദേഹത്തെ വിളിച്ചു 'ക്രിക്കറ്റ് ദൈവമെന്ന്'; സച്ചിൻ രമേഷ് ടെൻഡുൽക്കറിന് 46വയസു തികയുമ്പോൾ

ഒരു പ്രതിഭയ്ക്കായി ഒരു രാജ്യം ക്രിക്കറ്റിനെ നെഞ്ചേറ്റി; ആ ഇതിഹാസം കളമൊഴിഞ്ഞപ്പോൾ രാജ്യം മുഴുവൻ കണ്ണീർ വാർത്തു; ഈ ജീനിയസിന് ഇന്ത്യയിൽ സമയം പോലും പിടിച്ചു നിർത്താനാവുമെന്ന് പീറ്റർ റിബൂക്ക് എന്ന മാധ്യപ്രവർത്തകൻ പറഞ്ഞപ്പോഴും; ദൈവം നാലാം നമ്പറിൽ ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുമെന്ന് മാത്യു ഹെയ്ഡൻ പറഞ്ഞപ്പോഴും കാലം അദ്ദേഹത്തെ വിളിച്ചു 'ക്രിക്കറ്റ് ദൈവമെന്ന്'; സച്ചിൻ രമേഷ് ടെൻഡുൽക്കറിന് 46വയസു തികയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

സച്ചിൻ എന്ന് പേരു കേൾക്കുമ്പോൾ ഓരോ ക്രിക്കറ്റ് പ്രേമിക്കും ഉണ്ടാവുന്നത് സ്‌നേഹവും ബഹുമാനവും അഭിമാനവും ആരാധനയും കലർന്ന വികാരമാണ്. ക്രിക്കറ്റ് ഇതിഹാസമെന്നും ക്രിക്കറ്റ് ദൈവമെന്നും വിളിപ്പേരുള്ള സച്ചിൻ രമേഷ് ടെൻഡുൽക്കർ എന്ന കളിക്കളത്തിലെ എക്കാലത്തെയും മാന്യൻ ഇന്ന് 46ാം ജന്മദിനം ആഘോഷിക്കുകയാണ്. നീണ്ട 24വർഷത്തെ കരിയറിൽ ഓരോ ക്രിക്കറ്റ് പ്രേമിക്കും എത്രയോ മനോഹര നിമിഷങ്ങളാണ് അദ്ദേഹം നൽകിയിരിക്കുന്നത്. അത് തന്റെ വാംഖഡെയിലെ വിരമിക്കൽ മത്സരത്തിൽ പോലും നമുക്ക് സമ്മാനിച്ചു. വിരമിക്കൽ പ്രസംഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഓരോ ഇന്ത്യക്കാരനും പ്രചോദനമായിരുന്നു.

ആ ദിനം അന്താരാഷട്ര തലത്തിൽ തന്നെ കണ്ണീരിലാണ്ടു. കളിക്കളത്തിൽ ഒരിക്കൽ പോലും ദേഷ്യപ്പെടാത്ത സച്ചിൽ ലോകം കണ്ട മാന്യനായ കളിക്കാരിൽ ഒരാളായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനങ്ങളിൽ പുറത്താവുമ്പോൾ പോലും തല കുനിച്ച് ഒരു ചെറു പുഞ്ചിരിയോടെ മടങ്ങുന്നതായിരുന്നു ഈ പ്രതിഭയുടെ സൗന്ദര്യം. തന്റെ ജീവിതം തന്നെയാണ് അദ്ദേഹം പലർക്കും മാതൃകയാക്കിയത്. ഇതിഹാസ താരത്തിന് പിറന്നാൽ ആശംസിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. നിരവധിപ്പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ആരാധകർക്കൊപ്പം സംവദിക്കുമെന്ന് താരവും ട്വിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

1973 ഏപ്രിൽ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം.2012 ഡിസംബർ 23ന് സച്ചിൻ അന്താരാഷ്ട്ര ഏകദിനക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധസെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്.2012 മാർച്ച് 18ന് മിർപൂരിൽ പാക്കിസ്ഥാനെതിരെയാണ് സച്ചിൻ അവസാന ഏകദിനമത്സരം കളിച്ചത്.2013 മെയ്‌ 27ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്.ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും ഇപ്പോഴത്തെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം.

2011 ലെ ലോകകപ്പ് മത്സരത്തിനുശേഷം സച്ചിൻ ലോകകപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്സ്മാനായി. ഏകദിന മത്സരങ്ങളിലായി 17000ത്തിൽ അധികം റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട്.17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് തുടങ്ങിയ റെക്കോർഡുകളും സച്ചിന്റെ പേരിലുണ്ട്.ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏകദിന ക്രിക്കറ്റിൽ ഇരട്ടശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്.

2009 നവംബർ 5ന് ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യആസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി.ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്‌കോർ ബംഗ്ലാദേശിനെതിരെ 2004ൽ നേടിയ 248 റൺസ് ആണ്. മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14ആമത്തെ വയസ്സിൽ!ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു.

പിന്നീട് 1989 ൽ തന്റെ പതിനാറാം വയസ്സിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്.

ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായികതാരമാണ് അദ്ദേഹം.1989ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരെ സച്ചിൻ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ക്രിഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. കന്നിമത്സരത്തിൽ 15 റൺസ് എടുക്കാനേ സച്ചിന് കഴിഞ്ഞുള്ളു.

അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫൈസൽബാദിൽ നടന്ന ടെസ്റ്റിൽ സച്ചിൻ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു.1994 ന്യൂസിലാന്റിനെതിരെ ഓക്ക്ലാന്റിൽ ഹോളി ദിനത്തിൽ നടന്ന ഏകദിന മത്സരത്തിൽ സച്ചിൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളിൽ നിന്ന് 82 റൺസ് നേടാൻ അദ്ദേഹത്തിനായി.1994 സെപ്റ്റംബർ 9ന് ശ്രീലങ്കയിലെ കൊളംബോയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ സച്ചിൻ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79ആം ഏകദിനമായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP