Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭ്യൂഹങ്ങൾ എല്ലാം വെറുതേയായി! ധോണിയുടെ വാർത്താ സമ്മേളനം ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല; ഫേസ്‌ബുക്ക് ലൈവ് വെറും മാർക്കറ്റിങ് തന്ത്രം

അഭ്യൂഹങ്ങൾ എല്ലാം വെറുതേയായി! ധോണിയുടെ വാർത്താ സമ്മേളനം ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല; ഫേസ്‌ബുക്ക് ലൈവ് വെറും മാർക്കറ്റിങ് തന്ത്രം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഇന്ന് രണ്ട് മണിക്ക് വാർത്താസമ്മേളനം നടത്തുന്ന എന്ന വാർത്തയോട് ആളുകൾ പല തരത്തിലാണ് പ്രതികരിച്ചത്. ഐപിഎല്ലുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം ധോണി കൈക്കൊള്ളുമെന്ന വിധത്തിൽ പ്രതികരണങ്ങൾ എത്തിയിരുന്നു.

ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നായിരുന്നു അതിൽ ഏറെ പ്രധാനപ്പെട്ട പ്രതികരണം. ഈ തരത്തിലാണ് ട്വിറ്ററിലും മറ്റും ആളുകൾ ഇത് ചർച്ച ചെയ്തതും. എന്നാൽ ഈ പ്രചരണങ്ങളെല്ലാം അസ്ഥാനത്തായി. അഭ്യൂഹങ്ങളൊക്കെ വെറുയാണെന്നാണ് രണ്ട് മണിയോടെ ആളുകൾക്ക് ബോധ്യമായത്. വെറും മാർക്കറ്റിങ് തന്ത്രമായാണ് ധോണി ഇന്ന് വാർത്താസമ്മേളനം നടത്തിയത്.

ഓറിയോ ബിസ്‌കറ്റ്‌സിന്റെ മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു ഇന്ന് നടന്ന വാർത്താസമ്മേളനം. 2011 ൽ ഇന്ത്യ ലോകകപ്പ് നേടിയ അതേ വർഷമാണ് രാജ്യത്ത് ഓറിയോ അവതരിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 2011ലെ ഓർമകൾ തിരികെ കൊണ്ടുവരാനുള്ള ഒരു ഹാഷ്ട്രാഗ് തന്ത്രമായിരുന്നു വാർത്താസമ്മേളനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP