Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

18 വയസ്സുള്ളപ്പോൾ അമ്മ മുറിയിൽ നിന്ന് കോണ്ടം കണ്ടെടുത്തു; `എനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധവുമുണ്ട് `; കോഫി വിത് കരൺ ടോക് ഷോയിൽ പരിധി വിട്ട ലോകേഷ് രാഹുലിനും ഹാർദിക് പാണ്ഡ്യക്കും പണി കിട്ടി; യുവ താരങ്ങൾക്ക് മാതൃകയാക്കാൻ കഴിയാത്ത പ്രസ്താവനകളെന്ന് വിമർശനവുമായി ബിസിസിഐ; താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും

18 വയസ്സുള്ളപ്പോൾ അമ്മ മുറിയിൽ നിന്ന് കോണ്ടം കണ്ടെടുത്തു; `എനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധവുമുണ്ട് `; കോഫി വിത് കരൺ ടോക് ഷോയിൽ പരിധി വിട്ട ലോകേഷ് രാഹുലിനും ഹാർദിക് പാണ്ഡ്യക്കും പണി കിട്ടി; യുവ താരങ്ങൾക്ക് മാതൃകയാക്കാൻ കഴിയാത്ത പ്രസ്താവനകളെന്ന് വിമർശനവുമായി ബിസിസിഐ; താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും

സ്പോർട്സ് ഡെസ്‌ക്‌

ഡൽഹി: കോഫി വിത്ത് കരൺ ടോക്ക് ഷോയിൽ ലൈംഗികതയെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ബിസിസിഐ. ചാറ്റ് ഷോയിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ഇരുവർക്കുമെതിരേ ബി.സി.സിഐ നടപടിയെടുത്തേക്കും എന്ന സൂചന നേരത്തെ തന്നെ ഉണ്ടായരുന്നു.

കോഫീ വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയർന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം ശക്തമായതോടെ ഹർദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കളിക്കാർ ക്രിക്കറ്റ് ഇതര ചാറ്റ് ഷോകളിൽ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബി.സി.സിഐ പരിഗണിക്കുന്നുണ്ട്.

എന്നാൽ ലൈംഗിക ജീവിതത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളിൽ നടപടി വേണമെന്ന് ബി.സി.സിഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ബി.സി.സിഐയേയും ഇന്ത്യൻ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങൾ. മാപ്പു പറച്ചിൽ ഇതിനൊരു പരിഹാരമല്ല. യുവ തലമുറയ്ക്ക് മാതൃകയാകാൻ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സിഐയിലെ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചിരുന്നു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോൾ മുറിയിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമാണ് രാഹുൽ തുറന്നു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP