Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനിടെ ഇക്കുറിയും ഐ.പി.എല്ലിന്റെ പ്രധാന സ്പോൺസർ വിവോ തന്നെ; ചൈനീസ്​ മൊബൈൽ നിർമ്മാതാക്കളുടെ ചെലവിൽ ക്രിക്കറ്റ് മാമാങ്കം നടത്തുന്നതിന്റെ ധാർമികത ചോദ്യം ചെയ്​ത്​ സോഷ്യൽ മീഡിയ; ‘വിവോ ഐ.പി.എൽ’ വിവാദം ഇങ്ങനെ

ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനിടെ ഇക്കുറിയും ഐ.പി.എല്ലിന്റെ പ്രധാന സ്പോൺസർ വിവോ തന്നെ; ചൈനീസ്​ മൊബൈൽ നിർമ്മാതാക്കളുടെ ചെലവിൽ ക്രിക്കറ്റ് മാമാങ്കം നടത്തുന്നതിന്റെ ധാർമികത ചോദ്യം ചെയ്​ത്​ സോഷ്യൽ മീഡിയ; ‘വിവോ ഐ.പി.എൽ’ വിവാദം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഐ.പി.എല്ലിന്റെ 13ാം സീസൺ സെപ്​റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനുപിന്നാലെ സർക്കാരിനെയും ബിസിസിഐയേയും വിവാദത്തിലാക്കിയിരിക്കുകയാണ് ഐപിഎല്ലിന്റെ സ്പോൺസർഷിപ്പ്. ഐ.പി.എല്ലിന്റെ പ്രധാന സ്പോൺസർ ചൈനീസ്​ മൊബൈൽ നിർമ്മാതാക്കളായ വിവോ ആണ്. ഐപിഎല്ലിന്റെ നിലവിലുള്ള മുഴുവൻ സ്പോൺസർമാരെയും നിലനിർത്തും എന്ന് ബി.സി.സിഐ വ്യക്തമാക്കിയതോടെ ‘വിവോ ഐ.പി.എൽ’ എന്ന പേരിലായിരിക്കും ഈ വർഷത്തെ ഐ.പി.എല്ലും അറിയപ്പെടുക. അതിർത്തി സംഘർഷങ്ങളുടെ പേരിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണത്തിന് ആഹ്വാനം നടക്കുന്നതിനിടെയാണ് ‘വിവോ ഐ.പി.എൽ’ എന്നതാണ് പുതിയ വിവാ​ദം.

അതിർത്തിയിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ പിന്നാലെ സുരക്ഷാ പ്രശ്നം മുൻനിർത്തി ടിക്​ടോക്​ അടക്കമുള്ള 59 ചൈനീസ്​ ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്​ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ നേരെയും ചൈനീസ്​ നിർമ്മിത ബ്രാൻഡുകൾക്കെതിരെയും വലിയ പ്രതിഷേധങ്ങളും ബഹിഷ്​കരണ ആഹ്വാനങ്ങളും രാജ്യത്ത്​ നടന്നിരുന്നു. ചിലർ ഒരു പടികൂടി കടന്ന് ചൈനീസ്​ നിർമ്മിത​ ടെലിവിഷനുകൾ തകർക്കുക വരെ ചെയ്​തിരുന്നു. ഈ സാഹചര്യത്തിൽ ഐ.പി.എല്ലിന്റെ മുഖ്യ സ്​പോൺസറായി വിവോയെ ബി.സി.സി​.ഐ നിലനിർത്തുന്നതിന്റെ ധാർമികത ചോദ്യം ചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ഐ.പി.എൽ ബഹിഷ്​കരണ ആഹ്വാനം ട്വിറ്ററിലെ ട്രൻഡിങ്​​ ലിസ്​റ്റിലും ഇടം പിടിച്ചിരുന്നു.

Stories you may Like

2017ലാണ്​ വിവോ ബി.സി.സിഐയുമായി അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടത്​. 2199 കോടി രൂപയുടേതായിരുന്നു കരാർ. അനവധി അനിശ്ചിതത്വങ്ങൾക്ക്​ ശേഷമാണ്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റ്​ മത്സരങ്ങളുടെ ഷെഡ്യൂൾ തീരുമാനമായത്​. ആസ്​​ത്രേലിയയിൽ നടക്കാനിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ച ഐ.സി.സി തീരുമാനത്തിന്​ പിന്നിൽ കോടികൾ മറിയുന്ന ഐ.പി.എൽ ഉപേക്ഷിക്കാതിരിക്കാനുള്ള ബി.സി.സിഐയുടെ സമ്മർദ്ദമാണെന്നത്​ പരസ്യമായ രഹസ്യമായിരുന്നു.

ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീണുനിൽക്കേ ചൈനീസ് കമ്പനിയായ വിവോയുമുയുള്ള സ്‌പോൺസർഷിപ്പ് ബന്ധം തുടരാൻ ബി.സി.സി.സി തീരുമാനിക്കുകയായിരുന്നു. സ്‌പോൺസർഷിപ്പ് കരാർ പരിശോധിച്ച നിയമവിദഗ്ധരിൽ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമാണ് ഈ തീരുമാനം. സ്‌പോൺസർഷിപ്പ് സംബന്ധിച്ച വിഷയത്തിൽ ചർച്ച നടക്കുമെന്ന് ഐ.പി.എൽ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP