Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോലിയും രോഹിത്തും വിൻഡീസിനെ അടിച്ച് പരത്തി! നായകനും ഉപനായകനും കൂറ്റൻ സെഞ്ച്വറികൾ; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ബാറ്റിങിൽ ആളികത്തിയ വിൻഡീസ് ബൗളിങിൽ എരിഞ്ഞ് തീർന്നു; എട്ട് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിൽ

കോലിയും രോഹിത്തും വിൻഡീസിനെ അടിച്ച് പരത്തി! നായകനും ഉപനായകനും കൂറ്റൻ സെഞ്ച്വറികൾ; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ബാറ്റിങിൽ ആളികത്തിയ വിൻഡീസ് ബൗളിങിൽ എരിഞ്ഞ് തീർന്നു; എട്ട് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിൽ

സ്പോർട്സ് ഡെസ്‌ക്

ഗുവാഹത്തി: വിൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പന വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 323 റൺസ് ലക്ഷ്യം ഇന്ത്യ അനായാസം മറി കടക്കുകയായിരുന്നു. തകർപ്പൻ സെഞ്ച്വറികളുമായി നായകൻ വിരാട് കോലി (140) ഉപനായകൻ രോഹിത് ശർമ്മ (152*) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം ഒരുക്കിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ടീം സ്‌കോർ 10 ൽ എത്തിയപ്പോൾ തന്നെ ശിഖാർ ധവാനെ നഷ്ടമായി. എന്നാൽ പിന്നീട് രോഹിത് കോലി സഖ്യം ക്രീസ് കൈയടക്കിയതോടെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. കോലി വന്നപാടെ അക്രമം ആരംഭിച്ചു. ഒരു വശത്ത് നിലയുറപ്പിച്ച രോഹിത് പതിവ് പോലെ ആളിക്കത്തി.

42.1 ഓവറിൽ ഇന്ത്യ വലിയ വിജയലക്ഷ്യം പിന്തുടർന്ന് എത്തുകയായിരുന്നു. അമ്പട്ടി റായുഡു 22 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഒരു ദയയും കാണിക്കാതെയാണ് ഇരുവരും റൺസ് അടിച്ച് കൂട്ടിയത്. ഒരു ബൗളർമാർക്കും ഓടിയൊളിക്കാൻ പോലും കഴിയാത്ത വിധം അക്രമം ആയിരുന്നു ബാറ്റുകൊണ്ട് ഇന്ത്യൻ ജോഡി നടത്തിയത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ഒന്നാമതെത്തി. രണ്ടാം മത്സരം 24ന് വിശാഖപട്ടണത്ത് നടക്കും.

നേരത്തെ ടോസ് നേടി ഇന്ത്യ വിൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് വിൻഡീസ് ഇന്ത്യക്ക് കൂറ്റൻ ലക്ഷ്യം നൽകിയത്. എന്നാൽ ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിൽ ആവർത്തിക്കാൻ വിൻഡീസിന് കഴിഞ്ഞില്ല.
വെസ്റ്റ് ഇൻഡീസിന് മികച്ച സ്‌കോർ. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ഹെറ്റ്മയറിന്റെ സെഞ്ചുറിക്കും ഓപ്പൺ കീറൺ പവലിന്റെ അർധസെഞ്ചുറിക്കും (51) പുറമേ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് വിൻഡീസ് 300 കടന്നത്.

74 പന്തിൽ ആറു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് ഹെറ്റ്മയർ മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. മുഹമ്മദ് ഷമിയുടെ പന്തിൽ സിക്സ് നേടിക്കൊണ്ടാണ് ഹെറ്റ്മയർ സെഞ്ചുറിയിലേക്കെത്തിയത്. അടുത്ത ഓവറിൽ പുറത്താവുകയും ചെയ്തു. അവസാന 10 ഓവറിൽനിന്നു മാത്രം 66 റൺസ് അടിച്ചുകൂട്ടിയാണ് വിൻഡീസ് 300 കടന്നത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ദേവേന്ദ്ര ബിഷൂകെമർ റോച്ച് സഖ്യം 44 റൺസ് കൂട്ടിച്ചേർത്തു. റോച്ച് 26 റൺസോടെയും ബിഷൂ 22 റൺസോടെയും പുറത്താകാതെ നിന്നു. ഷായ് ഹോപ്പ് (32), റൂവൻ പവൽ (22), ക്യാപ്റ്റൻ ജേസൺ ഹോൾഡർ (38) എന്നിവരാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP