Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്വന്റി-ട്വന്റി കിരീടവും ഏകദിന ലോകകപ്പും ഇന്ത്യയിലെത്തിച്ച നായകൻ; ഏറ്റവുമധികം ടെറ്റ് വിജയങ്ങളിലേക്ക് നയിച്ച പോരാളി; ഐപിഎല്ലിൽ അഞ്ച് കിരീടവുമായി ചെന്നൈയുടെ സൂപ്പർ നായകൻ; 41-ാം വയസ്സിലും 'തല'യുടെ തന്ത്രങ്ങളുടെ മാറ്റ് കുറയുന്നില്ല; അടുത്ത ഐപിഎല്ലിലും ധോനി എത്തും; ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ നായകൻ വിരമിക്കൽ നീട്ടുമ്പോൾ

ട്വന്റി-ട്വന്റി കിരീടവും ഏകദിന ലോകകപ്പും ഇന്ത്യയിലെത്തിച്ച നായകൻ; ഏറ്റവുമധികം ടെറ്റ് വിജയങ്ങളിലേക്ക് നയിച്ച പോരാളി; ഐപിഎല്ലിൽ അഞ്ച് കിരീടവുമായി ചെന്നൈയുടെ സൂപ്പർ നായകൻ; 41-ാം വയസ്സിലും 'തല'യുടെ തന്ത്രങ്ങളുടെ മാറ്റ് കുറയുന്നില്ല; അടുത്ത ഐപിഎല്ലിലും ധോനി എത്തും; ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ നായകൻ വിരമിക്കൽ നീട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിങ്‌സിനെ ധോനി തന്നെ നയിക്കും. ഐപിഎല്ലിൽ ഈ സീസണോടെ കളി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോനി. ഐപിഎല്ലിൽ ആറാം തമ്പുരാനാകുകയാണ് ലക്ഷ്യം. അഞ്ച് കിരീടങ്ങളാണ് ഐപിഎല്ലിൽ ധോനിക്ക് കീഴിൽ ചെന്നൈ സ്വന്തമാക്കിയിട്ടുള്ളത്. എല്ലാം നയിച്ചത് ധോനിയും.

അഹമ്മദാബാദിൽ ഐപിഎൽ 16-ാം സീസണിൽ കിരീടം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് വിരമിക്കൽ ഇല്ലെന്ന് പ്രഖ്യാപിക്കുന്നത്. ശരീരം അനുവദിക്കുമെങ്കിൽ ഇനിയും കളിക്കുമെന്നും ആരാധകരിൽ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുമ്പോൾ കളി അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും അവരുടെ സ്വന്തം 'തല' പറഞ്ഞു. ''ഇതാണ് എന്റെ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം. പക്ഷേ എനിക്ക് എല്ലായിടത്തും ലഭിച്ച സ്നേഹത്തിന്റെ അളവ്. ഇവിടെ നിന്ന് ഒഴിഞ്ഞുമാറുക എന്നതാണ് എളുപ്പമുള്ള കാര്യം, എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം 9 മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎൽ കളിക്കാൻ ശ്രമിക്കുകയാണ്. ഇത് എന്നിൽ നിന്നുള്ള ഒരു സമ്മാനമായിരിക്കും, ശരീരത്തിന് എളുപ്പമായിരിക്കില്ല.'' - ധോനി പറഞ്ഞു.

ഇതാണ് വിരമിക്കൽ പ്രഖ്യാപനത്തിന് പറ്റിയ സമയമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ധോണി പറയുന്നു. വിരമിക്കുകയാണ് എന്നുള്ള തീരുമാനം ഇപ്പോൾ വളരെ എളുപ്പത്തിൽ എടുക്കാവുന്നതേയുള്ളൂ. എന്നാൽ അത് ചെയ്യാനല്ല താൻ ഇപ്പോൾ ആലോചിക്കുന്നത്. വരുന്ന 9 മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎൽ കൂടി കളിക്കാൻ ശ്രമിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ടെന്നും ധോണി പറഞ്ഞു. 9 മാസം കഠിനാധ്വാനം ചെയ്യുക എന്നത് എന്റെ ശരീരത്തെ സംബന്ധിച്ച് തീരെ എളുപ്പമുള്ള കാര്യം ആയിരിക്കില്ലെന്നും തനിക്കറിയാമെന്ന് ധോണി പറയുന്നു. സിഎസ്‌കെയുടെ ആദ്യ കളിയിൽ എല്ലാവരും എന്റെ പേര് വിളിക്കുന്നു. ഞാൻ വികാരഭരിതനാകുന്നു. എന്റെ കണ്ണൊക്കെ നിറയുന്നു. കുറച്ച് സമയം ഇതിൽ നിൽക്കണം. ഞാൻ ഇതൊക്കെ ആസ്വദിക്കണം എന്ന് എനിക്ക് മനസിലായി-ധോനി പറയുന്നു.

രണ്ടാം ബാറ്റിംഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് ചെന്നൈയ്ക്ക് ആവേശജയം സമ്മാനിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച അമ്പട്ടി റായിഡുവിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പമാണ് ധോനി ഐപിഎൽ കിരീടം ഏറ്റുവാങ്ങിയത് . ശേഷം മൈതാനം വലംവച്ച് ആരാധകർക്ക് നന്ദിപറഞ്ഞാണ് ധോനി മടങ്ങിയത്. വികാരം നിറഞ്ഞ ചടങ്ങുകളായിരുന്നു ഐപിഎൽ ഫൈനലിന് ശേഷം നടന്നത്.

ധോനിയുടെ കീഴിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്‌ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്‌ടേലിയയെ തോല്പിച്ച് ജേതാക്കളായി. ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.

2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോനി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്. 2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു. 2020 ഓഗസ്റ്റ് 15 നാണ് എംഎസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP