Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഓസ്‌ട്രേലിയൻ ബൗളർമാർ പന്തുചുരണ്ടി; വിരാട് കോലിയും ചേതേശ്വർ പൂജാരയും പുറത്തായത് ഓസീസ് ബൗളർമാർ പന്തിൽ കൃത്രിമം കാണിച്ചതിനാൽ; പന്തിന്റെ രൂപം മാറിയെന്ന് മനസ്സിലാക്കിയ അമ്പയർ പുതിയ പന്തെടുത്തു; ആരോപണവുമായി മുൻ പാക് ക്രിക്കറ്റ് താരം

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഓസ്‌ട്രേലിയൻ ബൗളർമാർ പന്തുചുരണ്ടി; വിരാട് കോലിയും ചേതേശ്വർ പൂജാരയും പുറത്തായത് ഓസീസ് ബൗളർമാർ പന്തിൽ കൃത്രിമം കാണിച്ചതിനാൽ; പന്തിന്റെ രൂപം മാറിയെന്ന് മനസ്സിലാക്കിയ അമ്പയർ പുതിയ പന്തെടുത്തു; ആരോപണവുമായി മുൻ പാക് ക്രിക്കറ്റ് താരം

സ്പോർട്സ് ഡെസ്ക്

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം അനുകൂലമാക്കാൻ ഓസീസ് ബൗളർമാർ പന്തുചുരണ്ടിയെന്ന ഗുരുതര ആരോപണവുമായി മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി. ഇന്ത്യൻ ബാറ്റർമാരായ വിരാട് കോലിയും ചേതേശ്വർ പൂജാരയും പുറത്തായത് ഓസീസ് പേസർമാർ പന്തിൽ കൃത്രിമം കാട്ടിയതു മൂലമാണെന്നും ബാസിത് അലി തന്റെ യുട്യൂബ് ചാനലിൽ ആരോപിച്ചു.

ഇന്ത്യൻ ഇന്നിങ്‌സിലെ 13 മുതൽ 18 വരെയുള്ള ഓവറുകൾ ശ്രദ്ധിച്ചുനോക്കിയാൽ ഓസ്‌ട്രേലിയൻ ബൗളർമാർ പന്തിൽ കൃത്രിമം കാട്ടിയതിന് തെളിവ് ലഭിക്കുമെന്നും ഈ ഓവറുകളിലാണ് കോലിയും പൂജാരയും പുറത്തായതെന്നും ബാസിത് ആലി പറഞ്ഞു. പതിനെട്ടാം ഓവറിൽ കോലി പുറത്തായശേഷം പന്തിന്റെ രൂപം മാറിയെന്ന് പറഞ്ഞ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ പുതിയ പന്തെടുക്കാൻ നിർദേശിച്ചിരുന്നു. അപ്പോഴേക്കും ഇന്ത്യ 31-2ൽ നിന്ന് 71-4ലേക്ക് കൂപ്പുകുത്തുകയും ചെയ്തുവെന്നും ബാസിത് അലി വീഡിയോയിൽ പറയുന്നു.

വിരാട് കോലി പുറത്തായ പന്തിന്റെ തിളക്കമുള്ള ഭാഗം പുറത്തേക്ക് ആയിരുന്നു. പക്ഷെ ആ പന്ത് നേരെ എതിർദിശയിലാണ് സ്വിങ് ചെയ്തത്. കോലി പുറത്തായശേഷം ക്രീസിലെത്തിയ ജഡേജ ലെഗ് സൈഡിലേക്ക് അടിച്ച പന്ത് പോയതാകട്ടെ പോയന്റിലേക്കാണ്. അതുപോലെ പൂജാര ഔട്ടായ പന്തിന്റെ തിളക്കമുള്ള ഭാഗം അകത്തേക്കായിരുന്നു. ആ പന്ത് അപ്രതീക്ഷിതമായാണ് അകത്തേക്ക് തിരിഞ്ഞത്.

15-20 ഓവറിനുള്ളിൽ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. അതും ഡ്യൂക്ക് ബോളുകൾ. കൂക്കബൂറ പന്തുകൾ ചിലപ്പോൾ തുടക്കത്തിലെ റിവേഴ്‌സ് സ്വിങ് ചെയ്‌തേക്കാം. പക്ഷെ ഡ്യൂക്ക് ബോളുകൾ ഒരിക്കലും 40 ഓവറെങ്കിലും എറിയാതെ റിവേഴ്‌സ് സ്വിങ് ചെയ്യില്ലെന്ന് ഉറപ്പാണ്. ഓസ്‌ട്രേലിയൻ ഇന്നിങ്‌സിൽ മികച്ച റിവേഴ്‌സ് സ്വിങ് ബൗളറായ മുഹമ്മദ് ഷമിക്ക് പോലും സ്വിങ് കിട്ടിയത് 54-ാം ഓവറിലാണെന്നും അത് പക്ഷേ റിവേഴ്‌സ് സ്വിങ് ആയിരുന്നില്ലെന്നും ബാസിത് അലി പറഞ്ഞു.

അത് റിവേഴ്‌സ് സ്വിങ് ആയിരുന്നില്ല. റിവേഴ്‌സ് സ്വിങ് കിട്ടുന്നത് പന്തിന്റെ തിളക്കമുള്ള ഭാഗം അകത്തേക്ക് ആവുമ്പോഴാണ്. എന്നാൽ സ്മിത്തിനെതിരെ ഷമി എറിഞ്ഞ പന്തിൽ തിളക്കുമുള്ള ഭാഗം പുറത്തേക്കായിരുന്നു. അതുകൊണ്ടുതന്നെ അതിനെ റിവേഴ്‌സ് സ്വിങ് എന്ന് പറയാൻ പറ്റില്ല. പക്ഷെ ഓസീസ് പേസർമാർക്ക് തുടക്കം മുതലെ റിവേഴ്‌സ് സ്വിങ് ലഭിച്ചു.

ഇതൊന്നും കാണാത്ത അമ്പയർമാർ കണ്ണുപൊട്ടന്മാരാണോ എന്നും ബാസിത് അലി ചോദിച്ചു. ഇത്രയും ലളിതമായ കാര്യങ്ങൾ പോലും കാണാൻ കഴിയാത്തവരാണോ അവിടെയുള്ളത് എന്ന് ദൈവത്തിന് മാത്രമെ അറിയൂ. ബിസിസിഐയെ പോലെ ഇത്രയും ശക്തമായ ക്രിക്കറ്റ് ബോർഡുണ്ടായിട്ടും അവർക്കും ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഇന്ത്യ ഫൈനലിൽ എത്തിയല്ലോ എന്നത് മാത്രമാണ് അവരുടെ ആശ്വാസമെന്നും ബാസിത് അലി പറഞ്ഞു.

ഇതൊന്നും ശ്രദ്ധിക്കാത്ത അമ്പയർമാരെ നിശിതമായി വിമർശിച്ച ബാസിത് ഓസീസ് താരങ്ങൾക്കെതിരേ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ബി.സി.സിഐ. പോലെ ഇത്രയും ശക്തമായ ഒരു ബോർഡുണ്ടായിട്ടും ഇന്ത്യ എന്തുകൊണ്ട് പരാതി ഉന്നയിച്ചില്ല എന്നും ബാസിത് ചോദിക്കുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 469 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും അജിങ്ക്യ രഹാനെയുടെ തകർപ്പൻ ബാറ്റിങ് മികവിൽ മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP