Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈയിലും സഞ്ജുവിനെ പിന്തുടർന്ന് ആരാധകക്കൂട്ടം; ബാറ്റിംഗിനെത്തിയത് കയ്യടികൾക്ക് നടുവിലൂടെ; വൈറലായി വീഡിയോ

ചെന്നൈയിലും സഞ്ജുവിനെ പിന്തുടർന്ന് ആരാധകക്കൂട്ടം; ബാറ്റിംഗിനെത്തിയത് കയ്യടികൾക്ക് നടുവിലൂടെ; വൈറലായി വീഡിയോ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും മലയാളി താരം സഞ്ജു സാംസണിന് ആരാധകരുണ്ട്. അടുത്തിടെ അയർലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ എന്നിവിടങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായതാണ്. യുഎഇയിൽ ഏഷ്യാ കപ്പിനിടെ ക്യാപ്റ്റൻ രോഹിത് ശർമയോട് ആരാധകർ സഞ്ജുവിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ടി20 ലോകകപ്പിലേക്കും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.

പകരം ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ നായകനാക്കി സഞ്ജുവിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നായകന്റെ ഇന്നിങ്സാണ് സഞ്ജു കളിച്ചത്. 32 പന്തിൽ പുറത്താവാതെ 29 റൺസെടുത്ത സഞ്ജു മൂന്ന് സിക്സും ഒരു ഫോറും നേടി.

 

സഞ്ജുവിനോടുള്ള ആരാധനയ്ക്ക് ചെന്നൈയിലും കുറവുണ്ടായിരുന്നില്ല. നാലാമനായി ക്രീസിലെത്തിയപ്പോഴാണ് സഞ്ജു.., സഞ്ജു.. വിളികളുമായി ആരാധകർ നിറഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. സഞ്ജുവിനോടുള്ള ആരാധന വ്യക്തമാക്കുന്ന വീഡിയോ കാണാം...

 

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ സന്ദർശകരെ ബാറ്റിംഗിനയക്കുകയായിരുന്നു.കിവീസ് 40.2 ഓവറിൽ 167 എല്ലാവരും പുറത്തായി. ഷാർദുൽ ഠാക്കൂർ നാലും കുൽദീപ് സെൻ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൻ ഇന്ത്യ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സഞ്ജു സാംസൺ (32 പന്തിൽ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിങ്സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തിൽ 45) ഇന്ത്യയുടെ ടോപ് സ്‌കോറർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP