Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അവാസന ഓവറിലെ നാല് പന്തുകൾ നേരിട്ട ക്യാപ്ടൻ നേടിയത് എട്ട് റൺസ് മാത്രം; ബാറ്റിങ്ങിനിടെ പലപ്പോഴും ക്ഷീണിതനായി കാണപ്പെട്ട താരം ആരോധകർക്ക് നൽകിയത് നിരാശയും; ഏവരും ഇന്നലെ പ്രതീക്ഷിച്ചത് 'ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റൈൽ' എന്ന പതിവ് കമന്റേറ്റർ ശൈലിയിലെ പുകഴ്‌ത്തൽ കേൾക്കാൻ; കളി തീർന്നപ്പോൾ കണ്ടത് നിരാശയുടെ നായക മുഖവും; ചെന്നൈ സൂപ്പർ കിങ്‌സിന് വീണ്ടും തോൽവി; ചർച്ചയാകുന്നത് പഴയ ധോണി മാജിക്കും

അവാസന ഓവറിലെ നാല് പന്തുകൾ നേരിട്ട ക്യാപ്ടൻ നേടിയത് എട്ട് റൺസ് മാത്രം; ബാറ്റിങ്ങിനിടെ പലപ്പോഴും ക്ഷീണിതനായി കാണപ്പെട്ട താരം ആരോധകർക്ക് നൽകിയത് നിരാശയും; ഏവരും ഇന്നലെ പ്രതീക്ഷിച്ചത് 'ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റൈൽ' എന്ന പതിവ് കമന്റേറ്റർ ശൈലിയിലെ പുകഴ്‌ത്തൽ കേൾക്കാൻ; കളി തീർന്നപ്പോൾ കണ്ടത് നിരാശയുടെ നായക മുഖവും; ചെന്നൈ സൂപ്പർ കിങ്‌സിന് വീണ്ടും തോൽവി; ചർച്ചയാകുന്നത് പഴയ ധോണി മാജിക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ധോണിയുടെ ടീം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അവയാനം കളി തീരുന്നത് 'ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റൈൽ' എന്ന വാക്കിലും. ഈ കഥ മാറുകയാണോ? ഇത്തവണ ഐപിഎല്ലിൽ ആദ്യ നാല് കളികളിൽ മൂന്നിലും തോറ്റ് അവസാനമാണ് ധോണിപ്പട. അവസാന ഓവറിലെ ഐതിഹാസിക പ്രകടനങ്ങളുടെ ഓർമകൾ ധോണി ആരാധകർക്ക് ഓർമ്മയിൽ മാത്രമാണ്. കോറോണക്കാലത്ത് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിയിൽ ഇപ്പോൾ ഐപിഎൽ ആരാധകരും നിരാശരാണ്.,

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ധോണിയെ തോൽപ്പിച്ചു. ബാറ്റിങ്ങിനിടെ പലപ്പോഴും ക്ഷീണിതനായി കാണപ്പെട്ട ധോണി, അദ്ദേഹത്തിന്റെ ആരാധകർക്കും നൊമ്പരമുണർത്തുന്ന കാഴ്ചയായി. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക്, നിശ്ചിത 20 ഓവറിൽ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്. തോൽവി ഏഴു റൺസിന്.

അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്ന ധോണി 36 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുന്ന മാജിക് നഷ്ടമായി. മുമ്പായിരുന്നുവെങ്കിൽ ധോണി ഔട്ടാകാതെ നിന്നാൽ ഈ സ്‌കോർ ടീമിന് അനായാസം നേടാവുന്നതായിരുന്നു. സീസണിലെ നാലു മത്സരങ്ങളിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ധോണിയും സംഘവും അവസാന സ്ഥാനത്ത് തുടരുന്നു.

മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. ഈ അവസാന ഓവറിലെ നാലു പന്തുകൾ നേരിട്ട ധോണിക്ക് ആകെ നേടാനായത് ഒരു ഫോർ സഹിതം എട്ടു റൺസ് മാത്രം. അവസാന പന്ത് സിക്‌സർ പറത്തിയ സാം കറനാണ് പരാജയഭാരം ഏഴു റൺസായി കുറച്ചത്. ധോണി തകർത്തിരുന്നുവെങ്കിൽ ജയം ചെന്നൈയ്‌ക്കൊപ്പമാകുമായിരുന്നു.

നേരത്തെ, തുടക്കം പാളിയ ചെന്നൈയ്ക്ക് രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയും (35 പന്തിൽ 5), ധോണിയുടെ ഇന്നിങ്‌സുമാണ് പ്രതീക്ഷ പകർന്നത്. എന്നാൽ ജയത്തിലേക്ക് അടുപ്പിക്കാൻ ധോണിക്കായില്ല. 42 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയെ, അഞ്ചാം വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്താണ് ജഡേജധോണി സഖ്യം കരകയറ്റിയത്. 52 പന്തിലാണ് ഇരുവരും ചേർന്ന് 72 റൺസ് അടിച്ചത്.

അതിനിടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം ഈ മത്സരത്തോടെ എം.എസ്.ധോണിയുടെ പേരിലായി. ഇന്നത്തേതുൾപ്പെടെ 194 മത്സരങ്ങളാണ് ധോണി ഐപിഎല്ലിൽ ഇതുവരെ കളിച്ചിട്ടുള്ളത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം പ്രിയം ഗാർഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.

ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. 35 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 50 റൺസെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറിൽ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ നാലിൽ നിൽക്കെ ഷെയ്ൻ വാട്ട്സണെ (1) ഭുവനേശ്വർ കുമാർ പുറത്താക്കി. പിന്നാലെ ആദ്യ മത്സരത്തിലെ താരം അമ്പാട്ടി റായുഡു എട്ടു റൺസുമായി മടങ്ങി. 22 റൺസെടുത്ത ഫാഫ് ഡുപ്ലെസി (22) കൂടി പുറത്തായതോടെ ചെന്നൈ കടുത്ത പ്രതിരോധത്തിലായി. പിന്നാലെ മൂന്നു റൺസുമായി കേദാർ ജാദവും മടങ്ങി. തുടർന്നായിരുന്നു ധോണി - ജഡേജ കൂട്ടുകെട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തിരുന്നു. യുവതാരങ്ങളായ പ്രിയം ഗാർഗ് - അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 12-ാം ഓവറിൽ ഒന്നിച്ച ഈ സഖ്യം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 22 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ പ്രിയം ഗാർഗ് 26 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്നു. താരത്തിന്റെ ആദ്യ ഐ.പി.എൽ അർധ സെഞ്ചുറിയാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോയെ പുറത്താക്കി ദീപക് ചാഹർ ഹൈദരാബാദിനെ ഞെട്ടിച്ചു. തുടർന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകവെ എട്ടാം ഓവറിൽ ഷാർദുൽ താക്കൂർ പാണ്ഡെയെ മടക്കി. 21 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 29 റൺസെടുത്താണ് പാണ്ഡെ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP