Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒത്തുകളിയിൽ തനിക്ക് പങ്കുണ്ടായിരുന്നു, ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു' ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാക്ക് മുൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ; പാക്ക് ക്രിക്കറ്റ് ബോർഡും ആരാധകരും തന്റെ അവസ്ഥ മനസിലാക്കണമെന്നും ക്ഷമിക്കണമെന്നും ഡാനിഷ് കനേറിയ; വാതുവെയ്‌പ്പുകാരൻ അനു ഭട്ടുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും കനേറിയയുടെ വെളിപ്പെടുത്തൽ

'ഒത്തുകളിയിൽ തനിക്ക് പങ്കുണ്ടായിരുന്നു, ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു' ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാക്ക് മുൻ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തൽ; പാക്ക് ക്രിക്കറ്റ് ബോർഡും ആരാധകരും തന്റെ അവസ്ഥ മനസിലാക്കണമെന്നും ക്ഷമിക്കണമെന്നും ഡാനിഷ് കനേറിയ; വാതുവെയ്‌പ്പുകാരൻ അനു ഭട്ടുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും കനേറിയയുടെ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: വാതുവയ്‌പ്പിലും ഒത്തുകളിയിലും മുങ്ങിയിരുന്ന ക്രിക്കറ്റ് ലോകത്ത് നിന്നും ഇത്തരത്തിലുള്ള വാർത്തകൾ കുറച്ച് നാളായി കേൾക്കാതിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാക്ക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയയുടെ വെളിപ്പെടുത്തൽ. താൻ മത്സരത്തിനിടെ ഒത്തുകളിച്ചെന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞാണ് കനേറിയ രംഗത്തെത്തിയത്.പാക്ക് ക്രിക്കറ്റ് ബോർഡും ആരാധകരും തന്റെ അവസ്ഥ മനസിലാക്കുമെന്നും ക്ഷമിക്കുമെന്നും കരുതുന്നുവെന്ന് പറഞ്ഞാണ് കനേറിയ വെളിപ്പെടുത്തിയിരിക്കുന്നത്. വാതുവെയ്പുകാരൻ അനു ഭട്ടുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും കനേറിയ വ്യക്തമാക്കി.

ഇംഗ്ലീഷ് കൗണ്ടി മത്സരത്തിനിടെ നടന്ന സ്പോർട്സ് ഫിക്സിങ്ങിൽ 2012 ലാണ് ആജീവനാന്തം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തിയത്. എന്നാൽ നാളിതുവരെയും താരം ഒത്തുകളി ആരോപണം നിഷേധിച്ചു വരികയായിരുന്നു. കനേറിയയുടെ വെളിപ്പെടുത്തലിൽ പാക്ക് ക്രിക്കറ്റ് രംഗം ഉൾപ്പെടെ ഞെട്ടിയിരിക്കുകയാണ്. ഒരു വാർത്ത ഏജൻസിയോടാണ് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കനേറിയ തെറ്റുകാരനല്ലന്ന ധാരണയിൽ പാക്ക് ബോർഡുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് മുൻ പാക്ക് ടെസ്റ്റ് നായകൻ റഷീദ് ലത്തീഫ് പറഞ്ഞു. കനേറിയയുടെ കുറ്റസമ്മതം പാക്ക് ക്രിക്കറ്റ് രംഗത്തിനു കനത്ത തിരിച്ചടിയാണെന്ന് മുൻ ലെഗ് സ്പിന്നർ അബ്ദുൾ ഖാദിർ പ്രതികരിച്ചു. 2010 ൽ ഇംഗ്ലണ്ടിനെതിരെയാണ് കനേറിയ അവസാനമായി പാക്കിസ്ഥാനുവേണ്ടി കളിച്ചത്. ഒത്തുകളി ആരോപണം ഉയർന്നതിനെ തുടർന്ന് താരത്തെ ടീമിൽ നിന്നും പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP