Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർക്കാൻ വേണ്ടത് വെറും രണ്ട് ഇന്നിങ്‌സ് മാത്രം; 2007ൽ പ്രഥമ ടി20 ലോകകപ്പ് ഫൈനൽ; 2011 ക്രിക്കറ്റ് ലോകകപ്പിലെ 97 റൺസ്; ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ ഹീറോ ഗൗതം ഗംഭീർ ക്രിക്കറ്റ് മതിയാക്കി

ഓർക്കാൻ വേണ്ടത് വെറും രണ്ട് ഇന്നിങ്‌സ് മാത്രം; 2007ൽ പ്രഥമ ടി20 ലോകകപ്പ് ഫൈനൽ; 2011 ക്രിക്കറ്റ് ലോകകപ്പിലെ 97 റൺസ്; ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ ഹീറോ ഗൗതം ഗംഭീർ ക്രിക്കറ്റ് മതിയാക്കി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ ഹീറോ ഗൗതം ഗംഭീർ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി താരം അറിയിച്ചു.പ്രയാസമേറിയ തീരുമാനമാണ് ഇതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കരിയറിൽ 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി 20-യും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2016-ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീർ അവസാന രാജ്യാന്തര മത്സരം കളിച്ചത്

ഇന്ത്യക്ക് അവസാനമായി ലഭിച്ച രണ്ട് ലോകകപ്പുകളുടേയും ഫൈനലുകളിലെ ഹീറോ ആയിരുന്നു ഗംഭീർ. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ സൂപ്പർ താരം സേവാഗ് പരിക്ക് കാരണം കളിക്കാതിരുന്നപ്പോൾ ഗംഭീറിന്റെ ിന്നിങ്‌സ് ആണ് തുണയായത്. 2011 ലോകകപ്പ് ഫൈനലിൽ 28 വർഷങ്ങൾക്ക് ശേഷം കിരീടം നേടിയതും ഫൈനലിലെ ഗംഭീറിന്റെ മികവിൽ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP