Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശ്വാസ ജയവുമായി ഇംഗ്ലണ്ട് മടങ്ങുന്നു; മഴ തടസപ്പെടുത്തിയ മത്സരത്തിൽ അഫ്ഗാനെ തോൽപ്പിച്ചത് ഒമ്പതു വിക്കറ്റിന്

ആശ്വാസ ജയവുമായി ഇംഗ്ലണ്ട് മടങ്ങുന്നു; മഴ തടസപ്പെടുത്തിയ മത്സരത്തിൽ അഫ്ഗാനെ തോൽപ്പിച്ചത് ഒമ്പതു വിക്കറ്റിന്

സിഡ്‌നി: അഫ്ഗാനിസ്ഥാനെതിരായ ആശ്വാസ ജയത്തോടെ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് മടങ്ങുന്നു. കളിച്ച ആറു മത്സരങ്ങളിൽ ദുർബലരായ സ്‌കോട്‌ലൻഡിനോടും അഫ്ഗാനിസ്ഥാനോടും മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.

അഫ്ഗാനിസ്ഥാനെതിരേയുള്ള അവസാന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 36.2 ഓവറിൽ ഏഴ് വിക്കറ്റിന് 111 റൺസ് നേടി. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 25 ഓവറിൽ 101 റൺസായി പുനർനിർണയിക്കപ്പെട്ടു. 18.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

അലക്‌സ് ഹെയിൽസ്-ഇയാൻ ബെൽ സഖ്യം ഒന്നാം വിക്കറ്റിൽ 83 റൺസ് നേടി. ബെൽ 52 റൺസോടെ പുറത്താകാതെ നിന്നു. ഹെയിൽസ് 37 റൺസ് നേടി.

നേരത്തെ, ഇംഗ്ലീഷ് ബൗളിംഗിന് മുന്നിൽ അഫ്ഗാൻ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. 30 റൺസ് നേടിയ സഫിയുള്ളയാണ് ടോപ്പ് സ്‌കോറർ. നാല് പേർ രണ്ടക്കം കടക്കാതെ പുറത്തായി. ക്രിസ് ജോർദാൻ, രവി ബൊപ്പാര എന്നിവർ രണ്ടു വിക്കറ്റു വീതം നേടി. ജയിംസ് ആൻഡേഴ്‌സൺ, സ്റ്റുവർട്ട് ബ്രോഡ്, ജയിംസ് ട്രെഡ്‌വെൽ എന്നിവർ ഓരോ വിക്കറ്റും നേടി. ജോർദാനാണ് മാൻ ഓഫ് ദ മാച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP