Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ; ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ തിരഞ്ഞെടുത്ത പരമ്പരകളിൽ മാത്രം കളിക്കാൻ സാധിക്കില്ല; ഭാവി പരിപാടികളെക്കുറിച്ച് സെലക്ടർമാർ അദ്ദേഹത്തിനോട് സംസാരിക്കണമെന്നും ഗംഭീർ

ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ; ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ തിരഞ്ഞെടുത്ത പരമ്പരകളിൽ മാത്രം കളിക്കാൻ സാധിക്കില്ല; ഭാവി പരിപാടികളെക്കുറിച്ച് സെലക്ടർമാർ അദ്ദേഹത്തിനോട് സംസാരിക്കണമെന്നും ഗംഭീർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുത്ത പരമ്പരകളിൽ മാത്രം കളിക്കാനാവില്ലെന്ന് ഗംഭീർ പറഞ്ഞു. കൂടാതെ ഭാവി കാര്യങ്ങളെക്കുറിച്ച് സെലക്ടർമാർ ധോണിയോട് സംസാരിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടിരിക്കുകയാണ്. കളിയിൽ നിന്ന് വിരമിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ ധോണിയുടെ കാര്യത്തിൽ സെലക്ടർമാർ ്അദ്ദേഹത്തിനോട് സംസാരിക്കണം. ചില പരമ്പരകൾ മാത്രം തിരഞ്ഞെടുത്ത് കളിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാാക്കി.

ലോകകപ്പിൽ സെമി ഫൈനലിലേറ്റ പരാജയത്തിന് ശേഷം ധോണി പിന്നെ കളിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ധോണി സൈനിക സേവനത്തിനായി പോയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പരക്കുള്ള ടീമിലും ധോണിയെ ഉൾപ്പെടുത്തിയിരുന്നില്ല. നവംബർ വരെ തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ധോണി സെലക്ടർമാരെ അറിയച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗംഭീർ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ധോണിയുടെ പിൻഗാമിയായി ടീമിലെത്തിയ ഋഷഭ് പന്തിന് തിളങ്ങാനാവാത്തതിൽ ആശങ്ക വേണ്ടെന്നും ഗംഭീർ പറഞ്ഞു. പന്തിന് 21 വയസേ ആയിട്ടുള്ളു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി നേടാൻ പന്തിനായിട്ടുണ്ട്. പന്തിനെ ഏതെങ്കിലും താരവുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടയ്ക്ക് സഞ്ചു സാംസണിന്റെ പ്രകടനത്തെ മുൻ നിർത്തി പന്തിനോട് ശ്രദ്ധിക്കണമെന്ന് ഗംഭീർ പറഞ്ഞിരുന്നു.

പന്തിന് സ്വതന്ത്രമായി കളിക്കാനുള്ള അവസരമൊരുക്കയാണ് വേണ്ടത്. രവി ശാസ്ത്രിയും വിരാട് കോലിയും മാത്രമല്ല ടീം മാനേജ്‌മെന്റും ഇക്കാര്യത്തിൽ പന്തിനോട് സംസാരിക്കണം. പന്തിനെ നിയന്ത്രിച്ച് നിർത്തിയാൽ അയാളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനാവില്ലെന്നും ഗംഭീർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP