Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരാട് കോലിയുടെ അക്രമോത്സുഹതയെ വിമർശിച്ച് ഗൗതം ഗംഭീർ; കളിക്കളത്തിൽ പെരുമാറുമ്പോൾ നായകനാണെന്ന് ഓർമ്മ വേണമെന്ന് ഉപദേശം; സ്ലെഡ്ജിങ് പരിധി വിടരുതെന്നും ഉപദേശം

വിരാട് കോലിയുടെ അക്രമോത്സുഹതയെ വിമർശിച്ച് ഗൗതം ഗംഭീർ; കളിക്കളത്തിൽ പെരുമാറുമ്പോൾ നായകനാണെന്ന് ഓർമ്മ വേണമെന്ന് ഉപദേശം; സ്ലെഡ്ജിങ് പരിധി വിടരുതെന്നും ഉപദേശം

സ്പോർട്സ് ഡെസ്‌ക്‌

ഡൽഹി : ഇന്ത്യൻ നായകൻ വിരാട് കോലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ ഗൗതം ഗംഭീർ. ഒരു രാജ്യത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് കോഹ്ലി ഓർക്കണമെന്നും ഒരുപാട് പേർക്ക് മാതൃകയാണെന്നും ഗംഭീർ പറഞ്ഞു. ഓസീസ് പര്യടനത്തിലെ കോഹ്ലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് വിമർശനത്തിന് ഇടയാക്കിയത്.ആക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ്. പക്ഷെ ക്രിക്കറ്റിൽ നിയമങ്ങളും, അതിർത്തികളുമുള്ളതിനാൽ അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റേയും കടമയാണ്. കാരണം ടീമിന്റെ നായകൻ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാതാരമാണ്. രാജ്യത്തിന്റെ അംബാസിഡർ കൂടിയാണ് കോഹ്ലിയെന്നും അങ്ങനെയുള്ളൊരാൾ ഒരു പരിധിക്കപ്പുറം കടക്കുന്നത് ശരിയല്ലെനിന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലയെ പുറത്താക്കിയത് ഇന്ത്യൻ ക്രിക്കറ്റിലെ ഇരുണ്ട അധ്യായം. ഒരാൾക്കെതിരെ 15 പേർ നിന്നാൽ തീർച്ചയായും അയാൾക്ക് പോവാം. എന്നാൽ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റുകയെന്നത് അംഗീകരിക്കാനാവില്ല. പരിശീലകൻ എന്നത് ഒരാളുടെ മാത്രമല്ല ടീമിലെ എല്ലാവരുടെയും പരിശീലകനാണ്. അതുക്കൊണ്ട് തന്നെ ഇത്തരം ഈഗോ ഒഴിവാക്കണമെന്നും ക്യാപ്റ്റൻ എന്നത് ഒരു രാജ്യത്തിന്റെ മൊത്തം പ്രതിനിധിയാണെന്നും ഗംഭീർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP