Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ടീം ഇന്ത്യ; വൈറസ് പടരാൻ സാധ്യത വളരെ കൂടുതൽ; തിളക്കത്തിന് വേണ്ടിയുള്ള പന്തിലെ 'തുപ്പൽ പ്രയോഗത്തിന്' നിയന്ത്രണവുമായി ഇന്ത്യ; താരങ്ങളുമായി ഹസ്തദാനത്തിനും ആരാധകർക്കൊപ്പം സെൽഫിക്കും നിൽക്കില്ലെന്ന് ദക്ഷിണാഫ്രിക്കയും; ആശങ്കകൾക്കടിയിലും പരമ്പരയുമായി മുന്നോട്ടുപോകാൻ ക്രിക്കറ്റ് ബോർഡ്

കൊവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ടീം ഇന്ത്യ; വൈറസ് പടരാൻ സാധ്യത വളരെ കൂടുതൽ; തിളക്കത്തിന് വേണ്ടിയുള്ള പന്തിലെ 'തുപ്പൽ പ്രയോഗത്തിന്' നിയന്ത്രണവുമായി ഇന്ത്യ; താരങ്ങളുമായി ഹസ്തദാനത്തിനും ആരാധകർക്കൊപ്പം സെൽഫിക്കും നിൽക്കില്ലെന്ന് ദക്ഷിണാഫ്രിക്കയും; ആശങ്കകൾക്കടിയിലും പരമ്പരയുമായി മുന്നോട്ടുപോകാൻ ക്രിക്കറ്റ് ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ധർമ്മശാല: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രതയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഇന്ത്യൻ താരങ്ങൾ നിയന്ത്രിച്ചേക്കുമെന്ന് പേസർ മീഡിയം പേസർ ഭുവനേശ്വർ കുമാർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പന്തിന് തിളക്കം കൂട്ടുന്നതിനും സ്വിങ് ലഭിക്കുന്നതിനുമാണ് ബൗളർമാർ ഉമിനീർ പ്രയോഗം

കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ലോകത്തും മുൻകരുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്. ക്രിക്കറ്റ് ബോളിനു നല്ല തിളക്കം കിട്ടുന്നതിനായി പന്തിൽ ഉമിനീർ പുരട്ടുന്നത് ഇന്ത്യൻ ബോളർമാർ കുറയ്ക്കുമെന്ന് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ പറഞ്ഞു. കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാലാണു തീരുമാനമെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനു ഭുവനേശ്വർ കുമാർ വ്യക്തമാക്കിയത്. ഉമിനീരു പന്തിൽ പുരട്ടുന്നതു വഴി രോഗം പടരാനുള്ള സാധ്യത പരിഗണിച്ചാണു നീക്കം. പന്തിനു തിളക്കം കൂട്ടാൻ ബോളർമാർ വർഷങ്ങളായി പിന്തുടരുന്ന ശീലമാണു പന്തിൽ ഉമിനീർ പുരട്ടുകയെന്നത്.

അതേസമയം, ലോകത്തെ ഭീതിയിലാഴ്‌ത്തി കൊവിഡ് 19 ആശങ്കകൾക്കടിയിലും പരമ്പരയുമായി മുന്നോട്ടുപോകാൻ ക്രിക്കറ്റ് ബോർഡുകൾ തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കൽ ഓഫീസർ ദക്ഷിണാഫ്രിക്കൻ ടീമിനെ അനുഗമിക്കുന്നുണ്ട്. പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്നും ആരാധകർക്കൊപ്പം സെൽഫിക്ക് നിൽക്കില്ലെന്നും ദക്ഷിണാഫ്രിക്കൻ കോച്ച് മാർക്ക് ബൗച്ചർ വ്യക്തമാക്കിയിരുന്നു. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്.

അതേസമയം കൊവിഡ് 19 പടരുന്ന സാഹചര്യത്തിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐപിഎല്ലുമായി മുന്നോട്ടുപോകുന്ന ബിസിസിഐ കടുത്ത വിമർശനം നേരിടുന്നുണ്ട്. ഐപിഎൽ മാറ്റിവെക്കണമെന്നും ഇത്തരത്തിൽ ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, ഓസ്‌ട്രേലിയ- ന്യൂസീലൻഡ് ഏകദിന പരമ്പരയിൽ താരങ്ങൾ ഹസ്തദാനം നടത്തുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാനിറ്റൈസറുകൾ ഇഷ്ടം പോലെ കിട്ടാനുള്ളപ്പോൾ ഹസ്തദാനം നൽകുന്നതിൽ തെറ്റില്ലെന്ന് ലാംഗർ ചൂണ്ടിക്കാട്ടിയിരുന്നു.

കൊറോണ ഭീതിയെത്തുടർന്ന് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ക്രിക്കറ്റ് ടീമുകൾ ഹസ്തദാനം ഉപേക്ഷിച്ചിരുന്നു. നാളെ ധരംശാലയിലും 15ന് ലക്‌നൗവിലും 18ന് കൊൽക്കത്തയിലുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ. പരുക്കേറ്റതിനാൽ ഏറെ നാളുകൾക്കു ശേഷമാണ് ഭുവനേശ്വർ കുമാർ വീണ്ടും കളിക്കാനിറങ്ങുന്നത്. കൊറോണ ഭീഷണിയുള്ളതുകൊണ്ടുതന്നെ മത്സരം കാണാൻ ആരാധകർ എത്തുമോ എന്ന കണക്കകൂട്ടലിലാണ് അധികൃതർ. എന്നാൽ, മത്സരങ്ങൾ മാറ്റി വയ്‌ക്കേണ്ടതില്ലെന്നും സുരക്ഷാനടപടികൾ സ്വീകരിച്ചാൽ മതിയെന്നുമാണ് ബിസിസിഐ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP