Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏകദിനത്തിൽ തുടർച്ചയായി നാലു സെഞ്ച്വറി; പുതു ചരിത്രമെഴുതിയ സംഗക്കാരയുടെ മികവിൽ സ്‌കോട്‌ലൻഡിനെതിരെ ലങ്കയ്ക്കു വിജയം;

ഏകദിനത്തിൽ തുടർച്ചയായി നാലു സെഞ്ച്വറി; പുതു ചരിത്രമെഴുതിയ സംഗക്കാരയുടെ മികവിൽ സ്‌കോട്‌ലൻഡിനെതിരെ ലങ്കയ്ക്കു വിജയം;

ഹൊബാർട്ട്: ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റൺസിന്റെ ജയം. ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ശ്രീലങ്ക ഉറപ്പിച്ചു. 

ചരിത്രം കുറിച്ച് കുമാർ സംഗകാരയുടെയും തിലകരത്‌നെ ദിൽഷന്റെയും സെഞ്ച്വറികളുടെ ബലത്തിൽ ശ്രീലങ്ക നേടിയ 363 റൺസിനെതിരെ 215 റൺസാണ് സ്‌കോട്ട്‌ലൻഡിന് നേടാനായത്. കോൾമാന്റെയും മോംസെന്നിന്റെയും ചെറുത്തുനിൽപ്പുകൾ പ്രതീക്ഷ നൽകിയെങ്കിലും അവർ 43.1 ഓവറിൽ ഓൾഔട്ടായി. കോൾമാൻ 74 പന്തിൽ നിന്ന് 70 ഉം ക്യാപ്റ്റൻ മോംസെൻ 75 പന്തിൽ നിന്ന് 60 ഉം റൺസെടുത്തു.

ലങ്കൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട സ്‌കോട്ട്‌ലൻഡിന്റൈ ഇന്നിങ്‌സിന് കരുത്ത് പകർക്ക് ഇരുവരും ചേർന്ന നാലാം വിക്കറ്റിലെ 118 റൺസിന്റെ കൂട്ടുകെട്ടാണ്. ലങ്കൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് 20.4 ഓവർ ഇവർ ബാറ്റ് ചെയ്തു. 22 പന്തിൽ നിന്ന് 20 റണ്ണെടുത്ത് ബെറിങ്ടൺ സ്‌കോറിങ്ങിന് വേഗം കൂട്ടാൻ ശ്രമിച്ചെങ്കിലും ഫലുമുണ്ടായില്ല. ശ്രീലങ്കയ്ക്കുവേണ്ടി കുലശേഖരയും ചമീരയും മൂന്ന് വിക്കറ്റ് വീതവും മലിംഗ രണ്ട് വിക്കറ്റും വീഴ്‌ത്തി.

ലോകകപ്പിൽ തുടർച്ചയായ നാലാം സെഞ്ച്വറിയെ റെക്കോഡ് രചിച്ചാണ് സംഗകാര ശ്രീലയ്ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ലോകകപ്പിൽ മാത്രമല്ല, ഏകദിന ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായ നാലു മത്സരങ്ങളിൽ ഒരു താരം സെഞ്ച്വറി നേടുന്നത്. ഇന്നത്തെ മത്സരത്തിൽ സ്‌കോട്‌ലൻഡിനെതിരെയാണ് സംഗക്കാര സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇതിനു മുമ്പ് സംഗക്കാര സെഞ്ച്വറി നേടിയത്.

സംഗക്കാരയുടെ റെക്കോർഡ് പ്രകടനത്തിന്റെ ബലത്തിൽ സ്‌കോട്‌ലാൻഡിനെതിരെ എതിരെ കൂറ്റൻ സ്‌കോറാണ് ശ്രീലങ്ക പടുത്തുയർത്തിയത്. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 363 റൺസ് നേടി. ടോസ് നേടി ബാറ്റിങ്ങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് 21 റൺസ് സ്‌കോർ ബോർഡിൽ ചേർത്തപ്പോഴേക്കും ആദ്യ വിക്കറ്റു നഷ്ടമായി. ലാഹിരു തിരിമന്നയെ നാലുറണ്ണിനാണ് ലങ്കയ്ക്കു നഷ്ടമായത്. തുടർന്ന് ഒത്തുചേർന്ന ദിൽഷനും സംഗക്കാരയും ശ്രീലങ്കയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. 195 റൺസാണ് ഈ കൂട്ട്‌കെട്ട് നേടിയത്. ഈ കൂട്ടുകെട്ടിനിടെയാണ് ഏകദിനത്തിൽ തുടർച്ചയായ 4 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോഡു സംഗക്കാര സ്വന്തമാക്കിയത്. 86 പന്തിൽ നിന്നാണ് സംഗക്കാര സെഞ്ച്വറി നേടിയത്.

സംഗക്കാര 95 പന്തിൽ 124 റൺസ് നേടി. ഇതിൽ 13 ഫോറും, 4 സിക്‌സും ഉൾപ്പെടുന്നു. മികച്ച പിന്തുണ നൽകിയ ദിൽഷൻ 99 പന്തിൽ നിന്നും 104 റൺസ് നേടി. പത്ത് ഫോറും ഒരു സിക്‌സും ദിൽഷൻ നേടി. ആറാമനായി ഇറങ്ങിയ ക്യാപ്റ്റൻ മാത്യൂസ് 21 പന്തിൽ നിന്നും 51 റൺസ് നേടി. എന്നാൽ അവസാന ഘട്ടത്തിൽ ശ്രീലങ്കൻ ബാറ്റ്‌സ്മാന്മാർ ക്രീസിൽ ഉറച്ച് നിൽക്കാതെ ആയപ്പോൾ വിക്കറ്റുകൾ കൊഴിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP