Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷകനായി രഹാനെ; സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ സമനില കൊണ്ട് രക്ഷപെട്ടു; രണ്ട് ടെസ്റ്റുകൾ വിജയിച്ച ഓസീസിന് പരമ്പര; സ്മിത്ത് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് സീരിസും

രക്ഷകനായി രഹാനെ; സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ സമനില കൊണ്ട് രക്ഷപെട്ടു; രണ്ട് ടെസ്റ്റുകൾ വിജയിച്ച ഓസീസിന് പരമ്പര; സ്മിത്ത് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് സീരിസും

സിഡ്‌നി: സിഡ്‌നിയിൽ നടന്ന് ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ്‌സ്മാൻ അജിങ്ക്യ രഹാനെയുടെ ചെറുത്തുനിൽപ്പിൽ ഇന്ത്യ സമനില നേടി രക്ഷപെട്ടു. വിജയം ലക്ഷ്യമാക്കി ഓസീസ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ മധ്യനിര തകർനടിഞ്ഞു. തോൽവിയുടെ വക്കിൽ നിന്നും ഓസീസ് ബൗളർമാരെ ചെറുത്ത രഹാനെ രക്ഷകന്റെ വേഷം അണിയുകയായിരുന്നു. സ്‌കോർ: ഓസ്‌ട്രേലിയ 572/7, 251/6; ഇന്ത്യ475, 252/7. സിഡ്‌നി ടെസ്റ്റിലെ സമനിലയോടെ നാലു ടെസ്റ്റുകളുടെ പരമ്പര 2-0ത്തിന് ഓസീസ് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകൾ ഓസ്‌ട്രേലിയ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലാകുകയായിരുന്നു. ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്താണ് കളിയിലെയും പരമ്പരയിലെയും കേമൻ.

80 റൺസെടുത്ത മുരളി വിജയും 48 റൺസോടെ നായകൻ വിരാട് കൊലിയും പുറത്തായതിന് ശേഷം സംപൂജ്യരായി റെയ്‌നയും വയോധികിമാൻ സാഹയും മടങ്ങിയതാണ് ഇന്ത്യയെ തോൽവി തുറിച്ചു നോക്കിയത്. ഒന്നാം ഇന്നിങ്‌സിൽ വാലറ്റത്തിന്റെ വീരനായകനായി അവതരിച്ച അശ്വിനും (ഒന്ന്) വീണതോടെ ഓസീസ് ജയം അകലയല്ലെന്ന അവസ്ഥ സംജാതമായി. എന്നാൽ ഭുവനേശ്വർ കുമാറുമൊത്ത് (20) അവസാന ഓവറുകളെ അതിജീവിച്ച രഹാനെ (38) ഓസീസ് സ്വപ്നങ്ങളെ തല്ലിക്കെടുത്തി മറ്റൊരു നാണക്കേടിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ തുടക്കം പതറി. അഞ്ചാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ഒന്നാം ഇന്നിങ്‌സിൽ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 16 റൺസെടുത്ത രാഹുലിനെ നഥാൻ ലിയോൺ വാർണറിന്റെ കൈകളിൽ അവസാനിച്ചു. വൈകാതെ 39 റൺസെടുത്ത രോഹിത് ശർമയെ പറഞ്ഞയച്ച് വാട്‌സൻ ഓസീസിനു മേൽക്കൈ നേടിക്കൊടുത്തു.

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്‌ത്രേലിയ കൂറ്റൻ ലീഡാണ് ഉയർത്തിയത്. ഇന്ത്യയെ ഒന്നാം ഇന്നിങ്‌സിൽ 475 റൺസിന് ചുരുട്ടികൂട്ടിയ കംഗാരുക്കൾ ട്വന്റി 20 ശൈലിയിൽ റൺ മഴ പെയ്യിച്ചാണ് ജയത്തിലേക്ക് നയിക്കുന്ന ലീഡ് സ്വന്തമാക്കിയത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന സ്‌കോറിലേക്ക് കുതിച്ചു കയറിയ ആതിഥേയർ 348 റൺ ലീഡ് ഉയർത്തിയത്. അവസാന ദിവസം ഇന്ത്യയെ വിറപ്പിച്ച് ഒരു ജയം കൂടി സ്വന്തമാക്കാനാകും ഓസീസ് ശ്രമം.

 

56 പന്തുകളിൽ നിന്നും മൂന്ന് പടുകൂറ്റൻ സിക്‌സറുകളുടെയും എട്ട് ബൗണ്ടറികളുടെയും സഹായത്തോടെ 66 റൺസെടുത്ത ബേൺസാണ് ഇന്ത്യയുടെ മുനയൊടിച്ചത്. ഇന്ത്യ ദഹനം തുടരുന്ന കംഗാരു നായകൻ സ്മിത്തും ഒട്ടും പിന്നിലായിരുന്നില്ല. 70 പന്തുകളിൽ നിന്നും 71 റൺസായിരുന്നു നായകന്റെ സമ്പാദ്യം. 56 റൺസോടെ റോജേഴ്‌സും തിളങ്ങി. അടിവാങ്ങി കൂട്ടിയെങ്കിലും നാല് വിക്കറ്റുകളുമായി അശ്വിൻ ഇന്ത്യയുടെ ആശ്വാസ മുഖമായി.

അഞ്ചിന് 342 എന്ന ഭേദപ്പെട്ട നിലയിൽനിന്നു നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഡ്രിങ്ക്‌സിനു തൊട്ടുമുമ്പ് നായകൻ വിരാട് കൊലലിയെ നഷ്ടമായി. 147 റൺസുമായി കുതിക്കുകയായിരുന്ന സെഞ്ച്വറികളുടെ നായകന്റെ ചെറുത്തുനിൽപ്പിന് റയാൻ ഹാരിസാണ് തടയിട്ടത്. ഹാരിസിന്റെ പന്തിൽ റോജേഴ്‌സിന് പിടിനൽകിയ കോലി മടങ്ങിയതോടെ ഇന്ത്യൻ പ്രതിരോധത്തിന്റെ അടിത്തറയിളകി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തി ഓസീസ് ഇന്ത്യയെ പിടിച്ചുകെട്ടി. 35 റൺസെടുത്ത വിക്കറ്റ് കീപ്പർ വയോധികിമാൻ സാഹയും അർധ സെഞ്ച്വറി പൂർത്തിയാക്കിയ അശ്വിനും തൊട്ടുപിന്നാലെ 30 റൺസെടുത്ത ഭൂനേശ്വർ കുമാറും വീണതോടെ ഇന്ത്യയുടെ പടയോട്ടം അവസാനിച്ചു. 16 റൺസുമായി മുഹമ്മദ് ഷമ്മി പുറത്താകാതെ നിന്നു. ഓസീസിനു വേണ്ടി സ്റ്റാർക്ക് മൂന്നു വിക്കറ്റുകൾ എറിഞ്ഞിട്ടപ്പോൾ ഹാരിസ്, ലിയോൺ, വാട്‌സൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

നേരത്തെ പുതുമുഖ താരം ലോകേഷ് രാഹുലും ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. രാഹുൽ 110 റൺസെടുത്താണ് പുറത്തായത്. രോഹിത് ശർമ്മ 53 റൺസ് നേടി. ടോസിന്റെ ആനുകൂല്യത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസ് ഏകദിന ശൈലിയിലാണ് റൺവേട്ട നടത്തിയത്. രണ്ടാം ദിനം ചായക്ക് തൊട്ടുപിന്നാലെ ഏഴ് വിക്കറ്റിന് 572 റൺസ് എന്ന നിലയിലാണ് ഓസീസ് ഡിക്ലയർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP