Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ നായകനു കുതിപ്പ്; ലോകകപ്പ് മത്സരങ്ങളിലെ പ്രകടനം ധോണിക്കു സമ്മാനിച്ചത് എട്ടാം റാങ്ക്

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ നായകനു കുതിപ്പ്; ലോകകപ്പ് മത്സരങ്ങളിലെ പ്രകടനം ധോണിക്കു സമ്മാനിച്ചത് എട്ടാം റാങ്ക്

ദുബായ്: ലോകകപ്പിൽ ഇന്ത്യയെ ക്വാർട്ടറിൽ എത്തിച്ച നായകൻ എം എസ് ധോണിക്ക് ഐസിസിയുടെ ഏകദിന റാങ്കിങ്ങിലും മുന്നേറ്റം. ഐസിസി പുറത്തിറക്കിയ പുതിയ റാങ്ക് പട്ടികയിൽ ധോണി എട്ടാം സ്ഥാനത്താണ്.

ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തതാണു ധോണിക്കു ഗുണമായത്. വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 45 റൺസും സിംബാബ്‌വെയ്‌ക്കെതിരെ പുറത്താകാതെ 85 റൺസും ധോണി നേടിയിരുന്നു.

വൈസ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാലാം സ്ഥാനത്ത് തുടർന്നപ്പോൾ ഏഴാം സ്ഥാനത്തുള്ള ശിഖർ ധവാനാണ് ആദ്യ പത്തിലെ മൂന്നാമത്തെ ഇന്ത്യൻ സാന്നിധ്യം. സിംബാബ്‌വെയ്‌ക്കെതിരെ സെഞ്ചുറി നേടിയ സുരേഷ് റെയ്‌ന മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനേഴാം റാങ്കിലുണ്ട്. 899 റേറ്റിങ് പോയന്റുമായി ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്‌സ് തന്നെയാണ് റാങ്കിംഗിൽ ഒന്നാമത്.

ഏകദിനത്തിൽ തുടർച്ചയായ നാലു സെഞ്ച്വറി എന്ന അപൂർവ നേട്ടത്തിലെത്തിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം അംല മൂന്നാം സ്ഥാനത്തുണ്ട്.

ബൗളർമാരുടെ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങളിൽ ആർക്കും ഇടം നേടാനായിട്ടില്ല. മുഹമ്മദ് ഷാമി പതിനൊന്നാം സ്ഥാനത്തും അശ്വിൻ പതിനേഴാം സ്ഥാനത്തുമാണ്. പാക്കിസ്ഥാന്റെ സയീദ് അജ്മലാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനാണ് രണ്ടാമത്. പത്തൊമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ ഇരുപതിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP