Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടീം ഇന്ത്യ നായകനായി കെ.എൽ.രാഹുലിനെ വളർത്തി കൊണ്ടുവരണം; രോഹിത് ശർമ നായകൻ ആകുമ്പോൾ ട്വന്റി-20 ടീമിന്റെ വൈസ് ക്യാപ്റ്റൻ ആക്കാം എന്നും ഗവാസ്‌ക്കർ

ടീം ഇന്ത്യ നായകനായി കെ.എൽ.രാഹുലിനെ വളർത്തി കൊണ്ടുവരണം;  രോഹിത് ശർമ നായകൻ ആകുമ്പോൾ ട്വന്റി-20 ടീമിന്റെ വൈസ് ക്യാപ്റ്റൻ ആക്കാം എന്നും ഗവാസ്‌ക്കർ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എൽ രാഹുലിനെ വളർത്തിക്കൊണ്ടുവരണമെന്ന് സുനിൽ ഗവാസ്‌ക്കർ. രാഹുലിനെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണമെന്നും ഗവാസ്‌ക്കർ ആവശ്യപ്പെട്ടു.

കോഹ്ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശർമ ക്യാപ്റ്റനാകുകയും ഒഴിവുവരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനം രാഹുലിന് നൽകണമെന്നുമാണ് ഗവാസ്‌ക്കർ ആവശ്യപ്പെട്ടത്. ബിസിസിഐ മുന്നോട്ട് നോക്കുന്നത് നല്ലതാണ്. മുൻകൂട്ടി ചിന്തിക്കേണ്ടത് പ്രധാനമാണ്.

ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കെ.എൽ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിങ് വളരെ മികച്ചതായിരുന്നു. ഐപിഎലിലും 50 ഓവർ ക്രിക്കറ്റിലും രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കാം, ഗവാസ്‌ക്കർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP